റിഷാദ് മാഷിന്റെ വേര്‍പാട്, മൊഗ്രാല്‍ പുത്തൂരിനെ കണ്ണീരിലാഴ്ത്തി
കാസര്‍കോട്: ജിഎച്ച്എസ്എസ് മൊഗ്രാല്‍പുത്തൂര്‍ ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് അധ്യാപകനായിരുന്ന റിഷാദ് മാഷിന്റെ പെട്ടെന്നുള്ള വിയോഗം വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും. കോഴിക്കോട് കക്കാട് സ്വദേശിയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. അടുത്തിടെ മാഷ് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു. കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവനായിരുന്നു റിഷാദ് മാഷ്. പഠിപ്പിക്കുന്നതിലും പാഠ്യേതര കാര്യങ്ങളിലും സമര്‍ത്ഥന്‍. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും സല്‍സ്വഭാവവും കൊണ്ട് എല്ലാവരുടേയും മനം കവര്‍ന്ന അദ്ധ്യാപകന്‍. താന്‍ സേവനം ചെയ്യുന്ന സ്‌കൂളിന്റെ ഉന്നമനത്തിനും വിജയശതമാനത്തിനും നിരന്തരം …
Read more “റിഷാദ് മാഷിന്റെ വേര്‍പാട്, മൊഗ്രാല്‍ പുത്തൂരിനെ കണ്ണീരിലാഴ്ത്തി”