‘ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു, ഉമ്മക്ക് ധൈര്യമില്ല മരിക്കാന്‍’; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കുള്ള കാരണം ഇതാണ്, പ്രതി അഫാന്റെ മൊഴി പുറത്ത്
തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുതായി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. ഉമ്മയുമായി ആലോചിച്ചപ്പോള്‍, സ്വയം മരിക്കാന്‍ ധൈര്യമില്ലെന്ന് ഉമ്മ പറഞ്ഞുവെന്നും, ഞാന്‍ കൊല്ലാം എന്ന് ഉമ്മയോട് പറഞ്ഞതായി അഫാന്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് ഉമ്മയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ വെഞ്ഞാറമൂട് പോയി ഹാമര്‍ വാങ്ങി വന്ന് ഉമ്മയുടെ തലയ്ക്ക് അടിച്ചു. മരിച്ചുവെന്ന് കരുതി അവിടെ നിന്ന് ബൈക്കില്‍ പാങ്ങോട് എത്തി. പണം വേണ്ടിവന്നപ്പോള്‍ അമ്മൂമ്മ മാല ചോദിച്ചിട്ട് …