മഴ ഇനിയും ശക്തമാകും; കാസര്‍കോട് ജില്ലയില്‍ മൂന്നുദിവസം യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനക്കും. കണ്ണൂരിലും കാസര്‍കോടും കാലാവസ്ഥാ വകുപ്പ് ഇന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും ആറു ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. നാളെ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് …

സംസ്ഥാനത്ത് ഇന്‍ഫ്‌ളുവന്‍സ പനി പടരുന്നു; പടന്നക്കാട് കാര്‍ഷിക കോളേജിലെ ഒന്‍പത് പേര്‍ക്ക് ഇന്‍ഫ്‌ളുവന്‍സാ എ വിഭാഗത്തില്‍പ്പെട്ട പനിബാധിച്ചുവെന്ന് ആരോഗ്യവകുപ്പ്

  കാസര്‍കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സ പനി പടരുന്നതായി റിപ്പോര്‍ട്ട്. കാസര്‍കോട് ജില്ലയിലെ പടന്നക്കാട് കാര്‍ഷിക കോളേജില്‍ മുപ്പതോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിള്‍ ശേഖരണത്തില്‍ ഒന്‍പത് പേര്‍ക്ക് ഇന്‍ഫ്‌ളുവന്‍സാ എ വിഭാഗത്തില്‍പ്പെട്ട പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നീ വിഭാഗത്തില്‍പ്പെട്ട വൈറസുകളാണ് പനിക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ലാബില്‍ നടത്തിയ …

പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് എച്ച് 1 എന്‍ 1 പനി സ്ഥിരീകരിച്ചു

  കാസര്‍കോട്: പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് എച്ച് 3 എന്‍ 2 , എച്ച് 1 എന്‍ 1 രോഗം സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഹോസ്റ്റലില്‍ താമസിച്ച ചിലര്‍ക്ക് പനി വന്നിരുന്നു. സംശയത്തിന്റെ പേരില്‍ ഈ മാസം അഞ്ചിന് പനി ബാധിച്ചവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഫലം ലഭിച്ചത്. …

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാവ് തൂങ്ങി മരിച്ച നിലയില്‍

  കാസര്‍കോട്: മീന്‍ വില്‍പന നടത്തുന്ന സ്ത്രീയോട് മോശമായ ഭാഷയില്‍ സംസാരിച്ചുവെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടക്കര പഴയ മത്സ്യബന്ധന കേന്ദ്രത്തിനു സമീപത്തെ കെവി പ്രകാശന്‍ (37) ആണ് മരിച്ചത്. മടക്കര തുറമുഖത്തിലെ മത്സ്യവ്യാപാരിയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാടങ്കോട് ജയ്ഹിന്ദ് വായനശാലക്ക് സമീപത്തെ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മീന്‍ വാങ്ങിയ പണം കൊടുക്കാത്തതിലുള്ള വിരോധം കാരണം പൊതുജനമധ്യത്തില്‍ മോശം ഭാഷയില്‍ സംസാരിച്ചതിനു പിലിക്കോട്  സ്വദേശിനിയുടെ പരാതിയില്‍ ചന്തേര …

ഇന്ന് വിനായക ചതുര്‍ത്ഥി; ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ തുടങ്ങി

  ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗണേശ ചതുര്‍ത്ഥി അഥവാ വിനായക ചതുര്‍ത്ഥി. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷങ്ങളില്‍ ഒന്നുകൂടിയാണ്. ചിങ്ങമാസത്തിലെ ചതുര്‍ത്ഥി ദിവസമാണ് ഗണപതിയുടെ ജന്മദിനം എന്ന നിലയില്‍ വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. വിവേകം, സമൃദ്ധി, എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്. എല്ലാ വര്‍ഷവും ഏകദേശം ഓഗസ്റ്റ് 22 നും സെപ്റ്റംബര്‍ 20 നും ഇടയിലാണ് ഗണേശ ചതുര്‍ത്ഥി വരുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 7 ശനിയാഴ്ചയാണ് വിനായക ചതുര്‍ത്ഥി. രാജ്യത്തുടനീളം വളരെ ആവേശത്തോടെ ആഘോഷിക്കുന്ന …

അവധിക്ക് നാട്ടിലേക്ക് മടങ്ങിയ നഴ്സിംഗ് വിദ്യാർഥിനി ട്രെയിനിൽ നിന്ന് വീണു മരിച്ചു 

  അവധിക്ക് നാട്ടിലേക്ക് മടങ്ങിയ നഴ്സിങ് വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണു മരിച്ചു. പത്തനംതിട്ട വായ്പൂ‌ര് സ്വദേശി ശബരിപൊയ്‌യിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകൾ കൃഷ്ണ‌പ്രിയ (20) ആണ് മരിച്ചത്. ബംഗളൂരുവിൽ 2-ാം വർഷ നഴ്‌സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ വെള്ളിയാഴ്ച നാട്ടിലേക്കുള്ള യാത്രയിൽ കോയമ്പത്തൂർ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയിൽവച്ചാണ് ട്രെയിനിൽനിന്ന് വീണത്. ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: എസ്.ആകാശ്. സംസ്കാരം പിന്നീട്.

ഒറ്റ ചവിട്ടിൽ വാരിയെല്ല്‌ തകർന്നു, പിതാവിനെ കൊന്ന മകൻ അറസ്റ്റിൽ 

  മദ്യപിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ മകന്‍ അച്ഛനെ അടിച്ചുകൊന്നു. പേരാമ്പ്ര കൂത്താളി സ്വദേശി ശ്രീധരനാണ്(69) കൊല്ലപ്പെട്ടത്. മകന്‍ ശ്രീലേഷ് ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ ശ്രീധരനെ വീട്ടില്‍ കണ്ടത്തിയത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മകനാണ് പ്രതി എന്ന് തിരിച്ചറിഞ്ഞത്. പിതാവ് മകനും സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. ഇരുവരും തമ്മിൽ വഴക്ക് കൂടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മകൻ മാതാവിനെ വിളിച്ച് പിതാവിന് സുഖമില്ലെന്ന് അറിയിക്കുന്നത്. …

നടൻ മമ്മൂട്ടിക്ക് ഇന്ന് 73ന്റെ ചെറുപ്പം; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തു വിടും 

  മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഇന്ന് 73ന്റെ നിറവിൽ. കൊച്ചിയിലെ വീട്ടിൽ ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, മകൾ സുറുമി അടക്കമുള്ള കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ലളിതമായ പിറന്നാൾ ആഘോഷം ഉണ്ടാകും. പിറന്നാൾ കേക്ക് ഇക്കുറിയും ഡിസൈൻ ചെയ്തിരിക്കുന്നത് മകൾ തന്നെയാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് അദ്ദേഹം പുറത്തുവിടും. പിറന്നാൾ ദിനത്തിൽ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ നേതൃത്വത്തിലും ലോകത്തമ്പാടും ആഘോഷം …

ഉഡുപ്പിയിലെ ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയായ യുവാവ് കൂടി അറസ്റ്റിൽ 

ഉഡുപ്പി: ഉഡുപ്പി സ്വദേശി ഉപേന്ദ്ര ഭട്ടിന്റെ 33 ലക്ഷം ഓൺലൈൻ ട്രേഡിങ് വഴി തട്ടിപ്പ് നടത്തിയ ഒരു മലയാളി കൂടി പിടിയിൽ. കോഴിക്കോട് സ്വദേശി അജ്മൽ സുഹൈൽ(19) ആണ് ഉഡുപ്പി പൊലീസിന്റെ പിടിയിലായത്. മോത്തിലാൽ ഓസ്വാൾ പ്രൈവറ്റ് വെൽത്ത് മാനേജ്‌മെന്റ് ഗ്രൂപ്പ് എന്ന വ്യാജ പേരിൽ വാട്‌സാപ് കോളിലൂടെ ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നേരത്തെ കേസിൽ കാസർകോട് സ്വദേശികൾ ഉൾപ്പെടെ നാല് പേരെ …

പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാതെ പുറത്ത് നില്‍ക്കുന്നത് ചോദ്യം ചെയ്തു; അധ്യാപക ദിനത്തില്‍ അധ്യാപകന് ക്രൂര മര്‍ദ്ദനം

  കണ്ണൂര്‍: അധ്യാപക ദിനത്തില്‍ സ്‌കൂള്‍ അധ്യാപകന് വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം. വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ പള്ളിക്കുന്ന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.  വ്യാഴാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം. വ്യാഴാഴ്ച പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാതെ പുറത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ ഇംഗ്ലീഷ് അധ്യാപകന്‍ ക്ലാസില്‍ കയറാനായി രണ്ടു വിദ്യാര്‍ത്ഥികളോടും ആവശ്യപ്പെടുകയായിരുന്നു. ഇത് തര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന് രണ്ടു വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അധ്യാപകനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാനായി അധ്യാപകര്‍ അനുവദിച്ചില്ല. രണ്ടു വിദ്യാര്‍ത്ഥികള്‍ മുഖത്തടിക്കുകയും …

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സമഗ്ര പദ്ധതി; മന്ത്രി ഒആര്‍ കേളു

  കാസര്‍കോട്: പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക വിഭാഗമേഖലയില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കുതടയുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒആര്‍ കേളു പറഞ്ഞു. വകുപ്പുകളുടെ ജില്ലാതല അവലോകനയോഗത്തിനുശേഷം കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ പട്ടികജാതി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞു പോകുന്നത് തടയാന്‍ പ്രത്യേക നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് പരിശോധിക്കാന്‍ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എസ് സി എസ് …

എംഡിഎംഎയുമായി പത്വാടി സ്വദേശിയായ യുവാവ് പിടിയില്‍

  കാസര്‍കോട്: എംഡിഎംഎയുമായി പത്വാടി സ്വദേശിയായ യുവാവ് പിടിയില്‍. ഉപ്പള പത്വാടി സ്വദേശി ദഗുദേല്‍ അലി എസി(33)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തത്. നാലു ഗ്രാം എംഡിഎം എ ആണ് യുവാവില്‍ നിന്ന് കണ്ടെടുത്തത്. മഞ്ചേശ്വരം എസ്.ഐ നിഖില്‍ എ.എസ്.ഐ ഇസ്മയില്‍ സിപിഒ മാരായ ശുക്കൂര്‍, ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.  

ഡാം റിസര്‍വോയറില്‍ കടുവ; നീന്തിപ്പോകുന്ന വിഡിയോ വൈറല്‍

  കക്കയം ഡാം റിസര്‍വോയറില്‍ കടുവ ഇറങ്ങി. വിഡിയോ വൈറല്‍. റിസര്‍വോയറിലൂടെ കടുവ നീന്തിക്കടക്കുന്ന വിഡിയോ വിനോദ സഞ്ചാരികളാണ് പകര്‍ത്തിയത്. നീന്തിപ്പോകുന്ന കടുവയുടെ ദൃശ്യം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന സംഘമാണ് പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഒരു കടുവ റിസര്‍വോയറിലൂടെ നീന്തിക്കടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ റിസര്‍വോയറിന്റെ പരിസരത്ത് കടുവയെ കാണുന്നത് ഇതാദ്യമായാണ്. കടുവയെ കണ്ടതോടെ വനംവകുപ്പ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.  

കാഞ്ഞങ്ങാട് ആവിയില്‍ ഇരുനില വീടിന് തീപിടിച്ചു

  കാസര്‍കോട്: കാഞ്ഞങ്ങാട് ആവിയില്‍ ഇരുനില വീടിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഇസ്മയില്‍ ഹാജിയുടെ വീടിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. ഒരു മുറി പൂര്‍ണമായും കത്തി നശിച്ചു. ഇസ്മയില്‍ ഹാജി പള്ളിയില്‍ പോയ സമയത്താണ് തീപിടിച്ചത്. വിവരത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്ന് അഗ്‌നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി. തീ പൂര്‍ണ്ണമായും അണച്ചു.

ഉപഭോക്താക്കളെ വലയ്ക്കുന്നു; കുമ്പളയിലെ ഗ്യാസ് ഏജന്‍സി ഓഫീസ് യൂത്ത് ലീഗ് ഉപരോധിച്ചു

  കാസര്‍കോട്: ഓഫീസിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കാതെ തിരിച്ചയക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കുമ്പളയിലെ ഗ്യാസ് ഏജന്‍സി ഓഫീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ലോറി സമരത്തിന് ശേഷം ഏജന്‍സി ഓഫീസിന് മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരയാണ്. വീടുകളില്‍ നേരിട്ടെത്തിക്കുന്ന സംവിധാനം അവസാനിപ്പിച്ച് ഓഫീസിന് മുന്നില്‍ ഉപഭോക്താക്കളെ ക്യൂ നിര്‍ത്തിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ടോക്കണ്‍ പോലും നല്‍കാതെ വൈകുന്നേരം വരെ വരി നിന്നവരെ പോലും തിരിച്ചയക്കുകയാണ്. ഉപഭോക്താക്കളെ വലയ്ക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് കുമ്പള …

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് സുഹൃത്തുക്കള്‍ മരിച്ചു

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് സുഹൃത്തുക്കള്‍ മരിച്ചു. മംഗളൂരു യെയ്യാടിയിലാണ് അപകടം. ചാലൂക്യ ബാറിലെ ജീവനക്കാരായ രാമകുഞ്ഞ സ്വദേശി ചേതന്‍ (21), ഉര്‍വ സ്റ്റോറിലെ കാശി (17) എന്നിവരാണ് മരിച്ചത്. ബാറിലെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. മൂന്ന് ബൈക്കുകളിലായി സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവര്‍. യെയ്യാടിക്ക് സമീപമെത്തിയപ്പോള്‍ ബൈക്കുകളിലൊന്ന് ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. പിന്നാലെ എത്തിയ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ചേതനെയും കാശിയെയും സ്വകാര്യ …

ഡോക്ടറാകണമെന്ന് ആഗ്രഹം, ലഭിച്ചത് എഞ്ചീനിയറിങ് സീറ്റ്, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ബംഗളൂരുവിലേക്ക് പോകാന്‍ ഒരുങ്ങിയ 17 കാരന്‍ തോട്ടില്‍ ചാടി ജീവനൊടുക്കിയ നിലയില്‍

  ഡോക്ടറാവാന്‍ മോഹിച്ച വിദ്യാര്‍ഥിക്ക് ലഭിച്ചത് എഞ്ചിനീയറിങ് സീറ്റ്. മനം നൊന്ത 17 കാരന്‍ തോട്ടില്‍ ചാടി ആത്മഹത്യചെയ്തു. കര്‍ണാടക കുന്താപുര ഹല്‍നാട് സ്വദേശി ശിവപ്രസാദ് ഷെട്ടിയുടെ മകന്‍ സുപ്രജ് ഷെട്ടി (17) ആണ് മരിച്ചത്. കുന്ദാപുരലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പി.യു പഠനം പൂര്‍ത്തിയാക്കിയിരുന്നു. മെഡിസിന്‍ പഠിക്കാനായിരുന്നു സുപ്രജിന് ആഗ്രമുണ്ടായിരുന്നത്. ബംഗളൂരുവില്‍ എഞ്ചിനീയറിംഗ് സീറ്റ് ലഭിച്ചതില്‍ അതൃപ്തിയുണ്ടായിരുന്നു. ഒടുവില്‍ മാതാപിതാക്കള്‍ ഉപദേശിച്ചതോടെ പഠനത്തിനായി ബംഗളൂരുവിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് ബംഗളൂരുവിലേക്ക് പോകാനായി വസ്ത്രങ്ങളും …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മാലക്കല്ലിലെ അധ്യാപകന്‍ മരിച്ചു

  കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മാലക്കല്ലിലെ അധ്യാപകന്‍ മരിച്ചു. മാലക്കല്ല് സെന്റ് മേരിസ് സ്‌കൂളിലെ അധ്യാപകനും കള്ളാര്‍ സ്വദേശിയുമായ ഐക്കര പുത്തന്‍ പുരയില്‍ സുജില്‍ മാത്യൂസ് (51) ആണ് മരിച്ചത്. അസുഖ ബാധിതനായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ ഐസി മാത്യൂവിന്റെയും ഏലി ടീച്ചറുടെ മകനാണ്. ഭാര്യ: മിനി ആര്‍സി. മക്കള്‍: സുമില്‍, മിഥുല്‍, സഹോദരങ്ങള്‍: അജില്‍ മാത്യൂസ്, പ്രിജില്‍ മാത്യൂസ്. സംസ്‌കാരം ശനിയാഴ്ച കള്ളാര്‍ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ നടക്കും.