വൈറ്റ് ഹൗസിലേക്കു പ്രവേശനം പുന: സ്ഥാപിക്കണമെന്ന അസോസിയേറ്റ്ഡ് പ്രസിന്റെ അഭ്യര്‍ത്ഥന യുഎസ് ജഡ്ജി നിരസിച്ചു

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി: ‘ഗള്‍ഫ് ഓഫ് അമേരിക്ക’ എന്ന പദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ട്രംപ് ഭരണകൂടം വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റ്ഡ് പ്രസിനെ തടഞ്ഞതിനെത്തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ പരിപാടികളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കുണമെന്ന അസോസിയേറ്റഡ് പ്രസിന്റെ അഭ്യര്‍ത്ഥന യുഎസ് ജഡ്ജി മക്ഫാഡന്‍ നിരസിച്ചു. ട്രംപ് നിയമിച്ച എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ട്രെവര്‍ മക്ഫാഡനാണു വാര്‍ത്താ ഔട്ട്ലെറ്റിന്റെ അടിയന്തര പ്രമേയം അനുവദിക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍ മാര്‍ച്ച് 20 ന് കേസിന്റെ മറ്റൊരു ഹിയറിങ് നടത്തുമെന്ന് ബിബിസിയുടെ യുഎസ് പങ്കാളി സിബിഎസ് ന്യൂസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മെക്‌സിക്കോ ഉള്‍ക്കടലില്‍ എന്നത് ‘അമേരിക്ക ഉള്‍ക്കടല്‍’ എന്നാക്കി മാറ്റാന്‍ വാര്‍ത്താ ഏജന്‍സി വിസമ്മതിച്ചതാണ് ട്രംപ് വൈറ്റ് ഹൗസിലേക്കു പ്രവേശനം തടയാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ‘ഗള്‍ഫ് ഓഫ് അമേരിക്ക’ എന്ന പദം ഉപയോഗിക്കാന്‍ തുടങ്ങുന്നതുവരെ ‘അവരെ അകറ്റി നിര്‍ത്താന്‍’ പദ്ധതിയിട്ടിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. നിരോധനം പ്രതികാര നടപടിയാണെന്നും പ്രസംഗ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനുമുള്ള ഒന്നാം ഭേദഗതി അവകാശങ്ങളെ ലംഘിക്കുന്നുവെന്നും എപി വാദിക്കുന്നു.
‘തുടക്കം മുതല്‍ ഞങ്ങള്‍ പറഞ്ഞതുപോലെ, ഓവല്‍ ഓഫീസിലും എയര്‍ഫോഴ്‌സ് വണ്ണിലും യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഒരു പ്രത്യേകാവകാശമാണെന്നും, നിയമപരമായ അവകാശമല്ലെന്നും ട്രംപ് ഭരണകൂടംപ്രസ്താവനയില്‍ പറഞ്ഞു.
ഇതിനിടയില്‍ യുഎസിലെ ഗൂഗിള്‍ മാപ്പില്‍ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് അമേരിക്ക ഉള്‍ക്കടല്‍ എന്ന് പുനര്‍നാമകരണം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page