കോഴിക്കോട്: പ്രസവത്തിനിടെ അപസ്മാരം വന്നതിനെ തുടര്‍ന്ന് യുവതി മരിച്ചു. കുറ്റ്യാടി കായക്കൊടി ഐക്കല്‍ ജിതിന്‍ കൃഷ്ണയുടെ ഭാര്യ നാന്‍സി (27) ആണ് മരിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രസവ സമയത്ത് യുവതിക്ക് അപസ്മാരം ഉണ്ടായതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. നിരീക്ഷണത്തിലിരിക്കുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി 24 മണിക്കൂറിന് ശേഷമേ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചന്ദ്രന്റെയും റീനയുടെയും മകളാണ്.