അന്‍വറിന്റെ ആരോപണത്തില്‍ ഗവര്‍ണര്‍ ഇടപെട്ടു; വിഷയത്തില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

 

തിരുവനന്തപുരം: അന്‍വറിന്റെ ആരോപണം സര്‍ക്കാരിനെതിരെ ആയുധമാക്കി ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്ഥിതി അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നത് ഗൗരവതരമാണ്. അതേസമയം താനും ഫോണ്‍ ചോര്‍ത്തി എന്ന അന്‍വറിന്റെ തുറന്ന് പറച്ചിലും ഗൗരവതരമാണ്. സ്വന്തം നിലയ്ക്ക് ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ കുറ്റസമ്മതം ഗൗരവത്തോടെ കാണണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോണ്‍ ചോര്‍ത്തുന്നുവെന്നായിരുന്നു അന്‍വറിന്റെ ആരോപണം. മലപ്പുറം പൊലീസിലെ മോഹന്‍ദാസ് എന്ന ഉദ്യോഗസ്ഥനെ എസ്.പി. സുജിത്ദാസ് ഫോണ്‍ ചോര്‍ത്തലിന് ഉപയോഗിച്ചതായും അന്‍വര്‍ ആരോപിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page