കാസർകോട്: കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നെക്രാജെ, ഉദ്ദം സ്വദേശി പ്രവീൺ ഷെട്ടി (32 ) യാണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം വീടിന് സമീപത്തുളള തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. തോട്ടിൽ മുട്ടോളം വെളളം മാത്രമേ ഉണ്ടായിരുന്നുള്ളു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ബദിയഡുക്ക പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ടാണ് യുവാവിനെ വീട്ടിൽ നിന്നും കാണാതായത്. രമീശ് ഷട്ടിയുടെയും ചന്ദ്രകലയുടെയും മകനാണ്. പ്രശാന്ത്, പ്രകൃതി എന്നിവർ സഹോദരങ്ങളാണ്.