കാസര്‍കോട്: രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട 13 കാരനെ കാണാതായതായി പരാതി. ചെറുവത്തൂര്‍ കുഴിഞ്ഞടിയിലെ അബൂബക്കറിന്റെയും ഷാഹിദയുടെയും മകന്‍ ഷാബികിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ 8.45ന് കാടങ്കോട്ടെ സ്‌കൂളിലേക്ക് പോയിരുന്നു. വൈകീട്ട് തിരിച്ചെത്താത്തിനെ തുടര്‍ന്ന് മാതാവ് ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചന്തേര പൊലീസും റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








