കണ്ണൂരിലെ കളളനോട്ട് കേസ്; പടന്ന സ്വദേശികൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിലെ കള്ളനോട്ടു കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. കാസർകോട് പടന്ന, തെക്കേപ്പുറത്തെ ഈ താലയത്തിൽ ഹാരിസ് (38), എടച്ചാക്കൈ, മുബാറക്ക് വില്ലയിലെ ഫിറോസ് (57) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. ചന്തേര പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ബാറിൽ മദ്യപിച്ച ശേഷം കള്ളനോട്ടുകൾ നൽകിയ സംഭവത്തിൽ പയ്യന്നൂർ, കണ്ടോത്ത് സ്വദേശിയും ചെറുവത്തൂരിലെ മെക്കാനിക്കുമായ ഷിജുവിനെ അറസ്റ്റ് ചെയ്തതോടെയാണ് കള്ളനോട്ട് കേസിന്റെ തുടക്കം ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പടന്നയിലെ ഡ്രൈവിംഗ് സ്ക്കൂൾ …

ചട്ടഞ്ചാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു; മൂന്നുപേർക്ക് ഗുരുതരം

കാസർകോട്: ചട്ടഞ്ചാലിൽബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിക്കു ദാരുണാന്ത്യം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കിൽ, ബെണ്ടിച്ചാലിലെ മുഹമ്മദ്‌ തസ് ലിമിൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 9.30 മണിയോടെ ചട്ടഞ്ചാൽ സബ് ട്രഷറിക്കു മുന്നിൽ ദേശീയ പാത സർവ്വീസ് റോഡിലാണ് അപകടം. ഗഫൂർ – സഫിയ ദമ്പതികളുടെ മകനാണ് തസ് ലിം. പരിക്കേറ്റവർ മംഗ്ളൂരുവിലെ ആശുപത്രികളിൽ ചികിത്സയിലാണ്. തസ് ലിമിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. മംഗളൂരുവിലെ മെഡിക്കൽ വിദ്യാർഥിയാണ് തസ്‌ലിം. സഹോദരി തൗറ.

കോടികൾ തട്ടിയിട്ടും സാധാരണക്കാരനെ പോലെ നടന്നു; പാർട്ടി സ്വാധീനം ആയുധമാക്കി; രതീശൻ തട്ടിയ പണം നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റിൽ

കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി പ്രാഥമിക സൂചന. റിയൽ എസ്റ്റേറ്റ് ഏജന്റ്മാർ ഉയർന്ന പലിശയ്ക്ക് പണം നൽകുകയായിരുന്നു എന്നാണ് കരുതുന്നത്. തട്ടിയെടുത്ത തുക ഉപയോഗിച്ച് വയനാട്ടിലും ബംഗളൂരുവിലുമാണ് ഇയാള്‍ നിക്ഷേപം നടത്തിയതെന്ന വിവരമാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്നത്. വയനാട്ടിലും ബംഗളൂരുവിലും ഭൂമി വാങ്ങിക്കൂട്ടിയതായും വിവരമുണ്ട്. ഇത് സംബന്ധിച്ചുള്ള രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. …

ദിവസവും ക്രൂരമർദ്ദനമേറ്റിട്ടും മകനോട് വാത്സല്യം മാത്രം; പൊലീസിൽ പരാതിപ്പെടാൻ തയ്യാറാവാത്തതിനാൽ ഒടുവിൽ നാട്ടുകാരും കയ്യൊഴിഞ്ഞു; ഒടുവിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. മാറനല്ലൂർ കൂവളശ്ശേരി അപ്പു നിവാസിൽ ജയ (58) ആണ് മരിച്ചത്. സംഭവത്തിൽമകൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ജയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നതോടെയാണ് ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.അമിത മദ്യപാനിയാണ് ബിജുവെന്നാണ് വിവരം. ഇയാൾ വീട്ടിൽ ബഹളം വെക്കുന്നതും ജയയെ മർദിക്കുന്നതും പതിവാണ്. രാത്രികളിൽ വീട്ടിൽനിന്ന് ഉച്ചത്തിലുള്ള നിലവിളി കേൾക്കുമ്പോൾ സമീപവാസികൾ ഓടിയെത്തുകയും വിവരം പൊലീസിനെ അറിയിക്കാമെന്ന് പറയുകയും ചെയ്യുമെങ്കിലും ജയ …

റെയിൽവേ ട്രാക്കിൽ കെട്ടിപ്പിടിച്ചു നിന്ന് യുവതിയും യുവാവും; ട്രെയിൻ ഇടിച്ച് ഇരുവരും മരിച്ചു; സംഭവം കൊല്ലത്ത് !

കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് 5.30നു കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലായിരുന്നു അപകടം. കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്സ്പ്രസാണ് രണ്ടുപേരെയും ഇടിച്ചതെന്നാണ് വിവരം. റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്‌പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. …

കുമ്പളയിൽ ആൽമരം പൊട്ടി വീണ് വൈദ്യുതി പോസ്റ്റ് തകർന്നു; ഗതാഗതം തടസ്സപ്പെട്ടു

കാസർകോട്: കുമ്പള ടൗണിനടുത്ത് റോഡിൽ ആൽമരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് ശാന്തിപ്പള്ളം ഭാഗത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 5:45 നോട് അടുപ്പിച്ചാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞു കാസർകോട്ട് നിന്ന് ഫയർ ഫോഴ്സ് കുമ്പളയിലേക്ക് തിരിച്ചിട്ടുണ്ട്. കുമ്പള-ബദി യടുക്ക റോഡിൽ മോണിക്ക ചർച്ചിനും പെട്രോൾ പമ്പിനും ഇടയിലാണ് അപകടമുണ്ടായത്. മരം വീണ ഭാഗത്ത് കൂടി വാഹനങ്ങൾ കഷ്ടിച്ച് പോകുന്നുണ്ടെങ്കിലും ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്.

അഞ്ചുരൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങാന്‍ മറന്നുപോയി; ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് യുവതി

വിവാഹമോചനത്തിന് പല കാരണങ്ങളുണ്ടാകാം. എന്നാല്‍ അടുത്തകാലത്തായി നിസാര കാരണങ്ങള്‍ക്കാണ് സ്ത്രീകള്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നത്. അഞ്ചുരൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങാന്‍ മറന്നുപോയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഒരു ഭാര്യ. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ദിവസവും കുര്‍കുറെ കഴിക്കുന്നയാളാണ് ഭാര്യ. ഇതിന്റെ പേരില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കു പതിവാണ്. ഒരു ദിവസം കുര്‍കുറെ വാങ്ങാന്‍ ഭര്‍ത്താവ് മറന്നുപോയതാണ് ഇപ്പോള്‍ വിവാഹമോചനത്തിലെത്തിച്ചത്. വാശിപിടിച്ച യുവതി ഭര്‍ത്താവിന്റെ വീടുവിട്ട് സ്വന്തം വീട്ടിലേക്ക് വന്നു. രണ്ടുദിവസം കഴിഞ്ഞ് …

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പൂഴി വേട്ട; അഞ്ചു ടിപ്പറുകള്‍ക്കെതിരെ നടപടി

കാസര്‍കോട്: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ നിസംഗതയില്‍ സഹതപിച്ച് ജില്ലാകളക്ടര്‍ നേരിട്ട് രംഗത്തിറങ്ങി. ജില്ലയില്‍ വ്യാപകമായും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അതിരൂക്ഷമായും തുടരുന്ന പൂഴിക്കടത്ത് തീരദേശവാസികള്‍ക്ക് അതീവ ദുസ്സഹമായിരിക്കുകയാണെന്ന പരാതിയെ തുടര്‍ന്നാണ് രണ്ടുദിവസമായി ജില്ലാകളക്ടര്‍ നേരിട്ട് പൂഴിക്കടത്ത് പിടികൂടാന്‍ രംഗത്തിറങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചേ മൊഗ്രാല്‍ കെകെപുറത്തെത്തിയപ്പോള്‍ അനധികൃതമായി പൂഴികടത്തുന്ന ടിപ്പറുകള്‍ കണ്ടെത്തുകയും നിര്‍ത്താന്‍ കൈകാട്ടിയപ്പോള്‍ അതിവേഗം ഓടിച്ചുപോവുകയും ചെയ്തു. അല്പസമയം ടിപ്പറിനെ മറികടന്ന് നിര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും ടിപ്പര്‍ മിന്നിമറഞ്ഞു. മരണപ്പാച്ചലില്‍ റോഡരികിലുള്ള പോസ്റ്ററുകള്‍ ഇടിച്ച് മറിച്ചതായും …

കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയിലെ ക്രമക്കേട്; സ്വര്‍ണ്ണവും രേഖകളും കടത്തുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍; ഞെട്ടിത്തരിച്ച് നാട്; കടത്തിക്കൊണ്ടു പോയ സ്വര്‍ണം വ്യാജമോ?

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തി. മെയ് ഒന്‍പതിന് സ്ട്രോംഗ് റൂം തുറന്ന് സ്വര്‍ണ്ണവും രേഖകകളും കടത്തുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് നടത്തി സെക്രട്ടറിയായ കര്‍മ്മന്തൊടിയിലെ രതീശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ 29 മുതല്‍ സെക്രട്ടറിയായ രതീശന്‍ നിര്‍ബന്ധിത അവധിയിലാണ്. ഇന്‍സ്പെക്ടറുടെ പരിശോധനയില്‍ …

ചടുലതയാര്‍ന്ന താളത്തിനൊപ്പം നാടന്‍പാട്ടിന്റെ ഈരടികളുമായി സദസ്സിലെ ആസ്വാദകരെ ത്രസിപ്പിക്കാന്‍ ഇനി രതീഷില്ല; ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവ് കൂടിയായ രതീഷ് തിരുവരങ്കരന് വിട

ചടുലതയാര്‍ന്ന താളത്തിനൊപ്പം നാടന്‍പാട്ടിന്റെ ഈരടികളുമായി സദസ്സിലെ ആസ്വാദകരെ ത്രസിപ്പിക്കാന്‍ ഇനി രതീഷില്ല. തെക്കേ വാവന്നൂര്‍ തിരുവരങ്കന്‍ ഫോക് അക്കാദമിയുടെ നെടുംതൂണായിരുന്നു കുളപ്പുള്ളിയിലെ വാഹനാപകടത്തില്‍ പൊലിഞ്ഞ കെ രതീഷ് തിരുവരങ്കന്‍. 20 പേരടങ്ങുന്ന കലാസമിതി നാടന്‍ പാട്ടുകളും ദൃശ്യവിസ്മയവുമായി വലുതും ചെറുതുമായി 2,500 സ്റ്റേജുകളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. നിരവധിപേര്‍ രതീഷിന്റെ ശിക്ഷണത്തില്‍ നാടന്‍പാട്ട് പഠിക്കുന്നുണ്ട്. കോട്ടായിയിലാണ് രതീഷ് അവസാനമായി പരിപാടി അവതരിപ്പിച്ചത്. 16ന് വടക്കഞ്ചേരിയില്‍ പരിപാടി ഏറ്റിരുന്നു.20 വര്‍ഷമായി നാടന്‍പാട്ടുരംഗത്തുള്ള രതീഷിന് കേരള സാംസ്‌കാരികവകുപ്പിന്റെ വജ്രജൂബിലി പുരസ്‌കാരം, സംസ്ഥാന …

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍; കൊലപാതകമെന്ന് സംശയം

ഇടുക്കി: പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇടുക്കി, ഇരട്ടയാറിലാണ് സംഭവം. വീട്ടുകാര്‍ രാവിലെ ജോലിക്കു പോയതായിരുന്നു. ഈ സമയത്ത് പെണ്‍കുട്ടി വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. ചൊവ്വാഴ്ച 11 മണിയോടെ മാതൃസഹോദരി വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവവിവരമറിഞ്ഞ് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പ്രാഥമിക സംശയം. സംഭവത്തിന് പിന്നില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചു …

സിപിഎമ്മുകാരനായ പ്രസിഡന്റിനെതിരെ സിപിഎം അംഗങ്ങളുടെ അവിശ്വാസ പ്രമേയം; രാമങ്കരി പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി. സിപിഎമ്മുകാരനായ പ്രസിഡന്റിനെതിരെ പഞ്ചായത്തില്‍ സിപിഎം അംഗങ്ങള്‍ത്തന്നെ കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് പാസായത്. നാല് സിപിഎം അംഗങ്ങളും അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവെച്ചിരുന്നു. അഞ്ചിനെതിരെ എട്ടു വോട്ടുകള്‍ക്കാണ് അവിശ്വാസം പാസ്സായത്. പ്രസിഡന്റ് രാജേന്ദ്രകുമാറും മറ്റു 4 സിപിഎം അംഗങ്ങളും എതിര്‍ത്തു വോട്ട് ചെയ്തു. അവിശ്വാസം പാസായതോടെ പ്രസിഡന്റ് രാജേന്ദ്രകുമാര്‍ പഞ്ചായത്ത് അംഗത്വം രാജിവച്ചു. രാമങ്കരിയില്‍ കഴിഞ്ഞ 25 വര്‍ഷമായി സിപിഎമ്മാണ് ഭരിച്ചിരുന്നത്. 13 അംഗ പഞ്ചായത്തില്‍ സിപിഎമ്മിന് ഒമ്പതും യുഡിഎഫിന് നാലും …

നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍ പോളിനുകളും കവര്‍ന്നു; ടാങ്ക് തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റി

കാസര്‍കോട്: ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍പോളിനും കവര്‍ന്ന സംഘം ടാങ്ക് തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റിയെടുത്തു. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശിയായ ഡ്രൈവര്‍ സന്ദീപ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.ഞായറാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ശനിയാഴ്ച തൃശൂരില്‍ നിന്ന് സോപ്പ് ലോഡുമായി ഉപ്പളയില്‍ എത്തിയതായിരുന്നു സന്ദീപ്. തിരികെ തൃശൂരിലേക്ക് കുമ്പളയില്‍ നിന്നാണ് ലോഡ് എടുക്കേണ്ടിയിരുന്നത്. രാത്രി വൈകിയതിനാല്‍ ലോഡെടുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ കുമ്പള ബസ്സ്റ്റാന്റിന് സമീപത്ത് ദേശീയ …

വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി; അവസാനമായി ഭാര്യയെ ഒന്നു കാണാനാവാതെ മസ്‌ക്കറ്റിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങിയതോടെ അവസാനമായി ഭാര്യയെ കാണാനാവാതെ മസ്‌ക്കറ്റില്‍ യുവാവ് യാത്രയായി. കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്‌ക്കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സുഖമില്ലെന്നും ആശുപത്രിയിലാണെന്നുമുള്ള വിവരം അറിഞ്ഞതിന് പിന്നാലെ എട്ടാം തീയതി എയര്‍ ഇന്ത്യ എക്‌സപ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഭാര്യ …

72 ലും ചുറുചുറുക്കോടെ കുടുംബശ്രീ പ്രവര്‍ത്തക ഏലിയാമ്മ

കാസര്‍കോട്: കോട്ടയം ചങ്ങനാശ്ശേരിയില്‍ നിന്ന് 20 വര്‍ഷം മുമ്പ് കുമ്പളയിലെത്തിയ ഏലിയാമ്മയ്ക്ക് ഇപ്പോള്‍ വയസ് 72. ഈ പ്രായത്തിലും ഇവര്‍ കുമ്പളയില്‍ കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കര്‍മ്മസേന എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു. ഈ പ്രായത്തിനിടക്ക് ഏലിയാമ്മ ചെയ്യാത്ത ജോലികളില്ല. ഏത് ജോലിയും ചെയ്യാനുള്ള മനസ് ഏലിയാമ്മയ്ക്കുണ്ട്. തന്റെ പ്രായത്തിലുള്ള പലരും വാര്‍ദ്ധക്യത്തിന്റെ അവശതയുമായി ജീവിതം തള്ളിനീക്കുമ്പോള്‍ ഏലിയാമ്മ ഇപ്പോഴും കഠിനാധ്വാനിയാണ്. കഴിഞ്ഞ ദിവസം കുമ്പള ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ വാര്‍ഷികാഘോഷത്തില്‍ ഏലിയാമ്മ പാട്ടുപാടി കാണികളെ അമ്പരിപ്പിച്ചു. ഡാന്‍സ് ചെയ്തും സദസ്സിനെ …

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന 22 ന് തുടങ്ങും; ജൂണ്‍ 3 മുതല്‍ പരിശോധന സ്റ്റിക്കറുകള്‍ പതിക്കാത്ത ഒരു വാഹനവും സര്‍വീസ് നടത്താന്‍ അനുവദിക്കുകയില്ലെന്ന് ജോയിന്റ് ആര്‍.ടി.ഒ

കാസര്‍കോട്: പുതിയ അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് സബ് ആര്‍.ടി ഓഫീസിന്റെ പരിധിയിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മെയ് 22, 25 തീയതികളില്‍ നടക്കും. രാവിലെ 9 മണി മുതല്‍ ഒരു മണി വരെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിശോധന. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ അറ്റകുറ്റപണികള്‍ക്ക് ശേഷം എല്ലാ ഒറിജിനല്‍ രേഖകളുമായി പരിശോധനയ്ക്ക് വിധേയമാക്കി ‘ചെക്ക്ഡ് ” സ്റ്റിക്കര്‍ പതിപ്പിക്കണം. തിരക്ക് ഒഴിവാക്കാനായി രജിസ്‌ട്രേഷന്‍ നമ്പര്‍ 1 മുതല്‍ 5000 വരെയുള്ള …

ബസ് സ്റ്റാന്റില്‍ സുഹൃത്തിനെ കാത്തുനിന്ന യുവാവിനെ അക്രമിച്ച 2 പേര്‍ അറസ്റ്റില്‍; യുവാവ് കാത്തിരുന്നത് ആരെ?

കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റില്‍ സുഹൃത്തിനെയും കാത്തു നില്‍ക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച് സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ ശ്രമം. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്, കള്ളക്കുറിച്ചി, അമ്പകളത്തൂര്‍ സ്വദേശി വിനോദ് (28), തൂത്തുക്കുടിയിലെ ആണ്ടവന്‍ കതിരുവേല്‍ രാജ് (21) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ. പി.പി ഷമീലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പഴയ ബസ്സ്റ്റാന്റില്‍ പിടിച്ചുപറി നടത്തിയ ആറംഗ സംഘത്തിലെ പ്രധാനികളാണ് ഇപ്പോള്‍ അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.തെക്കിബസാര്‍ സ്വദേശിയായ 41കാരനാണ് …

ബൈക്കിലെത്തി മാല പൊട്ടിക്കല്‍: കുപ്രസിദ്ധ കൊള്ളക്കാരനും, നെക്രാജെ സ്വദേശിയുടെ കൂട്ടാളിയായ യുവാവും അറസ്റ്റില്‍

കാസര്‍കോട്: ബൈക്കിലെത്തി വഴിയാത്രക്കാരുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിക്കല്‍ പതിവാക്കിയ സംഘത്തിന്റെ തലവനും അറസ്റ്റില്‍. മംഗ്ളൂരു, ബണ്ട്വാള്‍, ബിലാല്‍നഗറിലെ മുഹമ്മദലി എന്ന അസ്റു (28)വിനെയാണ് കുമ്പള എസ്.ഐ. ടി.എം വിപിന്റെ നേതൃത്വത്തില്‍ ബിസി റോഡ്, ശാന്തിയങ്ങാടിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തില്‍ മനു, ഗോകുല്‍, ഗിരീഷ്, വിനോദ്, സുഭാഷ്, സംഗീത, രതീഷ് എന്നിവരും ഉണ്ടായിരുന്നു. ഏപ്രില്‍ 27ന് പൈവളിഗെ ചേവാറിലെ കര്‍ഷകനായ ഗോപാലകൃഷ്ണഭട്ടിന്റെ കഴുത്തില്‍ നിന്ന് രണ്ടരപ്പവന്‍ മാല പൊട്ടിച്ചിരുന്നു. ഈ കേസിലാണ് അസ്റുവിനെ അറസ്റ്റ് ചെയ്തത്. …