സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തും; കഴിഞ്ഞ 9 മാസത്തിനിടെ പകര്‍ത്തിയത് അരലക്ഷത്തോളം ചിത്രങ്ങള്‍, നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വിറ്റഴിക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

സി.സി.ടി.വി.കള്‍ ഹാക്ക് ചെയ്തും പൊതുസ്ഥലങ്ങളില്‍ ഒളിക്യാമറകള്‍ ഉപയോഗിച്ചും വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ വിറ്റഴിക്കുന്ന സംസ്ഥാനാന്തര സംഘം പിടിയില്‍. ഗുജറാത്ത് സൈബര്‍ ക്രൈംബാഞ്ചാണ് ആറുപേരെ പിടികൂടിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നായി ആറുപേരെ അറസ്റ്റ് ചെയ്തുവെന്ന് സൈബര്‍ ക്രൈംബാഞ്ച് അറിയിച്ചു. ഹരിയാന സ്വദേശിയെയും പിടികൂടാനുണ്ട്. രാജ്‌കോട്ടിലെ ഒരു പ്രസവാശുപത്രിയിലെ പരിശോധനാദൃശ്യങ്ങള്‍ സൈബറിടങ്ങളില്‍ വില്‍പ്പനയ്ക്കുവെച്ചത് സംബന്ധിച്ച അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. കഴിഞ്ഞ
ഒമ്പത് മാസത്തിനിടയില്‍ അമ്പതിനായിരത്തോളം ദൃശ്യങ്ങളാണ് ഇവര്‍ ഹാക്ക് ചെയ്യുകയോ പകര്‍ത്തുകയോ ചെയ്തത്. 800 രൂപ മുതല്‍ 2000 രൂപ വരെ വിലയ്ക്കായിരുന്നു വില്‍പന. സി.സി.ടി.വി. ഹാക്കിങ്ങില്‍ പരിശീലനം നേടിയ സൂറത്ത് സ്വദേശി പാരിത് ധമേലിയ, ബി.ടെക്. ബിരുദധാരി െവെഭവ് മാനേ എന്നിവരാണ് ദൃശ്യങ്ങള്‍ ഹാക്ക് ചെയ്തിരുന്നതെന്ന് ക്രൈം ബ്രാഞ്ച് ഡി.സി.പി. ലാവിണാ സിങ് പറഞ്ഞു. ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങി കിടപ്പറകളിലെ ദൃശ്യങ്ങള്‍വരെ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ദൃശ്യങ്ങള്‍ വില്‍ക്കാന്‍ സഹായിച്ചവരാണ് മറ്റ് പ്രതികള്‍. ജ്വല്‍ തെലി, പ്രജ് പാട്ടീല്‍, ചന്ദ്രപ്രകാശ് ഫൂല്‍ച്ചന്ദ്, റയന്‍ പെരേര എന്നിവരാണ് ധമേലിയക്കും പെരേരയ്ക്കും പുറമേ അറസ്റ്റിലായത്.
ഇവരില്‍ പ്രയാഗ് രാജ് സ്വദേശിയായ ചന്ദ്രപ്രകാശ് കുംഭമേളയിലെ കുളിക്കാഴ്ചകള്‍ രഹസ്യമായി പകര്‍ത്തി സംഘത്തിന് കൈമാറിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page