കുഞ്ഞു കൈകളാല്‍ പൂക്കളുടെ വര്‍ണ്ണവിസ്മയം തീര്‍ക്കാനൊരുങ്ങി കുമ്പളപ്പള്ളി യുപി സ്‌കൂള്‍

കാസര്‍കോട്: കുഞ്ഞു കൈകളാല്‍ ചെണ്ടുമല്ലി കൃഷി ചെയ്ത് പൂക്കളുടെ വര്‍ണ്ണവിസ്മയം തീര്‍ക്കാനൊരുങ്ങുകയാണ് കുമ്പളപ്പള്ളി എസ്‌കെജിഎംഎയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പിടിഎ യും. സ്‌കൂള്‍ ശുചിത്വ ക്ലബ്, ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ക്ലബ്, ബുള്‍ബുള്‍ കുമ്പളപ്പള്ളി യൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍ പിടിഎ യുടെ സഹകരണത്തോടെയാണ് സ്‌കൂളില്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചിരിക്കുന്നത്. കൃഷി ഒരു സംസ്‌കാരമാണെന്ന മനോഭാവം കുട്ടികളില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കൈകോര്‍ത്ത് കൊണ്ട് കൃഷിയിലേയ്ക്കിറങ്ങിയത്. ആകെ 800 ചെണ്ടുമല്ലി തൈകളാണ് നട്ടിരിക്കുന്നത്. ഇതില്‍ 200 എണ്ണം ബ്ലോക്ക് സ്‌കീമില്‍ നിന്ന് ലഭിച്ചതാണ്. ബാക്കി 600 എണ്ണവും സ്‌കൂളില്‍ തന്നെ കുട്ടികളുടെ നേതൃത്വത്തില്‍ ട്രേയില്‍ വിത്ത് പാകി മുളപ്പിച്ചെടുത്തവയാണ്. ഓണവധിക്ക് മുമ്പ് വിളവെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെണ്ടുമല്ലി കൃഷി മുന്നോട്ട് പോകുന്നത്. കൃഷിയെ കുറിച്ച് അടുത്തറിയാന്‍ കഴിഞ്ഞതില്‍ കുട്ടികളും നല്ല ആവേശത്തിലാണ്. നടീല്‍ ഉദ്ഘാടനം മദര്‍ പിടിഎ വൈസ് പ്രസിഡന്റ് രേഷ്മ കെഎസ് നിര്‍വഹിച്ചു. പ്രധാന അധ്യാപകന്‍ ജോളി ജോര്‍ജ് കെ, കോഓര്‍ഡിനേറ്റര്‍ പ്രശാന്ത് കെ, കെ ബിനു, ജോമിന്‍, പിടിഎ അംഗങ്ങളായ ബൈജു കൂലോത്ത്, വാസു കരിന്തളം, മിനി കെ, അമൃത പി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ക്ലബ്, ബുള്‍ബുള്‍ യൂണിറ്റ് അംഗങ്ങളും തൈകള്‍ നട്ടു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page