മലയാളികളിൽ ഏറ്റവും സമ്പന്നൻ എംഎ യൂസഫലി; ‘സ്വർണത്തിൽ’ തിളങ്ങി മുത്തൂറ്റും, ഇന്ത്യയിൽ അംബാനി

ന്യൂഡൽഹി: 2025 ലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കി ഫോർബ്സ്. 105 ബില്യൺ ഡോളറുമായി റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിൽ ഒന്നാമത്. ഗൗതം അദാനിയാണ് രണ്ടാമത്. 92 ബില്യൺ ആണ് അദ്ദേഹത്തിന്റെ ആസ്തി. സാവത്രി ജിൻഡാൽ ആൻഡ് ഫാമിലിയാണ് (40.2 ബില്യൺ) മൂന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി സാവിത്രി തന്റെ സ്ഥാനം നിലനിർത്തി. വ്യക്തിഗത മലയാളി സമ്പന്നരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 5.85 ബില്യൺ ഡോളറാണ് (51937 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. പട്ടികയിൽ 49ആം സ്ഥാനത്താണ് അദേഹം. 5.3 ബില്യൺ ഡോളർ ആസ്തിയോടെ ജോയ് ആലുക്കാസ് ആണ് രണ്ടാമത്. 54ആം സ്ഥാനത്താണ് ജോയ് ആലുക്കാസ്. മുത്തൂറ്റ് ഫാമിലിയാണ് (മുത്തൂറ്റ് സഹോദരങ്ങൾ) ഏറ്റവും സമ്പന്ന കുടുംബം. മുത്തൂറ്റ് സഹോദരങ്ങൾ ചേർന്ന് 10.4 ബില്യൺ ഡോളറിന്റെ ആകെ ആസ്തിയാണ് മുത്തൂറ്റ് ഫാമിലിക്കുള്ളത്. 1887-ൽ സ്ഥാപിതമായ മുത്തൂറ്റ് ഫിനാൻസ്, സ്വർണ്ണം പണയം വെച്ചുള്ള വായ്പകൾ, ധനകാര്യ സേവനങ്ങൾ, വിനിമയ സേവനങ്ങൾ എന്നിവയിൽ മുൻനിരയിലാണ്. രവി പിള്ള, സണ്ണി വർക്കി, ക്രിസ് ഗോപാലകൃഷ്ണൻ, പി.എൻ.സി.മേനോൻ, ടി.എസ്.കല്യാണരാമൻ എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കുടുംബങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നും വിശകലന വിദഗ്ധരിൽ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ലഭിച്ച ഷെയർഹോൾഡിങ്, സാമ്പത്തിക വിവരങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഫോർബ്സ് പട്ടിക തയ്യാറാക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page