കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടി; അസമില്‍ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത മുഖ്യപ്രതി കുളത്തില്‍ ചാടി മരിച്ചു

 

അസം കൂട്ടബലാത്സംഗ കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചതായി പൊലീസ്. കേസിലെ പ്രതിയെന്ന് ആരോപിക്കുന്ന താഫസുല്‍ ഇസ്ലാം തെളിവെടുപ്പിനായി കൊണ്ട് വന്നപ്പോള്‍ കുളത്തിലേക്ക് ചാടുകയായിരുന്നു. രണ്ട് മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇസ്ലാമിന്റെ മൃതദേഹം കണ്ടെടുത്തത്. കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികളില്‍ ഒരാളാണ് മരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി രംഗം പുനഃസൃഷ്ടിക്കുന്നതിനിടയാണ് സംഭവം. പ്രതി കൈവിലങ്ങുമായി കുളത്തിലേക്ക് ചാടുയായിരുന്നു. കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രക്ഷോഭം വ്യാപകമാകുന്ന ഘട്ടത്തിലാണ് മുഖ്യപ്രതിയുടെ മരണം. കഴിഞ്ഞ ദിവസമാണ് അസമിലെ നാഗോണ്‍ ജില്ലയില്‍ 14 കാരി ട്യൂഷന്‍ ക്ലാസില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ കൂട്ട ബലാത്സംഗത്തിനിരയായത്. ബോധരഹിതയായി വഴിയരികില്‍ കിടന്ന പെണ്‍കുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചിരുന്നു. അതേസമയം, കേസിലെ പ്രതികളായ മറ്റ് രണ്ട് പേരെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; തടയുന്നതിനിടയില്‍ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍
Scroll to top

You cannot copy content of this page