സര്‍വീസ് റോഡിലെ ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍, വെള്ളം ഒഴുകുന്നത് മൊഗ്രാല്‍ ടിവിഎസ് റോഡില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

കാസര്‍കോട്: പാതിവഴിയിലായ ഓവുചാല്‍ നിര്‍മ്മാണത്തിന്റ കെടുതി അനുഭവിക്കുന്നത് മൊഗ്രാല്‍ ടിവിഎസ് റോഡിലെ വിദ്യാര്‍ത്ഥികള്‍. മഴ കന ത്തതോടെയാണ് ദേശീയപാത സര്‍വീസ് റോഡിലെ ഓവുചാലില്‍ നിന്ന് വെള്ളം ടിവിഎസ് റോഡിലേക്ക് ഒഴുകുന്നത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമായി മാറിയത്.സര്‍വീസ് റോഡിന് സമീപം ടിവിഎസ് ലിങ്ക് റോഡ് ഉള്ളതിനാല്‍ ഈ ഭാഗത്ത് ഓവുചാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഇരു ഭാഗങ്ങളില്‍ നിന്നും വരുന്ന മഴവെള്ളം ടിവിഎസ് റോഡിലേക്ക് ഒഴുകാന്‍ തുടങ്ങിയത്. റോഡില്‍ മുട്ടോളം വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ …

തെരഞ്ഞെടുപ്പ് തോല്‍വി; ഇ.പിക്കെതിരെ സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം; അംഗങ്ങള്‍ തുറന്നടിച്ചത് ഇ.പിയെയും ശൈലജയേയും സാക്ഷിയാക്കി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇ.പി ജയരാജന് രൂക്ഷ വിമര്‍ശനം. ഇ.പി.യുടെ ബിജെപി അനുകൂല നിലപാടുകള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി യോഗത്തില്‍ അംഗങ്ങളില്‍ ചിലര്‍ തുറന്നടിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണങ്ങളിലും പാളിച്ച ഉണ്ടായി-അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.ഇ.പി ജയരാജന് പ്രത്യേക ചുമതല ഉണ്ടായിരുന്ന മണ്ഡലമാണ് കാസര്‍കോട്. ഇടത് കോട്ടയെന്ന് അറിയപ്പെടുന്ന കാസര്‍കോട് മണ്ഡലത്തില്‍ വോട്ടുകള്‍ ചോര്‍ന്നുവെന്നും ചില അംഗങ്ങള്‍ തുറന്നടിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മറ്റു ജില്ലാ കമ്മിറ്റികളിലും സമാനരീതിയിലുള്ള വിമര്‍ശനങ്ങളാണ് …

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കളഞ്ഞ് കിട്ടിയ സ്വര്‍ണ കൈ ചെയിന്‍ ഉടമയ്ക്ക് തിരികെ ഏല്‍പിച്ച് സര്‍ക്കാര്‍ ജീവനക്കാരന്‍

കാസര്‍കോട്: റെയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്ന് കളഞ്ഞ് കിട്ടിയ സ്വര്‍ണ കൈ ചെയിന്‍ ഉടമസ്ഥയ്ക്ക് തിരികെ ഏല്‍പിച്ച് പഞ്ചായത്ത് ജീവനക്കാരന്‍ മാതൃകയായി. പാപ്പിനിശേരി സ്വദേശിയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനുമായ ഷാനവാസ് ആണ് കൈ ചെയിന്‍ ഉടമസ്ഥയെ തിരിച്ചേല്‍പ്പിച്ചത്. ചെറുവത്തൂര്‍ സ്വദേശിനിയും മഞ്ചേശ്വരം എഇഒ ഓഫീസില്‍ ജീവനക്കാരിയുമായ പ്രീതയുടെ കൈ ചെയിന്‍ ആണ് ട്രെയിന്‍ യാത്രക്കിടെ നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറരയടെയാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കൈ ചെയിന്‍ നഷ്ടപ്പെട്ടത്. പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് …

‘കൃഷ്ണാ..ഗുരുവായൂരപ്പാ ഭഗവാനേ..’ വിളിയോടെ സുരേഷ് ഗോപി ലോക്‌സഭയില്‍, മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു

ദൈവനാമത്തില്‍, മലയാള ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘കൃഷ്ണാ ഗുരുവായൂരപ്പാ…’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സഭയില്‍ എത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി തയാറെടുത്ത ലുക്കിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞക്ക് എത്തിയത്. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. സുരേഷ് ഗോപിക്ക് ശേഷമാണ് ജോര്‍ജ് കുര്യന്റെ സത്യപ്രതിജ്ഞ. കേന്ദ്ര സഹമന്ത്രിമാരില്‍ മൂന്നാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാം മോദി സര്‍ക്കാരില്‍ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ്. ബിജെപിയുടെ കേരളത്തില്‍ …

ഖത്തറിലെ വ്യവസായി സുലൈമാന്‍ ബള്ളൂരിന് ഗ്ലോബല്‍ അവാര്‍ഡ്

ഖത്തര്‍: ദോഹയിലെ അല്‍മര്‍ഖിയ ബിസിനസ് ഗ്രൂപ്പ് എം.ഡി. സുലൈമാന്‍ ബള്ളൂരിന് ഗ്ലോബല്‍ അവാര്‍ഡ്.ജന്‍മനാടിനും ലോകത്തിനും നല്‍കിയ സംഭാവനകളും കൂടാതെ സുലൈമാന്‍ ബള്ളൂരിന്റെ സ്ഥിരോത്സാഹവും കഠിനാധ്വാനവും പരിഗണിച്ചാണ് ഏറ്റവും നല്ല ബിസിനസുകാരനുള്ള യു.ആര്‍.ബി ഗ്ലോബല്‍ അവാര്‍ഡിന് പരിഗണിച്ചത്. ജൂണ്‍ 28ന് രാത്രി അവര്‍ഡ് വിതരണം ചെയ്യും.പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള സുലൈമാന്‍ സ്വപ്രയ്തനം കൊണ്ട് ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ ഗ്രാമത്തില്‍ ബള്ളൂര്‍ എന്ന സ്ഥലത്ത് ഒരു ഇടത്തരം കര്‍ഷക കുടുംബത്തിലാണ് സുലൈമാന്‍ ജനിച്ചത്. …

ജ്വല്ലറി ഉടമകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; സ്ത്രീയടക്കം 4 പേര്‍ അറസ്റ്റില്‍, സംഘം കാസര്‍കോട്ടും തട്ടിപ്പ് നടത്തി

കാസര്‍കോട്: പണയസ്വര്‍ണ്ണം വീണ്ടെടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘം അറസ്റ്റില്‍. ദമ്പതികളടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇവര്‍ കാസര്‍കോട് ജില്ലയിലും വ്യാപകമായ തട്ടിപ്പ് നടത്തിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണം തുടരുന്നു. മട്ടന്നൂര്‍, വലിയമ്പ്ര ഡാമിനു സമീപത്തെ മൊട്ടമ്മല്‍ ഹൗസില്‍ കെ. റസാഖ് (38), ഉളിയില്‍, പടിക്കച്ചാലിലെ ബി.കെ റഫീഖ് (39), ഇയാളുടെ ഭാര്യ ബി.കെ റഹ്യാന(33), പഴയങ്ങാടി, സീനാക്ഷി ഹൗസിലെ ടി.എസ് മുഹമ്മദ് റാഫി (60) എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാലിന്റെ …

അധ്യാപക അവാര്‍ഡ് ജേതാവ് അബു സ്വാലിഹ് അന്തരിച്ചു

കാസര്‍കോട്: അധ്യാപക അവാര്‍ഡ് ജേതാവ് നീലേശ്വരം കണിച്ചിറ മര്‍ക്കസിന് സമീപത്തെ അബു സ്വാലിഹ് (54)അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ഏറക്കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. സിജി മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. വൈകീട്ട് നാലിന് തൈക്കടപ്പുറം നടവിലെ പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കാരം നടക്കും. ഭാര്യ: നസീമ. മക്കള്‍: റാസിഖ്,റിസാന റബിന്‍. മരുമകന്‍: റഹീസ്. സഹോദരങ്ങള്‍: കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് …

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങി; പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം കുറിച്ചു. സ്പീക്കറായി ചുമതലയേറ്റ ഭര്‍തൃഹരി മഹത്താബ് 11 ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. ബിജെപി എംപി ഭര്‍തൃഹരി മഹ്താബ് പ്രോ ടേം സ്പീക്കറായി. പ്രസിഡന്റ് ദ്രൗപതി മുര്‍മുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ജനങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി അം?ഗങ്ങളെ അഭിസംബോധന ചെയ്ത വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇത് മൂന്നാം തവണയാണ് …

മകളെ മാപ്പ്; ഞാനൊരു തെറ്റും ചെയ്തിട്ടില്ലകൊറിയര്‍ സര്‍വ്വീസ് ഉടമയുടെ മരണത്തില്‍ ദുരൂഹത; കയ്യേറ്റത്തിന് ഇരയായതായി ആത്മഹത്യാ കുറിപ്പ്

കാസര്‍കോട്: വെള്ളരിക്കുണ്ട്, ചുള്ളിക്കരയിലെ കൊറിയര്‍ സര്‍വ്വീസ് സ്ഥാപന ഉടമയായ പരപ്പ, പട്ടളത്തെ വിനയചന്ദ്ര(38)ന്റെ മരണത്തില്‍ ദുരൂഹത. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ വിനയചന്ദ്രന്‍ എഴുതിവെച്ചതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. സുഹൃത്തും അയാളുടെ അച്ഛനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി ആത്മഹത്യാകുറിപ്പില്‍ പറയുന്നു.മകളെ മാപ്പ് എന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിരപരാധിയായ തന്നെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും അത് താങ്ങാന്‍ കഴിഞ്ഞില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നതായാണ് സൂചന. ഞായറാഴ്ച രാവിലെയാണ് പട്ളത്തെ ക്വാര്‍ട്ടേഴ്സില്‍ വിനയചന്ദ്രനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ …

മുളിയാറില്‍ വീണ്ടും പുലിയിറങ്ങി; യാത്രക്കാര്‍ കണ്ടത് മിനുറ്റുകളുടെ വ്യാത്യാസത്തില്‍ രണ്ട് പുലികളെ, തൊട്ടുപിന്നാലെ ആനയും കാട്ടുപോത്തുകളുമെത്തി

കാസര്‍കോട്: പുലികളടക്കമുള്ള വന്യമൃഗഭീഷണി നേരിടുന്ന മുളിയാര്‍ നിവാസികളുടെ ആശങ്കയും ഭീതിയും അകലുന്നില്ല. മിനുറ്റുകളുടെ വ്യത്യാസത്തില്‍ ഒരേ സ്ഥലത്ത് രണ്ട് പുലികളെയാണ് യാത്രക്കാര്‍ കണ്ടത്. നെയ്യങ്കയം കാനത്തൂര്‍ റോഡില്‍ ഞായറാഴ്ച രാത്രി ഏഴുമണിക്ക് ബെക്ക് യാത്രക്കാരനായ ഗംഗാധരനാണ് റോഡ് മുറിച്ചു കടക്കുന്ന പുലിയെ കണ്ടത്. തൊട്ടു പിന്നാലെ കാറിലെത്തിയ ജയന്‍ എന്നയാളാണ് രണ്ടാമതൊരു പുലി കൂടി റോഡ് മുറിച്ച് കടക്കുന്നത് കണ്ടത്. ഇത് പുലിക്കുട്ടിയാണെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് നിന്ന് …

16 കാരിയെ പീഡിപ്പിച്ച കേസ്; പിതൃസഹോദരന്‍ അറസ്റ്റില്‍, ഓരോ കേസുകള്‍ ആദൂരിലേക്കും ബേക്കലിലേക്കും മാറ്റി

കാസര്‍കോട്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പിതൃസഹോദരന്‍ റിമാന്റില്‍. 45 കാരനെയാണ് ബേക്കല്‍ പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പതിനാറുകാരിയുടെ പരാതി പ്രകാരം മേല്‍പ്പറമ്പ് പൊലീസ് ഉപ്പൂപ്പ, പിതൃസഹോദരന്‍, പിതൃസഹോദരപുത്രന്‍ എന്നിവര്‍ക്കെതിരെ മൂന്ന് പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മൂന്ന് കേസുകള്‍ക്കും ആസ്പദമായ പീഡനം നടന്നത് മൂന്ന് സ്ഥലങ്ങളിലായിരുന്നു. അതിനാല്‍ ഓരോ കേസുകള്‍ വീതം ബേക്കല്‍, ആദൂര്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. കേസില്‍ പ്രതികളായ ഉപ്പൂപ്പാനെയും പിതൃസഹോദര പുത്രനെയും കണ്ടെത്താന്‍ …

കൊച്ചിയിലെ ലോഡ്ജില്‍ കഞ്ചാവ് വേട്ട; ബേഡകം സ്വദേശി അടക്കം 2 പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ കഞ്ചാവ് വേട്ട. 1.6 കിലോ കഞ്ചാവുമായി കാസര്‍കോട് ബേഡകം സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ബേഡഡുക്ക, തോര്‍ക്കുളം വീട്ടില്‍ സഹദ് മുഹമ്മദ് മൊയ്തീന്‍ (21), മലപ്പുറം, പൊന്നാനി, തവന്നൂര്‍, കടക്കശ്ശേരി, അമ്മയത്ത് വീട്ടില്‍ മുഹമ്മദ് ആഷിഖ് (21) എന്നിവരെയാണ് എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.പി പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കലൂര്‍, കൃഷ്ണമേനോന്‍ …

കാഞ്ഞങ്ങാട്ട് പൊലീസിന്റെ പിടിയിലായത് ബദിയഡുക്കയെ വിറപ്പിച്ച മാലക്കള്ളന്‍; കുടുക്കിയത് തന്ത്രപരമായി

കാസര്‍കോട്: കാഞ്ഞങ്ങാട്ട് പൊലീസ് അറസ്റ്റു ചെയ്ത യുവാവ് ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വഴി യാത്രക്കാരെ ഭീതിയിലാഴ്ത്തിയ മാല മോഷ്ടാവ്. നെല്ലിക്കട്ട, ചെന്നടുക്കയിലെ സി.എം ഇബ്രാഹിം ഖലീലി(42)നെ കഴിഞ്ഞ ദിവസം രാത്രി ബദിയടുക്ക പൊലീസിന്റെ സഹായത്തോടെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.പി ആസാദും സംഘവും അറസ്റ്റു ചെയ്തത്.ജൂണ്‍ 15 ന് അജാനൂര്‍ ഇട്ടമ്മലിലെ സരോജിനി അമ്മ (65)യുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിച്ച് ഓടിയ കേസിലാണ് ഇബ്രാഹിം ഖലീലിനെ അറസ്റ്റു ചെയ്തത്. കറുത്ത നിറത്തിലുള്ള മഴക്കോട്ട് ധരിച്ച് സ്‌കൂട്ടറില്‍ …

മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവിന്റെ താക്കീത്; മനംനൊന്ത 16 കാരി ജീവനൊടുക്കി

മൊബൈല്‍ ഫോണില്‍ മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവ് ആവശ്യപ്പെട്ടതിനെത്തുട ര്‍ന്ന് 16 കാരിയായ പെണ്‍കുട്ടി ജീവനൊടുക്കി. മഹാരാഷ്ട്ര താനെയില്‍ ഡോംബിവലി മേഖലയിലെ നില്‍ജെയില്‍ വെള്ളിയാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറംലോകമറിയുന്നത്.പെണ്‍കുട്ടി ഒരാഴ്ച മുമ്പ് മൊബൈല്‍ ഫോണില്‍ സ്നാപ്ചാറ്റ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. ചാറ്റുചെയ്യുന്നത് കണ്ട പിതാവ് ആപ്പ് ഡിലീറ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നു. കൂടാതെ വാട്‌സാപ് ചാറ്റും വിലക്കിയതോടെ കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി തന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ശനിയാഴ്ച …

കാമുകന് കാമുകിയേക്കാള്‍ 26 വയസ്സ് കൂടുതല്‍; വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ കുളത്തില്‍

ഒളിച്ചോടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ കുളത്തില്‍ കണ്ടെത്തി. കര്‍ണ്ണാടക, തുംകൂറിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ അനന്യ, കാമുകന്‍ രംഗശ്യാമണ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് കൊറഗരെയിലെ കുളത്തില്‍ കണ്ടെത്തിയത്.19 കാരിയായ അനന്യയും 45 കാരനായ രംഗശ്യാമണ്ണയും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. 26 വയസ്സിന്റെ പ്രായവ്യത്യാസമുള്ളതാണ് പ്രണയത്തെ എതിര്‍ക്കാന്‍ കാരണമായത്. എന്നാല്‍ പ്രണയത്തിന് പ്രായം തടസ്സമല്ലെന്ന നിലപാടില്‍ ഉറച്ച അനന്യയും രംഗശ്യാമണ്ണയും ബന്ധം തുടരുകയായിരുന്നു. ഇതിനിടയില്‍ വീട്ടുകാരുടെ എതിര്‍പ്പ് കൂടുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും ഏതാനും ദിവസം മുമ്പ് ഒളിച്ചേടിയത്. പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് …

‘നഗരാസൂത്രണം-‘സൂത്ര’മായാല്‍

ഓര്‍മ്മയുണ്ടാകും ചിലര്‍ക്കെങ്കിലും. പത്തിരുപത് കൊല്ലം മുമ്പത്തെ കാര്യമാണ്. നമ്മുടെ നഗരസഭാ ഭരണ പരിധിക്കകത്ത് കുടിവെള്ള ക്ഷാമം അതിതീവ്രമായിരുന്നു. ചന്ദ്രഗിരിപ്പുഴയില്‍, ബാവിക്കര എന്ന സ്ഥലത്ത് തടയണ കെട്ടി വെള്ളം മോട്ടോറുപയോഗിച്ച് പൈപ്പ് മാര്‍ഗ്ഗേ വിദ്യാനഗറിലെ ജലസംഭരണിയിലെത്തിച്ച് ശുദ്ധീകരിച്ച് വീടുകളില്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കി. മുനിസിപ്പാലിറ്റിയിലേക്കുള്ള പദ്ധതി.ബാവിക്കരക്കും വിദ്യാനഗറിനും മധ്യേയുള്ള പഞ്ചായത്തുകളിലും ജലദൗര്‍ലഭ്യമുണ്ട്. അവിടെയുമെത്തിക്കണം കുടിവെള്ളം. ആവശ്യമുയര്‍ന്നു. പദ്ധതി ഫലപ്രാപ്തിയിലെത്താന്‍ കാലമേറെയെടുക്കും. അപ്പോഴാണ് ആരോ ഒരു ‘ബദല്‍’ നിര്‍ദ്ദേശിച്ചത്. തളങ്കര ഭാഗത്ത് ഒരു ജലസംഭരണി നിര്‍മ്മിക്കുക. പുഴയില്‍ നിന്നും …

കാണാതായ ചെങ്കളയിലെ യുവാവ് ബംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, സന്തോഷ് നഗര്‍ ടൗണ്‍ പള്ളിക്ക് സമീപത്തെ അബ്ഷര്‍ അബ്ബാസി(24)ന്റെ മൃതദേഹമാണ് ബംഗളൂരു, ബൊമ്മനഹള്ളിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡില്‍ വ്യവസായ കേന്ദ്രത്തിന് എതിര്‍ വശത്ത് സുഹൃത്തിനൊപ്പം രാത്രി കാലത്ത് തട്ടുകട നടത്തി വരികയായിരുന്ന അബ്ഷര്‍ അബ്ബാസിനെ മെയ് 31ന് ആണ് കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് പോയ അബ്ഷര്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ചയാണ് അബ്ഷര്‍ ബൊമ്മനഹള്ളിയിലെ ലോഡ്ജില്‍ …

റഷ്യയിൽ പള്ളികൾക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്; 23 മരണം, ഭീകരാക്രമണമെന്ന് സംശയം

റഷ്യയിൽ പള്ളിക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്. ഡര്‍ബന്‍റ്, മഖാഖോല മേഖലയിലെ പള്ളികൾക്കും സിനഗോഗിനും നേരെയാണ് വെടിവെപ്പുണ്ടായത്.പള്ളിയിലെത്തിയവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ 15 പൊലീസുകാരടക്കം 23 പേരാണ് മരിച്ചത്. ഒരു വൈദികനും ഒരു സെക്യൂരിറ്റി ജീവനക്കാരനും മരിച്ച സാധാരണക്കാരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പൊലീസിന്റെ പ്രത്യാക്രമണത്തിൽ ആറ് അക്രമികളും കൊല്ലപ്പെട്ടു. ആരാണ് അക്രമത്തിന് പിന്നിലെന്ന് അറിയില്ലെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മേഖലയിൽ സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്.ഡാഗസ്റ്റനില്‍ ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം. ആക്രമണം നടത്തിയത് ഒരു അന്താരാഷ്ട്ര ഭീകര …