മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികൾ വീട്ടിൽ മരിച്ച നിലയിൽ

    മലപ്പുറം എടക്കരയിൽ രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി നഗറിലെ ശ്യാംജിത്ത് (17), കരുളായി കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് വ്യാഴാഴ്ച രാത്രിയാണ് ഇരുവരെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു കയറിൽ ഇരുവരും കൂട്ടിക്കെട്ടി തൂങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എടക്കര ഇൻസ്പെക്ടർ എൻ ബി ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി രാത്രി 10.30ഓടെ …

സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാർത്ഥികളുടെ പഠനത്തിനായി കൈമാറും; നാളെ ഉച്ചയ്ക്ക് രണ്ടുമണിവരെ ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും, മൂന്നുദിവസം സംസ്ഥാനത്ത് ദുഃഖാചരണം നടത്തുമെന്ന് സിപിഎം

  ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാർത്ഥികളുടെ പഠനത്തിനായി കൈമാറും.  സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് വീട്ടിലേക്ക് കൊണ്ടുപോകും. വസന്ത് കുഞ്ചിലെ വസതിയില്‍ ആറ് മണി മുതല്‍ പൊതുദര്‍ശനം നടക്കും. നിലവില്‍ മൃതദേഹം എയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് രണ്ടുമണിവരെയാണ് പൊതുദര്‍ശനം. വൈകുന്നേരം 3മണിക്കു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ വിദ്യാർത്ഥികളുടെ പഠനത്തിനായി …

പഴയ കെട്ടിടം പൊളിക്കുന്നത്തിനിടെ കോൺക്രീറ്റ് ബീം തകർന്നുവീണ് കെട്ടിട ഉടമയും അയൽവാസിയും മരിച്ചു 

  മംഗളൂരു: നഗരത്തിലെ ജയിൽ റോഡിലെ പഴയ വീട് പൊളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കെട്ടിട ഉടമ ജെയിംസ് സാമുവൽ ജട്ടന്ന, അയൽവാസിയും ബന്ധുവുമായ എഡ്വിൻ ഹെറാൾഡ് മാബെൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പഴയ വീട് പൊളിക്കുന്നതിനിടെ ഇരുവരുടെയും മേൽ കോൺക്രീറ്റ് ബീം ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇരുവരും സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഉർവ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കെട്ടിടം പൊളിക്കാൻ കരാർ ഏറ്റെടുത്ത ധനഞ്ജയ് …

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

  ന്യൂഡല്‍ഹി: സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ തുടരവേയാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 32 വര്‍ഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. 1952 ഓഗസ്റ്റ് 12-നാണ് യെച്ചൂരിയുടെ ജനനം. പിതാവ് സര്‍വേശ്വര സോമയാജുല യെച്ചൂരിയും മാതാവ് കല്‍പകം യെച്ചൂരിയും …

കലവൂരിലെ സുഭദ്രയുടെ കൊല; ഷര്‍മിളയും മാത്യൂസും മണിപ്പാലില്‍ പിടിയില്‍

  കൊച്ചി: കലവൂര്‍ സുഭദ്ര കൊലക്കേസിലെ പ്രതികളായ മാത്യുവും ശര്‍മിളയും കര്‍ണാടകയില്‍ പിടിയിലായി. മണിപ്പാലില്‍ വച്ചാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭദ്രയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാനായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട പ്രതികള്‍ കര്‍ണാടകയിലേക്ക് മുങ്ങുകയായിരുന്നു. സുഭദ്രയുടെ സ്വര്‍ണ്ണം ആലപ്പുഴയില്‍ വിറ്റതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. കടവന്ത്ര സ്വദേശിനി …

കാസര്‍കോട്ടെ വസ്ത്ര വ്യാപാരി ടിഎ സൈനുദ്ദീന്‍ റോയല്‍ അന്തരിച്ചു

  കാസര്‍കോട്: നഗരത്തിലെ ഏഴ് പതിറ്റാണ്ടോളം കാലം വസ്ത്ര വ്യാപാരിയായിരുന്ന തളങ്കര കടവത്തെ ഫോര്‍ട്ട് റോഡിലെ റോയല്‍ ഗാര്‍ഡനിലെ ടിഎ സൈനുദ്ദീന്‍ (90) അന്തരിച്ചു. കണ്ണാടി പള്ളിക്ക് സമീപം റോയല്‍ ഗാര്‍മെന്റെസ് സ്ഥാപന ഉടമയായിരുന്നു. ടൗണ്‍ ഹസനത്തുല്‍ ജാരിയ ജുമാമസ്ജിദ്, ഹാഷിം സ്ട്രീറ്റ് രിഫായിയ മസ്ജിദ് കമ്മിറ്റികളുടെ ഭാരവാഹിയായിരുന്നു. ഭാര്യ: ആമിന. മക്കള്‍: ഫിറോസ്(വ്യാപാരി മുംബൈ), ഫൈസല്‍ (വ്യാപാരി, എറണാകുളം), ഖൈറുന്നിസ, സറീന, ഷമീമ, സൈറാബാനു, സഫൂറ. മരുമക്കള്‍: ജമാലുദ്ദിന്‍ ഫോര്‍ട്ട് റോഡ്, ജലാല്‍ വിദ്യാനഗര്‍, അബ്ദു …

മാഹിയില്‍ നിന്ന് കര്‍ണാടകയിലേക്ക് മദ്യക്കടത്ത്; 12 കേയ്‌സ് മദ്യവുമായി മൂന്നു കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍

മാഹിയില്‍ നിന്ന് വന്‍ തോതില്‍ മദ്യം കര്‍ണാടകയിലേക്ക് ഒഴുകുന്നു. മട്ടന്നൂരില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയില്‍ 12 കെയ്‌സ് മദ്യമാണ് പിടികൂടിയത്. മൂന്നു കര്‍ണാടക സ്വദേശികള്‍ പിടിയിലായി. വ്യാഴാഴ്ച രാവിലെ 6 മണിയോടെ മട്ടന്നൂര്‍ പാലോട്ട്പള്ളിയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഘം കുടുങ്ങിയത്. ഇവര്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോള്‍, ഡിക്കിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. 750 മില്ലിയുടെ 12 കെയ്‌സ് മദ്യമാണ് പിടികൂടിയത്. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ നന്ദന്‍ ഗൗഡ, നടരാജ, നാഗരജാ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. …

ആള്‍മാറാട്ടവും വിവാഹ തട്ടിപ്പും; ജാമ്യത്തിലിറങ്ങി മുങ്ങി, മരിച്ചെന്ന പ്രചരണവും, പ്രതി 29 വര്‍ഷത്തിന് ശേഷം പിടിയില്‍

  ആള്‍മാറാട്ടവും വിവാഹ തട്ടിപ്പും നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ആള്‍ 29 വര്‍ഷത്തിന് ശേഷം പിടിയില്‍. ആലപ്പുഴ മുതുകുളം കൊല്ലംമുറിത്തറയില്‍ കോശി ജോണി എന്ന സാജനെ(57)നെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റുചെയ്തത്. മരിച്ചെന്ന് പ്രചരിപ്പിച്ചാണ് ഇതുവരെ മുങ്ങിനടന്നത്. 1995, 1998 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരെ രണ്ടുകേസുകളുണ്ടായിരുന്നു. രണ്ടു കേസുകളിലായി ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നര വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട്, ജാമ്യം നേടിയ പ്രതി പല സംസ്ഥാനങ്ങളിലായി മുങ്ങുകയായിരുന്നു. ഇതിനിടെ, ഇയാള്‍ മരിച്ചതായും അഭ്യൂഹമുണ്ടായി. …

സഹോദരന്റെ വീട്ടിലേക്ക് പുറപ്പെട്ട വീട്ടമ്മയെ കാണാതായി; അടുക്കതൊട്ടി പുഴയില്‍ ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തുന്നു

  കാസര്‍കോട്: സഹോദരന്റെ വീട്ടിലേക്ക് പുറപ്പെട്ട വീട്ടമ്മയെ കാണാതായതായി പരാതി. ദേലംപാടി സ്വദേശിനി സികെ പാര്‍വതി(72)യെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്. പത്തുമണിയോടെ കര്‍മംതൊടിയിലുള്ള സഹോദരന്റെ വീട്ടില്‍പോകുന്നുവെന്ന് മകള്‍ ധര്‍മാവതിയെ അറിയിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് വിവരമൊന്നും ലഭിക്കാത്തതിനാല്‍ വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തി. കണ്ടെത്താന്‍ കഴിയാത്തതിനാല്‍ രാത്രി ആദൂര്‍ പൊലീസിലും പരാതി നല്‍കി. പഴ്‌സ്, ആഭരണങ്ങള്‍ എന്നിവ വീട്ടില്‍ വച്ചാണ് പോയതെന്നു ബന്ധുക്കള്‍ പറയുന്നു. അതിനിടെ ചെരിപ്പ് അടുക്കതൊട്ടി പുഴക്കരയില്‍ നിന്നും കണ്ടെത്തി. …

പാചക വാതക ലോറിയില്‍ പുക; ബേക്കലില്‍ നാട്ടുകാര്‍ പരിഭ്രാന്തരായി

  കാസര്‍കോട്: ഓടുന്ന പാചക വാതക ലോറിയില്‍ പുക ഉയര്‍ന്നത് ബേക്കലില്‍ നാട്ടുകാരില്‍ പരിഭ്രാന്തി പടര്‍ത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ ബേക്കല്‍ പൊലീസ് സ്റ്റേഷന്റെ മുന്നിലാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കോഴിക്കോട് ചേളാരിയിലേക്ക് വാതകവുമായി പോവുകയായിരുന്ന ലോറിക്കടിയില്‍ നിന്നാണ് പുക ഉയര്‍ന്നത്. വാതക ചോര്‍ച്ചയാണെന്ന സംശയത്തെ തുടര്‍ന്ന് ഡ്രൈവര്‍ ശശി ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ടീമും പൊലീസും ലോറി പരിശോധിച്ചപ്പോഴാണ് ടയറിന്റെ ലൈനര്‍ ജാമായി പുക ഉയരുന്നത് കണ്ടത്. ഉടന്‍ പൊലീസും ഫയര്‍ഫോഴ്‌സും …

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഹോസ്റ്റല്‍ മുറിക്ക് തീ പിടിച്ചു; അധ്യാപികയടക്കം രണ്ടുപേര്‍ വെന്തുമരിച്ചു

  ചെന്നൈ:  ഹോസ്റ്റലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് യുവതികള്‍ പൊള്ളലേറ്റു മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുധുരയിലെ കത്രപാളയത്ത് പ്രവര്‍ത്തിച്ചിരുന്ന വിശാഖ വനിതാ ഹോസ്റ്റലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അപകട വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേന തീ അണയ്ക്കുയായിരുന്നു. ശരണ്യ(22), പ്രമീള ചൗധരി എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ അധ്യാപികയാണ്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊള്ളലേറ്റ മറ്റ് പെണ്‍കുട്ടികള്‍ ചികിത്സയിലാണ്. 40 സ്ത്രീകളാണ് മുറിക്കുള്ളിലുണ്ടായിരുന്നത്. …

സഹപാഠിയെ കൊല്ലണം, വെട്ടുകത്തിയുമായി 10-ാം ക്ലാസുകാരന്‍ ക്ലാസ് മുറിയില്‍; പിന്നീട് സ്‌കൂളില്‍ സംഭവിച്ചത്

  സഹപാഠിയെ ആക്രമിക്കാനായി സ്‌കൂള്‍ ബാഗില്‍ വെട്ടുകത്തിയുമായെത്തിയ 10-ാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനു കൈമാറി. ചെന്നൈ തിരുനല്‍വേലി താഴെ യൂത്ത് സര്‍ക്കാര്‍ എയ്ഡഡ് ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് കത്തി കണ്ടെത്തിയത്. തുടര്‍ന്ന്, വിദ്യാര്‍ഥിയെ പ്രിന്‍സിപ്പലിന് അടുത്തെത്തിച്ചു. കഴിഞ്ഞ 10 നു സഹപാഠി തന്നെ ആക്രമിച്ചെന്നും അതിനു പകരം വീട്ടാനാണ് കത്തിയുമായെത്തിയതെന്നും വിദ്യാര്‍ഥി പറഞ്ഞു. ഇതോടെ, ആക്രമിച്ച കുട്ടിയെ വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നു മൂന്നുവിദ്യാര്‍ഥികളെയും പൊലീസിനു കൈമാറുകയായിരുന്നു. ഇവരെ പാലം …

വടംവലി മത്സരത്തിൽ പങ്കെടുത്ത ശേഷം അസ്വസ്ഥത, കോളേജിലെ ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു

    ഓണാഘോഷത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം തേവര എസ്എച്ച് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറും തൊടുപുഴ സ്വദേശിയുമായ ജെയിംസ് വി ജോർജ് (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് ആണ് സംഭവം. കോളേജിലെ ഓണാഘോഷത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഓണാഘോഷത്തിൻ്റെ ഭാഗമായി കോളേജിൽ വടംവലി മത്സരം സംഘടിപ്പിച്ചു. ഇതിൽ പങ്കെടുത്തശേഷം വിശ്രമിക്കുന്നതിനിടെ ജെയിംസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊടുപുഴ കല്ലാർക്കാട് വെട്ടുപാറക്കൽ പരേതനായ വർക്കിയുടെയും മേരിയുടെയും …

കാണാതായ യുവാവ് തോട്ടിൽ മരിച്ച നിലയിൽ

കാസർകോട്: കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നെക്രാജെ, ഉദ്ദം സ്വദേശി പ്രവീൺ ഷെട്ടി (32 ) യാണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം വീടിന് സമീപത്തുളള തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. തോട്ടിൽ മുട്ടോളം വെളളം മാത്രമേ ഉണ്ടായിരുന്നുള്ളു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ബദിയഡുക്ക പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ടാണ് യുവാവിനെ വീട്ടിൽ നിന്നും കാണാതായത്. രമീശ് ഷട്ടിയുടെയും ചന്ദ്രകലയുടെയും മകനാണ്. പ്രശാന്ത്, പ്രകൃതി എന്നിവർ സഹോദരങ്ങളാണ്.

അന്‍വറിന്റെ ആരോപണത്തില്‍ ഗവര്‍ണര്‍ ഇടപെട്ടു; വിഷയത്തില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

  തിരുവനന്തപുരം: അന്‍വറിന്റെ ആരോപണം സര്‍ക്കാരിനെതിരെ ആയുധമാക്കി ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്ഥിതി അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നത് ഗൗരവതരമാണ്. അതേസമയം താനും ഫോണ്‍ ചോര്‍ത്തി എന്ന അന്‍വറിന്റെ തുറന്ന് പറച്ചിലും ഗൗരവതരമാണ്. സ്വന്തം നിലയ്ക്ക് ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ കുറ്റസമ്മതം ഗൗരവത്തോടെ കാണണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. …

മൂന്നു പതിറ്റാണ്ടു മുമ്പുണ്ടായിരുന്ന കബഡി ടീം അംഗങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നപ്പോള്‍

  കാസര്‍കോട്: പീപ്പിള്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഉദുമയുടെ ആദ്യ കബഡി ടീം അംഗങ്ങള്‍ ഒത്തു ചേര്‍ന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജില്ലയിലെ മികച്ച ടീമുകളുമായി ഏറ്റുമുട്ടി നിരവധി മെഡലുകളും ട്രോഫികളും വാങ്ങിക്കൂട്ടിയ താരങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നപ്പോള്‍, ആ ഒത്തുചേരല്‍ ഒരാഘോഷമായി മാറിയിരുന്നു. പ്രവാസികളടക്കം ആ 11 പേരും കഴിഞ്ഞ ദിവസം ക്ലബ്ബില്‍ ഒരുക്കിയ സംഗമത്തില്‍ പങ്കെടുത്തു. സുരേന്ദ്രന്‍ ഉദുമ, ശശി കോട്ടക്കുന്ന്, കെ.ടി ജയന്‍, അച്ചുതന്‍ ആടിയത്ത്, മുരളി വാഴുന്നോര്‍വളപ്പ്, രവി ബക്കാര്‍(എമി), ചന്ദ്രന്‍ കുറുക്കന്‍ക്കുന്ന്, …

പ്രസവത്തിനിടെ അപസ്മാരം; യുവതി മരിച്ചു, കുഞ്ഞ് നിരീക്ഷണത്തില്‍

  കോഴിക്കോട്: പ്രസവത്തിനിടെ അപസ്മാരം വന്നതിനെ തുടര്‍ന്ന് യുവതി മരിച്ചു. കുറ്റ്യാടി കായക്കൊടി ഐക്കല്‍ ജിതിന്‍ കൃഷ്ണയുടെ ഭാര്യ നാന്‍സി (27) ആണ് മരിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രസവ സമയത്ത് യുവതിക്ക് അപസ്മാരം ഉണ്ടായതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. നിരീക്ഷണത്തിലിരിക്കുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി 24 മണിക്കൂറിന് ശേഷമേ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചന്ദ്രന്റെയും റീനയുടെയും മകളാണ്.  

പ്രമുഖ കന്നഡ ടിവി നടന്‍ കിരണ്‍ രാജ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

  ബംഗളൂരു: പ്രമുഖ കന്നഡ ടിവി നടന്‍ കിരണ്‍ രാജ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന് പരിക്കേറ്റ നടന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് വിവരം. ഡിവൈഡറില്‍ ഇടിച്ചാണ് കാര്‍ മറിഞ്ഞത്. ഗുരുതേജ് ഷെട്ടി സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘റോണി’ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് അപകടം. ചൊവ്വാഴ്ച രാത്രി ബംഗളൂരു പേപ്പിമുണ്ടൈയില്‍ റോഡിന് കുറുകെ വന്ന ഒരു മൃഗത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അപകട സ്ഥലത്ത് നിന്നുള്ള …