‘സസ്‌നേഹം സഹപാഠിക്ക് ‘ വീടൊരുങ്ങി, മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ക്കുള്ള വീട് നാളെ മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ കൈമാറും
കാസര്‍കോട്: ‘സസ്‌നേഹം സഹപാഠിക്ക് ‘എന്ന പദ്ധതിയിലൂടെ സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ മാതൃക സൃഷ്ടിക്കുകയാണ് മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഇവര്‍ സ്വരൂപിച്ചെടുത്ത പണം കൊണ്ട് മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ 3 സഹപാഠികള്‍ക്ക് സുരക്ഷിതമായി കിടന്നുറങ്ങാന്‍ ഒരുക്കിയ വീടിന്റെ കൈമാറ്റ ചടങ്ങ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. സംസ്ഥാന സ്‌പോര്‍ട്‌സ്-യുവജന കാര്യ വകുപ്പ് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. മൊഗ്രാല്‍ പെര്‍വാഡില്‍ 11 ലക്ഷം രൂപ ചിലവിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. …