പൊതു തെരഞ്ഞെടുപ്പ് പ്രതീതിയില്‍ കുമ്പള സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ഇരുമുന്നണികളും വിജയപ്രതീക്ഷയില്‍

കാസര്‍കോട്: കുമ്പള സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കുമ്പള ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. വീറും വാശിയും നിറഞ്ഞ തെഞ്ഞെടുപ്പില്‍ നിലവിലെ ഭരണസമിതി നിലനിര്‍ത്താന്‍ ബിജെപിയും, പിടിച്ചെടുക്കാന്‍ ‘സേവ സഹകാരി കൂട്ടായ്മ ‘എന്ന പേരില്‍ ഇന്ത്യാ മുന്നണിയും രംഗത്തുണ്ട്. ഒരു പൊതു തിരഞ്ഞെടുപ്പിന്റെ പ്രതീതിയിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. 7500 ഓളം അംഗങ്ങളാണ് വോട്ടര്‍മാരായിട്ടുള്ളത്. രാവിലെ തന്നെ നല്ല തിരക്കും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞതവണ യുഡിഎഫില്‍ ഭിന്നത ഉണ്ടാക്കി ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്താണ് അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിച്ചെടുത്തത്.
എന്നാല്‍ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാന്‍ ദേശീയതലത്തില്‍ എന്നപോലെ ഇന്ത്യ മുന്നണി സഖ്യം ‘സേവ സഹകാരി കൂട്ടായ്മ’ എന്ന പേരിലാണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഎം, സിപിഐ, ദള്‍, എന്‍സിപി തുടങ്ങിയ കക്ഷികള്‍ ചേര്‍ന്നതാണ് ഇന്ത്യാ മുന്നണി. ഇരുവിഭാഗവും വലിയ വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. 11 അംഗ നോമിനികളാണ് ഇരു മുന്നണിയിലേതായി മത്സരരംഗത്തുള്ളത്. 1952 ലാണ് കുമ്പളയിലെ ബാബുറായ ഭട്ടിന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്ക് നിലവില്‍ വന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page