കാസര്‍കോട്: 200 ഓളം അന്തേവാസികള്‍ താമസിക്കുന്ന അമ്പലത്തറ സ്‌നേഹാലയത്തിലെ ഓണം ആഘോഷത്തിനായി ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യ സാധനങ്ങള്‍ എത്തിച്ച് ജില്ലാ പൊലീസ്. പൊലീസ് ശേഖരിച്ച വസ്തുക്കള്‍ രാവിലെ കാസര്‍കോട് അഡിഷണല്‍ എസ്.പി പി ബാലകൃഷ്ണന്‍ നായര്‍ സ്‌നേഹലായത്തിന്റെ ഡയറക്ടര്‍ ഈശോ ദാസിനു കൈമാറി. ചടങ്ങില്‍ ജില്ല ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെപിവി രാജീവന്‍, കെപിഒഎ ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ മടിക്കൈ, കെപിഎ ജില്ലാ ജോയിന്‍ സെക്രട്ടറി ടിവി പ്രമോദ്, ഹോസ്ദുര്‍ഗ് ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി, അമ്പലത്തറ സ്റ്റേഷന്‍ എസ്‌ഐമാരായ ലതീഷ്, രഘുനാഥ്, സ്റ്റേഷന്‍ റൈറ്റെര്‍ മോഹനന്‍, സുഗന്തി, സജി, ഷാരൂണ്‍ എന്നിവര്‍ സംബന്ധിച്ചു.