‘പെണ്‍സുഹൃത്തുമായുള്ള സ്വകാര്യ ദൃശ്യം പുറത്തുവിടും’; സുഹൃത്തുക്കളുടെ ഭീഷണിയില്‍ ഭയന്ന യുവാവ് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചു
മംഗളൂരു: കാമുകിയുമൊത്തുള്ള സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിയെ തുടര്‍ന്ന് യുവാവ് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചു. കാര്‍ക്കാള നിട്ടെ പരപ്പടി സ്വദേശിയായ അഭിഷേക് ആചാര്യ(23) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം കാര്‍ക്കാള ബെല്‍മാനിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് സംഭവം.മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരുന്ന അഭിഷേക് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ അഭിഷേക് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ കാണുവാനിടയായി. തുടര്‍ന്ന് ഈ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞുവെന്നും സ്വകാര്യ വീഡിയോ വൈറലാക്കുമെന്നും അഭിഷേകിനെ …