ന്യൂഡല്‍ഹി: നേപ്പാളിലേക്ക് 40 ഇന്ത്യന്‍ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു. 14 യാത്രക്കാര്‍ മരിച്ചു. പൊഖ്റയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 29 യാത്രക്കാരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട യാത്രക്കാരുടെ വിവരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യുപി രജിസ്‌ട്രേഷന്‍ ബസ് നദിയിലേക്ക് മറിഞ്ഞെന്ന് തനാഹുന്‍ ജില്ലയിലെ ഡിഎസ്പി ദീപ്കുമാര്‍ രായ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.30ഓടെ ഐന പഹാരയിലെ തനാഹുന്‍ ജില്ലയിലാണ് സംഭവം. ആംഡ് പൊലീസ് ഫോഴ്സ് നേപ്പാള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ട്രെയിനിംഗ് സ്‌കൂളിലെ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) മാധവ് പൗഡലിന്റെ നേതൃത്വത്തില്‍ 45 പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊഖാറയില്‍, മജേരി റിസോര്‍ട്ടിലാണ് ഇന്ത്യന്‍ സഞ്ചാരികള്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ മാസം നേപ്പാളിലെ ത്രിശൂലി നദിയില്‍ മണ്ണിടിച്ചിലില്‍ 65 യാത്രക്കാരുമായി പോയ രണ്ട് ബസുകള്‍ ഒലിച്ചു പോയിരുന്നു.