കാസര്‍കോട്: കരിന്തളം കൊല്ലംമ്പാറ മഞ്ഞളംങ്കാട്ടെ മുന്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ കണ്ണന്റെയും മാധവിയുടെയും മകന്‍ സി ശശി (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ
വീടിന് പിറകിലെ മരക്കൊമ്പിലാണ് നിലയില്‍ കണ്ടെത്തിയത്. നീലേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരത്തെ തുടര്‍ന്ന് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനായ ശശി ഒരു വര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം തേപ്പ്, ടൈല്‍സ് ഉള്‍പ്പടെയുള്ള ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങള്‍ രാജന്‍ (ഡ്രൈവര്‍), സുനന്ദന്‍ (മഞ്ഞളങ്കാട്).







