സ്‌കോഡയുടെ പുതിയ എസ് യു വി കാറിന് പേരിട്ട് കാസര്‍കോട് സ്വദേശി, ‘കൈലാകി’ന്റെ രാജ്യത്തെ ആദ്യ ഉടമയാകും സിയാദ് 

 

സ്കോഡയുടെ പുതിയ എസ് യു വിക്ക് പേരിട്ട് കാസര്‍കോട് സ്വദേശി. ‘കൈലാഖ്’ എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്‌യുവിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് മാലയാളിക്കാണെന്ന് സ്‌കോഡ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് നായന്മാര്‍മൂല പാണലം കോളിക്കടവ് സ്വദേശിയും തെരുവത്ത് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനുമായ മുഹമ്മദ് സിയാദ്(24) ആണ് വാഹനത്തിന് പേരിട്ടത്. ഈ എസ്‌യുവിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്‌യുവിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം സ്‌കോഡ പ്രഖ്യാപിച്ചത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ലഭിച്ച ലിങ്ക് വഴിയാണ് സിയാദിന് ഇതേ കുറിച്ചറിഞ്ഞത്. പിന്നീട് പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. അഞ്ച് പേരുകളാണ് പുതിയ വാഹനത്തിനായി സ്‌കോഡ നിര്‍ദേശിച്ചിരുന്നത്. ഇതില്‍ നിന്നാണ് ‘കൈലാഖ്’ എന്ന പേര് കമ്പനി തിരഞ്ഞെടുത്തത്. ആദ്യ കൈലാകും പ്രാഗ് സന്ദര്‍ശിക്കാനുള്ള അവസരവുമാണ് സിയാദിന് സ്‌കോഡ നല്‍കുന്ന സമ്മാനം. സിയാദിനെ കൂടാതെ കോട്ടയം സ്വദേശി രാജേഷ് സുധാകരന്‍ അടക്കം 10 പേര്‍ക്ക് പ്രാഗ് സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കും. ‘കൈലാകി’ന്റെ രാജ്യത്തെ ആദ്യ ഉടമ സിയാദാവും. 2025ല്‍ വാഹനം ലഭിക്കുമെന്നാണ് കമ്പനി അധികൃതരുടെ അറിയിപ്പ്. സൈനുദ്ദീന്‍ കോളിക്കടവിന്റെയും താഹിറയുടെയും മകനാണ് സിയാദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; തടയുന്നതിനിടയില്‍ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍
Scroll to top

You cannot copy content of this page