കാസര്‍കോട്: നഗരത്തിലെ ഏഴ് പതിറ്റാണ്ടോളം കാലം വസ്ത്ര വ്യാപാരിയായിരുന്ന തളങ്കര കടവത്തെ ഫോര്‍ട്ട് റോഡിലെ റോയല്‍ ഗാര്‍ഡനിലെ ടിഎ സൈനുദ്ദീന്‍ (90) അന്തരിച്ചു. കണ്ണാടി പള്ളിക്ക് സമീപം റോയല്‍ ഗാര്‍മെന്റെസ് സ്ഥാപന ഉടമയായിരുന്നു. ടൗണ്‍ ഹസനത്തുല്‍ ജാരിയ ജുമാമസ്ജിദ്, ഹാഷിം സ്ട്രീറ്റ് രിഫായിയ മസ്ജിദ് കമ്മിറ്റികളുടെ ഭാരവാഹിയായിരുന്നു. ഭാര്യ: ആമിന. മക്കള്‍: ഫിറോസ്(വ്യാപാരി മുംബൈ), ഫൈസല്‍ (വ്യാപാരി, എറണാകുളം), ഖൈറുന്നിസ, സറീന, ഷമീമ, സൈറാബാനു, സഫൂറ. മരുമക്കള്‍: ജമാലുദ്ദിന്‍ ഫോര്‍ട്ട് റോഡ്, ജലാല്‍ വിദ്യാനഗര്‍, അബ്ദു മംഗളൂരു, സുലൈമാന്‍ കളനാട്, സിഎല്‍ മുനീര്‍ ചെമനാട്, ഫൗസിയ ബെണ്ടിച്ചാല്‍, ഹസീന ബെണ്ടിച്ചാല്‍. സഹോദരന്‍ പരേതനായ ടിഎ അബൂബക്കര്‍.