ലോ കോളേജ് വിദ്യാര്‍ഥിനി വാടകക്ക് താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയെ വാടകക്ക് താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും മൗസ മെഹ്റിസിനെയാണ്(21) വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂര്‍ സ്വദേശിനിയാണ് മൗസ. കോഴിക്കോട് കോവൂര്‍ ബൈപ്പാസിന് സമീപത്തെ പെയിങ്ങ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി മുറിയില്‍ എത്തിയപ്പോള്‍ മൗസയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ചേവായൂര്‍ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page