തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍

ഹൈദ്രബാദ്: തക്കാളി തോട്ടത്തിനു കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍. വിളവെടുക്കാറായ തോട്ടത്തിനു കാവലിരുന്ന കര്‍ഷകനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ അന്നമായ ജില്ലയിലാണ് സംഭവം. മധുകര്‍ റെഡ്ഡി എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ഒരാഴ്ചക്കിടെ പ്രദേശത്ത് നടകുന്ന സമാനമായ രണ്ടാമത്തെ സംഭവമാണ് ഇത്. പെഡ്ഡ തിപ്പ സമുദ്രയിലെ തന്റെ തോട്ടത്തിനു കാവലിരുന്നപ്പോള്‍ അജ്ഞാതര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. തക്കാളി വില കുതിയ്ക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജൂലായ് …

ഉമ്മൻചാണ്ടിക്ക് അന്ത്യോപചാരം അപർപ്പിക്കാൻ രാഹുൽ ഗാന്ധി എത്തും

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. വ്യാഴാഴ്ച രാഹുൽ ഗാന്ധി പുതുപ്പള്ളിയിലെത്തുമെന്ന് കെ.സി വേണുഗോപാൽ അറിയിച്ചു.

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു

പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. കഴിഞ്ഞ മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് ഇവരെ നായ കടിച്ചത്. കടിയേറ്റ ശേഷം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് പിന്നീട് കാല്‍ മുഴുവന്‍ പൊള്ളലേറ്റ നിലയിലായിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ വെച്ച് കാല്‍ മുറിച്ച് മാറ്റുകയും ചെയ്തു. ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. …

കാറില്‍ കഞ്ചാവ് കടത്ത്, പിടിയിലായത് മുന്‍ ആംബുലന്‍സ് ഡ്രൈവര്‍

കാഞ്ഞങ്ങാട്: കാറില്‍ 1.3 കിലോ കഞ്ചാവ് കടത്തിയ മുന്‍ ആംബുലന്‍സ് ഡ്രൈവര്‍ ഹോസ്ദുര്‍ഗ് പോലിസിന്റെ പിടിയിലായി. മടിക്കൈ മൂന്നു റോഡ് സ്വദേശി നെല്ലാംകുഴി ഹൌസിലെ മനോജ് തോമസ് (43) ആണ് അറസ്റ്റിലായത്. ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ. പി ഷൈന്‍, എസ്.ഐ സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ദേശീയ പാതയില്‍ ക്രൈസ്റ്റ് സ്‌കൂളിന് സമീപം നടത്തിയ പരിശോധനയില്‍ ആണ് ഇയാള്‍ കുടുങ്ങിയത്. വില്‍പന നടത്താന്‍ കൊണ്ടുപോകുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ബുധനാഴ്ച ഉച്ചയോടെ …

കരിപ്പൂരിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ ഒരു കോടി വില വരുന്ന സ്വർണ്ണം പിടികൂടി

കരിപ്പൂർ: കരിപ്പൂർ വിമാനതാവളത്തിലൂടെ കടത്താൻ ശ്രമിച്ച രണ്ട് കിലോഗ്രാമം സ്വർണ്ണ മിശ്രിതം എയർ കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നുള്ള വിമാനത്തിലെത്തിയ മലപ്പുറം അണ്ണാറതൊടിക അഞ്ചാചാവടിയിലെ ഷംനാസിനെ കസ്റ്റഡിയിലെടുത്തു. ഡി.ആർ.ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണ മിശ്രിതം. 2061 ഗ്രാം  ഭാരം വരുന്ന  സ്വർണ്ണ മിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 1762 ഗ്രാം ഉണ്ടായിരുന്നതായി എയർ കസ്റ്റംസ് അധികൃതർ അറിയിച്ചു. ഏകദേശം 1,05,54,380 രൂപ വിലമതിക്കുന്നതാണ് സ്വർണ്ണം. ഇയാളെ വിശദമായി …

കുമ്പളയില്‍ അടച്ചിട്ട വീട്‌ കുത്തി തുറന്ന് മോഷണം; ഒന്നരലക്ഷം രൂപ കവര്‍ന്നു

കുമ്പള :  കുമ്പളയിൽ വീട് കുത്തി തുറന്ന് വൻ മോഷണം. മാവിനക്കട്ട വാഴ വളപ്പ് ബോംബെ വില്ലയിലെ സീതിയുടെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. വീടിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയാണ് മോഷ്ടിക്കപ്പെട്ടത്. അലമാര കുത്തിപ്പൊളിച്ചാണ് പണം കവര്‍ന്നത്‌. സമീപത്തെ  റൂമിലുണ്ടായിരുന്ന അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൈവശപ്പെടുത്താനുള്ള കവര്‍ച്ചാസംഘത്തിന്റെ ശ്രമം വിഫലമായി. സ്റ്റീല്‍ അലമാര  കുത്തിത്തുറക്കാൻ കഴിയാത്തതിനാലാണ് ആഭരണങ്ങൾ സുരക്ഷിതമായത്.മുംബൈയിലും കൊച്ചിയിലും ബിസിനസ്സ് നടത്തുന്ന സീതിയും കുടുംബവും വീട്‌ പൂട്ടി മുംബൈയില്‍ പോയപ്പോഴായിരുന്നു മോഷണം. കഴിഞ്ഞ മാസം 22നാണ്‌ …

നഷ്ടമായ ബാഗ് മണിക്കൂറുകള്‍ക്കകം കണ്ടെത്തി, പോലീസിന്റെ കാര്യക്ഷമതയെയും നന്മയെയും പ്രകീര്‍ത്തിച്ച് വനിതാ നഴ്‌സിന്റെ ഫേസ്ബുക്ക് കുറിപ്പ്

കാസര്‍കോട്: ദയയോ, കരുണയോ അനുകമ്പയോ ഏഴയലത്തു കൂടി പോയിട്ടില്ലാത്തവര്‍ എന്നാണ്, യൂണിഫോമിട്ട് കഴിഞ്ഞാലുള്ള പോലീസുകാരുടെ മനസ്ഥിതിയെക്കുറിച്ച് ചിലരുടെ ധാരണ. എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് നന്മവറ്റാത്ത മേല്‍പറമ്പിലെ പോലീസുകാര്‍. തെക്കില്‍ ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ സജീന നിസ്താര്‍ തനിക്കുണ്ടായ ഒരനുഭവത്തെ കുറിച്ച് ഫേസ് ബുക്കിലൂടെ പങ്കുവയ്ക്കുകയാണ്.‘ ചൊവ്വാഴ്ച രാവിലെ മാവേലി എക്‌സ്പ്രസിന് കൊല്ലത്തുനിന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. കെ.എസ്.ആര്‍.ടി.സി ജോലി ചെയ്യുന്ന ടാറ്റ ആശുപത്രിയിലേക്ക് ബസില്‍ പുറപ്പെട്ടു. പത്തുമാസം പ്രായമുള്ള …

പഞ്ഞമാസത്തിലെ ആധിയും വ്യാധിയുമകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി

കാഞ്ഞങ്ങാട്: നാടിന്റെയും നാട്ടുകാരുടെയും ആധിവ്യാധികള്‍ അകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി തുടങ്ങി. മടിക്കൈയില്‍ പാര്‍വ്വതി രൂപമണിഞ്ഞ തെയ്യക്കോലവുമായി ഇറങ്ങിയത് വണ്ണാന്‍ സമുദായക്കാരാണ്.വീട്ടില്‍ നിന്നും കോലമണിഞ്ഞ് മുതിര്‍ന്ന തെയ്യക്കാരുടെ അകമ്പടിയോടെ കോട്ടറക്കാവ് ഭഗവതി ക്ഷേത്രത്തില്‍ തൊഴുതു വണങ്ങി അനുഗ്രഹം വാങ്ങിച്ചാണ് തെയ്യക്കോലം പ്രയാണം തുടങ്ങിയത്. തുടര്‍ന്ന് കോട്ടപ്പാറ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അതിനു ശേഷമാണ് വീടു വീടാന്തരം അനുഗ്രഹം ചൊരിഞ്ഞ് യാത്ര തുടങ്ങിയത്. ഈ മാസം സംക്രമംവരെ തെയ്യക്കോലങ്ങള്‍ വീട്ടുമുറ്റങ്ങളില്‍ എത്തും.പഞ്ഞ മാസമായ കര്‍ക്കടകത്തിലെ ആധികളും വ്യാധികളും ആടിയൊഴിപ്പിക്കാനാണു …

പ്രശസ്ത പൂരക്കളി, മറത്തുകളി ആചാര്യന്‍ കെ.വി. പൊക്കന്‍ പണിക്കര്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍: ഉത്തര മലബാറിലെ പ്രശസ്ത പൂരക്കളി, മറത്തുകളി ആചാര്യന്‍ വലിയ പറമ്പ് സ്വദേശി കെ.വി. പൊക്കന്‍ പണിക്കര്‍ അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് അന്ത്യം. അരനൂറ്റാണ്ടോളമായി പൂരക്കളി, മറത്തുകളി രംഗത്തെ പ്രതിഭയായിരുന്നു. പൂരക്കളിയെക്കുറിച്ചുള്ള നിരവധി സംസ്‌കൃത ഗ്രന്ഥങ്ങളും, ശ്ലോകങ്ങളും, പൂരക്കളി പാട്ടുകളും രചിച്ചിട്ടുണ്ട്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി നിരവധി ശിഷ്യസമ്പത്തുണ്ട്. സംഗീത നാടക അക്കാദമി അവാര്‍ഡ്, സംസ്‌കൃത പണ്ഡിതന്‍മാര്‍ക്കുള്ള കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ പ്രത്യേക …

ജനഹൃദയം കീഴടക്കിയ നേതാവിന്‍റെ ഓർമ്മയിൽ വിങ്ങി  കേരളം

അതിവേഗം ബഹുദൂരം മുഖ മുദ്രയാക്കി കേരളത്തിലെ വികസന സങ്കൽപ്പം പൊളിച്ചെഴുതിയ ജനകീയ നേതാവ് വിട പറയുമ്പോൾ ദു: ഖ സാന്ദ്രമാണ് പൊതു മണ്ഡലം. ദേശീയ, സംസ്ഥാന നേതാക്കളും സാംസ്കാരിക , കലാ മേഖലയിലുള്ളവരുമെല്ലാം പ്രിയപ്പെട്ട നേതാവിന്‍റെ ഓർമ്മകൾ പങ്കുവെച്ചു. സമൂഹ മാധ്യമങ്ങളിലെല്ലാം  ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളോടു കൂടിയ കുറിപ്പുകൾ. വാട്സ് ആപ് സ്റ്റാറ്റസുകളിലും ഉമ്മൻചാണ്ടി നിറഞ്ഞ നിന്നു. പ്രമുഖരുടെ അനുസ്മരണം പ്രധാനമന്ത്രി നരേന്ദ്രമോദി  പൊതു സേവനത്തിനായി ജീവിതം സമർപ്പിച്ച കേരളത്തിന്‍റെ വികസനത്തിനായി പ്രവർത്തിച്ച എളിമയും സമർപ്പണ മനോഭാവവുമുള്ള …

കൂട് തകര്‍ത്ത് മൂന്ന് ആടുകളെ കൊന്നൊടുക്കി, തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരം തേടി മൊഗ്രാല്‍ വാസികള്‍

മൊഗ്രാല്‍: മൊഗ്രാലില്‍ വീണ്ടും തെരുവ് നായ്ക്കളുടെ പരാക്രമം. കൂട് തകര്‍ത്ത് മൂന്നു ആടുകളെ കൊന്നൊടുക്കി. മൊഗ്രാല്‍ ടിവിഎസ് റോഡ് സ്വദേശി ആയിഷയുടെ വീട്ടിലെ ആടുകളെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്നതോടെ 12 ഓളം വരുന്ന നായ്ക്കള്‍ പിന്തിരിഞ്ഞോടി. ഇതോടെ കൂട്ടില്‍ ഉണ്ടായിരുന്ന മറ്റു മൂന്ന് ആളുകളെ രക്ഷപ്പെടുത്താന്‍ സാധിച്ചു. പ്രദേശം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. കഴിഞ്ഞവര്‍ഷവും ഇവിടെ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരുന്നു. ഒരാഴ്ച മുമ്പ് മൊഗ്രാലിലെയും പരിസരപ്രദേശങ്ങളിലെയും …

കരുതലോടെ ജിമ്മിയും ജാക്കിയും, പേടിച്ചോടി കവര്‍ച്ചക്കാര്‍

ചട്ടഞ്ചാല്‍: ജിമ്മിയുടെയും ജാക്കിയുടെയും കരുതലിനും ജാഗ്രതയ്ക്കും മുന്നില്‍ കവര്‍ച്ചക്കാര്‍ ജീവനും കൊണ്ടോടി. വീടു കവര്‍ച്ച ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടു. ദേളിയിലെ ദൃശ്യാ മുബാറക്കിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മുബാറക്കും കുടുംബവും കഴിഞ്ഞ ദിവസം വീടു പൂട്ടി ഗള്‍ഫിലേയ്ക്കു പോയിരുന്നു. ഇക്കാര്യം അയല്‍ക്കാരെ അറിയിച്ചാണ് പോയത്. ഞായറാഴ്ച രാത്രി 12 മണിയോടെ അയല്‍വാസിയുടെ വീട്ടിലെ വളര്‍ത്തുപട്ടികളായ ജിമ്മിയും ജാക്കിയും തുടര്‍ച്ചയായി കുരച്ചു ശബ്ദമുണ്ടാക്കിയിരുന്നു. തുടര്‍ച്ചയായി നായകള്‍ കുരച്ചതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നി. ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍, മുബാറക്കിന്റെ വീടിനു …

ഏകസിവില്‍കോഡ്‌ സിപിഎം മാറ്റി നിര്‍ത്തി; ജമാ അത്തെ ഇസ്ലാമിയെ ക്ഷണിച്ച്  കോണ്‍ഗ്രസ്സ്

കാസര്‍കോട്‌: കോഴിക്കോട്‌ സംഘടിപ്പിച്ച ഏക സിവില്‍ കോഡ്‌ സെമിനാറില്‍ നിന്ന്‌ സി പി എം അകറ്റി നിര്‍ത്തിയ മുസ്ലീം സംഘടനയായ ജമാഅത്തെ ഇസ്ലാമിക്ക് കോണ്‍ഗ്രസ്സ് നടത്തുന്ന സെമിനാറിലേക്ക്‌ ക്ഷണം. ഈ മാസം 22 ന്‌ കോണ്‍ഗ്രസ്‌ കോഴിക്കോട്‌ സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട സെമിനാറിലേക്കാണ്‌ ജമാഅത്തെ ഇസ്ലാമിയെ ക്ഷണിച്ചത്. കോഴിക്കോട്‌ ഡി സി സി പ്രസിഡന്‍റ് പ്രമീൺ കുമാറാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്. ജനസദസ്സ് എന്ന പേരിലാണ്‌ കോണ്‍ഗ്രസ്സ് സെമിനാര്‍ സംഘടിപ്പിക്കുന്നത്‌. രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ഏറെ ചര്‍ച്ചയ്‌ക്ക്‌ …

ബസ് കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

ബദിയഡുക്ക: കുമ്പള-പെര്‍ള റൂട്ടിലോടുന്ന സ്വകാര്യ ബസ്‌കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള-പെര്‍ള റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറായ ബാഡൂര്‍പദവിലെ ബി.പി. സതീശ (40) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ബദിയഡുക്ക പൊലീസ് കേസെടുത്തു. സദാനന്ദ-ദേവകി ദമ്പതികളുടെ മകനാണ്. പ്രഫുല്ലയാണ് ഭാര്യ. കവിതാ കുമാര്‍, ബി.പി.മഞ്ജുനാഥ, നളിനാക്ഷി എന്നിവര്‍ സഹോദരങ്ങളാണ്.

ഉമ്മന്‍ചാണ്ടിക്ക് കാസർകോടിനോട് പ്രത്യേക മമത

പെരിയ: വിട പറഞ്ഞ കേരളത്തിന്‍റെ  ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക്‌ കാസർകോടുമായി ഉണ്ടായിരുന്നത്   അടുത്ത ബന്ധം. കാസർകോട് പെരിയയെ സ്വന്തം ജന്മനാടായ പുതുപ്പള്ളിയെപ്പോലെ തന്നെ അദ്ദേഹം ഏറെ സ്‌നേഹിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു. കാസര്‍കോട്‌ ജില്ലയില്‍ വരുമ്പോഴെല്ലാം പെരിയ സന്ദര്‍ശിക്കാതെ അദ്ദേഹം മടങ്ങാറുണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന പരേതനായ പി ഗംഗാധരന്‍ നായരുമായുള്ള സുദൃഢ ബന്ധമായിരുന്നു അതിന്  പ്രധാന കാരണം. ഉമ്മന്‍ചാണ്ടിയുടെ വലം കൈയായിട്ടായിരുന്നു ഗംഗാധരന്‍ നായര്‍ അറിയപ്പെട്ടിരുന്നത്‌. മാത്രമല്ല കാസര്‍കോട്ടെ അദ്ദേഹത്തിന്റെ …

ഭര്‍തൃമതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നീര്‍ച്ചാല്‍: ഭര്‍തൃമതിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേള, വിഷ്ണുമൂര്‍ത്തി നഗര്‍ സ്വദേശി ദാമോദരന്റെ മകള്‍ അശ്വതി (28)യാണ് ജീവനൊടുക്കിയത്. ഞായാറാഴ്ച ഉച്ചയ്ക്ക് വീട്ടിലാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. ദിനേശ് ബീഡി തൊഴിലാളിയായ മാതാവ് സുജാത കമ്പനിയില്‍ നിന്ന് ഉച്ച ഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് യുവതിയെ തൂങ്ങിയനിലയില്‍ കണ്ടത്. മൃതദേഹം പൊലീസ് ജനറലാശുപത്രിയിലേക്ക് മാറ്റി. ബദിയടുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊളത്തൂര്‍ സ്വദേശി മനോഹരനാണ് ഭര്‍ത്താവ്. ഇയാള്‍ ഗള്‍ഫിലാണ്. അഞ്ചുവര്‍ഷം മുമ്പാണ് വിവാഹിതയായത്. മക്കളില്ല. കിരണ്‍ …

വീടിന്റെ മുകളിലുള്ള സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: വീടിന്റെ ടെറസില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ സ്വിമ്മിംഗ് പൂളില്‍ വീണു മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. മാണിക്കോത്ത് സ്വദേശി പടിഞ്ഞാറ് വളപ്പില്‍ ഹാഷിം തസ്ലീമ ദമ്പതികളുടെ മകന്‍ ഹാദിയാണ്(3) മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഹാഷിമിന്റെ സഹോദരന്‍ ഷാഫിയുടെ വീട്ടില്‍ വച്ചാണ് അപകടം. വീട്ടുകാരറിയാതെ കുട്ടി ടെറസില്‍ കയറുകയായിരുന്നു. നടന്നുപോകവേ അബദ്ധത്തില്‍ സ്വിമ്മിങ് പൂളില്‍ വീഴുകയായിരുന്നു. കുട്ടിയ കാണാത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വിമ്മിങ് പൂളില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി …

ചുറ്റും വെള്ളം, വീട്ടില്‍ നിന്നും പുറത്തിറങ്ങാനാവാതെ ചന്തേര പൂവത്തുവയല്‍ നിവാസികള്‍

തൃക്കരിപ്പൂര്‍: ചുറ്റും വെള്ളക്കെട്ട് കാരണം വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാനാവാത്ത ദുരിതത്തിലാണ് പിലിക്കോട് പഞ്ചായത്തിലെ ചന്തേര പൂവത്തുവയല്‍ നിവാസികള്‍. മഴ തുടങ്ങിയതുമുതല്‍ വെള്ളക്കെട്ടിലാണ് പൂവത്തുവയലിലെ ഇരുപതോളം കുടുംബങ്ങള്‍. വെള്ളം ഒഴിഞ്ഞുപോകാന്‍ വഴിയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം ഇവിടെ തോണിയിറക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ചന്തേരയിലെ പി.വി. ലക്ഷ്മനാണ് തോണിയെത്തിച്ച് കുട്ടികളെയും മാറ്റും റോഡരികിലെത്തിച്ചത്. അരയോളം വെള്ളത്തില്‍ കുട്ടികള്‍ക്കും വയോധികര്‍ക്കും നടന്നുപോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തോണിയെത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ പത്തുദിവസമായി തിമര്‍ത്തുപെയ്യുന്ന മഴയെ തുടര്‍ന്ന് വിദ്യാലയം, പൊതുവിതരണകേന്ദ്രം, ആശുപത്രി തുടങ്ങി അത്യാവശ്യ പോക്കുവരവിനുപോലും …