പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, ഏഴ് പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ പുതിയങ്ങാടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് അപകടം നടന്നത്. രാവിലെ ഭക്ഷണം പാകം ചെയ്യാന്‍ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഒറീസ സ്വദേശികളായ തൊഴിലാളികളായ ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാല് പേര്‍ നിലവില്‍ ചികില്‍സയിലാണ്. നിസാര പരിക്കേറ്റ മൂന്ന് പേര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി. വ്യാഴാഴ്ച രാത്രി ഗ്യാസ് അടുപ്പ് കൃത്യമായി ഓഫ് ചെയ്തിരുന്നില്ലെന്നാണ് വിവരം. രാവിലെ അടുപ്പില്‍ തീപിടിപ്പിക്കാന്‍ ശ്രമിക്കവേ തീയാളിപ്പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
Scroll to top

You cannot copy content of this page