മലദ്വാരത്തിലൊളിപ്പിച്ച് കടത്തിയ 78 ലക്ഷത്തിന്റെ സ്വര്‍ണ്ണം പുറത്തെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി; ലക്ഷ്യസ്ഥാനത്തെത്തും മുമ്പെ യുവാവ് കുടുങ്ങി

കണ്ണൂര്‍: പരിശോധനകളെല്ലാം കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്ന് 78 ലക്ഷം രൂപ വില മതിക്കുന്ന 1123 ഗ്രാം സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട്, ബാലുശ്ശേരി, ഉണ്ണിക്കുളം സ്വദേശി കാക്കത്തറമ്മല്‍ ഹൗസിലെ ടി.ടി ജംഷീറി(35)ല്‍ നിന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സ്വര്‍ണ്ണം പിടികൂടിയത്. ദോഹയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ജംഷീറിനെ മട്ടന്നൂര്‍-കൂത്തുപറമ്പ റോഡില്‍ വെച്ചാണ് എയര്‍പോര്‍ട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.പി അഭിലാഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ജംഷീര്‍ സ്വര്‍ണ്ണം കടത്തിയതെന്ന് …

കഞ്ചാവും എം.ഡി.എം.എയുമായി 3 പേര്‍ അറസ്റ്റില്‍; പിടിയിലായത് റീടെയില്‍ ഏജന്റുമാര്‍ക്ക് ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘം

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ലോഡ്്ജുകളില്‍ മുറിയെടുത്ത് താമസിച്ച് ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവും മയക്കുമരുന്നും എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. വളപട്ടണം, മന്നയിലെ സി. ഷെസിന്‍ (21), അഴീക്കോട്, കടപ്പുറം റോഡിലെ പി.പി ഫര്‍സില്‍(20), വളപട്ടണം പള്ളിക്കുന്നുമ്പ്രം റോഡിലെ എം. മുഹമ്മദ് സിനാന്‍(21) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റവും സംഘവും പിടികൂടിയത്. സംഘത്തില്‍ നിന്ന് 5.60 എം.ഡി.എം.എയും 3.72 ഗ്രാം കഞ്ചാവും മൂന്ന് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. വെള്ളിയാഴ്ച സന്ധ്യയോടെ …

മരുമകന്‍ പെട്രോളൊഴിച്ച് തീയിട്ടു; അമ്മായിയമ്മ മരിച്ചു

ഇടുക്കി: മരുമകന്‍ നടത്തിയ പെട്രോള്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പൈനാവിലെ അന്നക്കുട്ടി(68) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ആക്രമണത്തില്‍ അന്നക്കുട്ടിയുടെ പേരക്കുട്ടിയായ ലീലക്കും പൊള്ളലേറ്റിരുന്നു. രണ്ടാഴ്ച മുമ്പാണ് അന്നക്കുട്ടിയെ മകളുടെ ഭര്‍ത്താവായ സന്തോഷ് ആക്രമിച്ചത്. വീട്ടില്‍ നിന്ന് ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ഓടി രക്ഷപ്പെട്ട സന്തോഷിനെ പിന്നീട് പിടികൂടുകയായിരുന്നു. അന്നക്കുട്ടി മരണപ്പെട്ടതോടെ സന്തോഷിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.നിസാരപ്രശ്‌നത്തിന്റെ പേരില്‍ സംസാരിച്ചു കൊണ്ടിരിക്കെ സന്തോഷ് കൈയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് …

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

മംഗളൂരു: ബജ്പേ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വീണ്ടും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. ജൂൺ 18 ന് ഉച്ചയ്ക്ക് 12:43 ന് വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കുമെന്നുമാണ് ഇമെയിൽ സന്ദേശത്തിലുണ്ടായിരുന്നത്. ഇതേ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ വിമാനത്താവളത്തിൻ്റെ അകത്തും പുറത്തും പരിശോധന നടത്തിയെങ്കിലും ബോംബുകളോ സ്‌ഫോടക വസ്തുക്കളോ കണ്ടെത്താനായില്ല. അതെസമയം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജൂൺ 19ന് വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ ബജ്‌പെ പൊലീസിൽ …

തമിഴ്നാട് വ്യാജ മദ്യ ദുരന്തം; മുഖ്യപ്രതി പിടിയിൽ; മരിച്ചവരുടെ എണ്ണം 49 ആയി; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

ചെന്നൈ: വടക്കൻ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തിൽ മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ. കടലൂരിൽനിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. അതേസമയം വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരു ടെ എണ്ണം 49 ആയി. നൂറോളം പേർ ചികിത്സയി ലുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്ര ഖ്യാപിച്ചിരുന്നു.മദ്യം കഴിച്ച 101 പേര്‍ സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. അതില്‍ തന്നെ 20 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അഞ്ഞായിരത്തിലധികം പേര്‍ …

വ്യാപാരി 102-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ വ്യാപാരി 102-ാം വയസ്സില്‍ അന്തരിച്ചു. കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ വാസുദേവ നിവാസിലെ അനന്ത ഭക്തയാണ് മരിച്ചത്. കോര്‍ട്ട് റോഡിലെ ഭക്താബ്രദേര്‍സ് സ്ഥാപന ഉടമയാണ്. കാസര്‍കോട്ടെ പ്രമുഖ സ്വകാര്യ ബസ് കമ്പനിയായ കെ.ബി.ടി ബസ് സര്‍വ്വീസ് പാര്‍ട്ണര്‍ കൂടിയായിരുന്നു. വരദരാജ വെങ്കട്ടരമണക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പരേതയായ അനസൂയഭക്ത. മക്കള്‍: രഞ്ജിനി, ജയലക്ഷ്മി, ശോഭ, രംഗനാഥ ഭക്ത, പരേതരായ കസ്തൂരി, മഞ്ജുനാഥ ഭക്ത. മരുമക്കള്‍: പരേതനായ രമേശ് കാമത്ത്, ശാന്തിഭക്ത, …

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ച; ഹെഡ്മിസ്ട്രസിന്റെ മുറി കുത്തി തുറന്നു

കാസർകോട്: നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ കവർച്ച. വെള്ളിയാഴ്ച പുലർച്ചയാണ് കവർച്ച നടന്നതെന്ന് കരുതുന്നു. രാവിലെയാണ് കവർച്ച നടന്നതായി മനസ്സിലായത്. ഹെഡ്മിസ്ട്രസ്റ്റിന്റെയും ഓഫീസിന്റെയും പൂട്ടുകൾ തല്ലിപ്പൊളിച്ചനിലയിലായിരുന്നു. ഹെഡ്മിസ്ട്രസിന്റെ ഓഫീസിന്റെ പൂട്ടു പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. സ്കൂളിലെ സിസിടിവി ക്യാമറ തിരിച്ചു വച്ചിട്ടുണ്ട്. ഇതിന്റെ മറ്റു ഉപകരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പിടിഎ പ്രസിഡണ്ട് അരമന വിനോദ് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.വിരലടയാളങ്ങൾ ശേഖരിക്കാനായി മുറി …

വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവാവ് വീട്ടുകാരോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. പരപ്പ, പന്നിയെറിഞ്ഞകൊല്ലി, ആലടിത്തട്ടിലെ ആര്യശേരിയില്‍ പ്രിന്‍സ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം പരപ്പ ടൗണിലാണ് സംഭവം. ഉടന്‍ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഡിഷ് ടിവി ഓപ്പറേറ്റര്‍ ആണ്. ആര്യശ്ശേരിയില്‍ തോമസ് എന്ന ബാബു-മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: റാണി (കോളിച്ചാല്‍), സഹോദരി റിന്‍സി (കമ്പല്ലൂര്‍).ആള്‍ക്കാര്‍ നോക്കി നില്‍ക്കെ യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവം കാണികളെയും നാട്ടുകാരെയും …

ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു; വിവരമറിഞ്ഞ് വല്യമ്മയും കുഴഞ്ഞുവീണു മരിച്ചു

ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു. വിവരമറിഞ്ഞ കുട്ടിയുടെ വല്യുമ്മ ആശുപ്രതിയിൽ കുഴഞ്ഞു വീണുമരിച്ചു. മലപ്പുറം തിരൂർ വൈലത്തൂർ ചിലവിൽ പങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാനാണ് ഗേറ്റിനിടയിൽ കുടുങ്ങി മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിൻ്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയിൽ ആസ്യ (51) രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 4 ന് ആണ് കുട്ടി അപകടത്തിൽ പെട്ടത്. അടുത്ത വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് …

സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് കാസർകോട് നീലേശ്വരം സ്വദേശി മരിച്ചു

തൊടുപുഴ: കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. നീലേശ്വരം കാലിച്ചാമരം കുഞ്ഞിപ്പാറ സ്വദേശി മേലെക്കണ്ടി വീട്ടിൽ ബാലകൃഷ്ണൻ (62) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. സന്ദർശകരെ കയറ്റാനായി ആനയെ തട്ടിനോട് ചേർത്തു നിർത്തിയപ്പോഴാണ് സംഭവം. തട്ടിൽ നിന്നാണ് സന്ദർശകർ ആനപ്പുറത്ത് കയറുന്നത്. ഈ സമയം രണ്ടാം പാപ്പൻ ആനയുടെ കാൽ ചുവട്ടിൽ ആയിരുന്നു. ആന പാപ്പാനെ ചവിട്ടിയശേഷം തുമ്പിക്കൈ കൊണ്ട് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേരള ഫാം …

അത്യുഷ്ണം: 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 17 മരണം

ന്യൂഡൽഹി: കൊടുംചൂടിനെത്തുടർന്നു 24 മണിക്കൂറിനുള്ളിൽ ന്യൂഡൽഹിയിൽ 17 പേർ മരിച്ചു.രൂക്ഷമായ അന്തരീക്ഷ താപനിലയെത്തുടർന്നുണ്ടായ വിവിധ രോഗലക്ഷണങ്ങളോടെ ഡൽഹി രാംമനോഹർ ലോഹ്യ, സഫ്ദർജംഗ് ആശുപത്രികളിൽ നിരവധി ആളുകൾ ചികിത്സയിലാണ്. സഫ്ദർജംഗ് ആശുപത്രിയിലുണ്ടായിരുന്ന 33 രോഗികളിൽ 13 പേരും രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 22 രോഗികളിൽ നാലുപേരുമാണ് 24 മണിക്കിനിടയിൽ മരിച്ചത്. അതേസമയം ഇന്നു രാവിലെ ഡൽഹിയിലനുഭവപ്പെട്ട നേരിയ മഴ ജനങ്ങൾക്കു വലിയ ആശ്വാസമായിരുന്നു.

ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തിയ മൃതദേഹം എടനീര്‍ സ്വദേശിയുടേത്; ബൈക്ക് എടനീരില്‍ കണ്ടെത്തി

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ മുങ്ങി മരിച്ചത് എടനീര്‍ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ബൈരമൂലയിലെ ബി പുഷ്പകുമാര്‍ (42) ആണ് മരിച്ചത്. പുഴയില്‍ നിന്ന് കരക്കെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പുഷ്പകുമാറിന്റെതാണെന്ന് സഹോദരന്‍ ഉമാശങ്കറും സുഹൃത്തുക്കളുമാണ് തിരിച്ചറിഞ്ഞത്.ടൈല്‍സ് ജോലിക്കാരനാണ് പുഷ്പകുമാര്‍. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇരുചക്ര വാഹനത്തിലാണ് ഇയാള്‍ ഇറങ്ങിയത്. വാഹനം എടനീരില്‍ വെച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കര്‍ണ്ണാടകയിലേക്ക് ജോലിക്കു പോയതാണെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്.ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക് ചാടുന്നതായി ദൃക്്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതിന്റെ …

കുളിമുറിയിൽ കൂറ്റൻ പെരുമ്പാമ്പ്; വീട്ടുകാർ ബഹളം വച്ചതോടെ പാമ്പ് കിണറിൽ വീണു; രക്ഷപ്പെടുത്തി കാട്ടിൽ വിട്ടു

കാസര്‍കോട്: ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ താമസിക്കുന്ന വാടകവീട്ടില്‍ കൂറ്റന്‍ പെരുമ്പാമ്പ്. പാമ്പിനെ കണ്ടു ഒച്ചവച്ചപ്പോള്‍ കിണറ്റില്‍ ചാടിയ പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതര്‍ എത്തി കൊണ്ടുപോയി. തൃക്കരിപ്പൂര്‍ ഒളവറ മുണ്ട്യ ബസ് സ്റ്റോപ്പിനു സമീപത്തെ വാടക വീട്ടിലാണ് സംഭവം. അസാം സ്വദേശികളാണ് ഇവിടെ താമസിക്കുന്നത്. അബ്ദുല്‍ അസീസ് എന്നയാള്‍ കിടക്കുന്ന മുറിയില്‍ ചൊവ്വാഴ്ച രാത്രി 12നാണ് കൂറ്റന്‍ പെരുമ്പാമ്പ് കയറിക്കൂടിയത്. മൊബൈലില്‍ നോക്കി കിടക്കുന്നതിനിടെയാണ് അബ്ദുല്‍ അസീസ് ഇഴഞ്ഞുവരുന്ന പെരുമ്പാമ്പിനെ കണ്ടത്. വീട്ടിലുള്ളവര്‍ ബഹളം വച്ചതോടെ രക്ഷപ്പെടുന്നതിനിടയില്‍ കുളിമുറിയോട് …

കാറഡുക്കയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്; നിർണായക തെളിവ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു; റിമാൻഡിൽ ഉള്ള പ്രതിയുടെ വീട്ടിൽ നിന്ന് ഡയറി കണ്ടെത്തി

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ ബാങ്കില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. നിർണായക തെളിവ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. കൂട്ടുപ്രതി കാഞ്ഞങ്ങാട് അതിയാമ്പൂർ സ്വദേശിയും ഇപ്പോൾ റിമാൻന്റിലുള്ള അനിൽകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡയറി കണ്ടെത്തി. കേസിലെ പ്രതികളായ സൊസൈറ്റിയുടെ മുന്‍ സെക്രട്ടറി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍ ചൊവ്വ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ അബ്ദുല്‍ ജബ്ബാര്‍ എന്ന മഞ്ഞക്കണ്ടി ജബ്ബാര്‍, എന്നിവരുമായി അനിൽകുമാർ നടത്തിയ ഇടപാടുകൾ സംബന്ധിച്ച …

തമിഴ് നാട്ടിൽ വീണ്ടും വ്യാജമദ്യദുരന്തമെന്ന് സംശയം: 12 മരണം; 40 പേർ ആശുപത്രിയിൽ

ചെന്നൈ: വ്യാജമെന്ന് സംശയിക്കുന്ന മദ്യം കഴിച്ച് 12 പേർ മരിച്ചു. 40 പേരെ പോണ്ടിച്ചേരി ജിപ്മെർ, കിളളിക്കുറിശ്ശി മെഡിക്കൽ കോളേജാശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. കരുണാപുരത്തെ വ്യാജമദ്യ കേന്ദ്രത്തിൽ നിന്നു മദ്യപിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്നു പറയുന്നു. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മരണകാരണം പരിശോധനക്ക് ശേഷം …

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം 21വരെ

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ജൂണ്‍ 21 വരെ അവസരമുണ്ടാവും. 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാം. പ്രവാസി ഭാരതീയര്‍ക്കും പേര് ചേര്‍ക്കാം. അന്തിമ വോട്ടര്‍ പട്ടിക ജുലൈ ഒന്നിന് പ്രസിദ്ധീകരിക്കും. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങളും ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.

കേൾവിശക്തി നഷ്ടമായെന്ന് ഗായിക അൽക്ക യാഗ്നിക്, പകച്ച് ആരാധകർ! ‘എക് ദോ തീൻ..’ പാട്ടിലൂടെ ശ്രദ്ധേയയായ ഗായിക

കേൾവിശക്തിക്കു തകരാർ സംഭവിച്ചെന്നു വെളിപ്പെടുത്തി ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്. വൈറൽ ബാധയെത്തുടർന്നാണ് തന്റെ കേൾവിക്കു തകരാർ സംഭവിച്ചെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ഗായിക ആരാധകരെ അറിയിച്ചു. അപൂർവമായി സംഭവിക്കുന്ന സെൻസറിനറൽ ശ്രവണ നഷ്ടം എന്ന അവസ്ഥയാണ് ബാധിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ താൻ മാനസികമായി ഏറെ തളർന്നു പോയെന്നും മടങ്ങിവരവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും അൽക്ക പറഞ്ഞു. രണ്ടാഴ്ച മുമ്പ് വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ കേൾവി ശക്തി കുറഞ്ഞതായി തോന്നിയെന്ന് അൽക്ക പറയുന്നു. ഇതോടെ ഗായിക …