കള്ളൻ കപ്പലിൽ തന്നെ’, ഓഫർ സെയിലിനിടെ ലുലുമാളിൽ നിന്ന് മോഷ്ടിച്ചത് ആറ് ഐ ഫോണുകൾ; ഒമ്പത് പേ‍ർ പിടിയിൽ

തിരുവനന്തപുരം ലുലു മാളിൽ വൻ കവർച്ച. 6 ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോൺ മോഷണം പോയി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തി ആകാത്തവർ ഉൾപ്പടെ 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വില കൂടിയ ആറ് ഐ ഫോണാണ് മോഷണം പോയത്. ലുലു മാളിൽ ജോലിക്ക് നിന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. ഓഫര്‍ സെയിലിനിടെ മാളിൽ ജോലിക്ക് കയറിയ താല്‍കാലിക ജീവനക്കാരാണ് പിടിയിലായത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഒമ്പത് പേരില്‍ 6 പേര്‍ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളുടെ വീടുകളില്‍ നിന്നാണ് ഫോണുകള്‍ പൊലീസ് കണ്ടെത്തിയത്.
ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംങ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫര്‍ സെയിൽ ഇന്നലെയാണ് അവസാനിച്ചത്. വസ്ത്രങ്ങൾ, ഇലക്ടോണിക് ഉപകരണങ്ങൾ, ​ഗ്രോസറി തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളിൽ വലിയ വിലക്കിഴിവാണ് ഉണ്ടായിരുന്നത്. ജൂലൈ നാല് മുതൽ ഏഴ്വരെ വൻ തിരക്കാണ് ലുലൂമാളിൽ അനുഭവപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page