വാഹനമിടിച്ച് ചത്ത മുള്ളന്‍പന്നിയെ കുഴിച്ചുമൂടാനെന്ന വ്യാജേന വീട്ടില്‍ കൊണ്ടുപോയി കറിവയ്ക്കാന്‍ ശ്രമിച്ചു; വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി, സിവില്‍ ഡിഫന്‍സ് അംഗത്തിനും ബന്ധുവിനുമെതിരെ കേസ്, പ്രതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാസര്‍കോട്: വാഹനമിടിച്ച് ചത്ത മുള്ളന്‍പന്നിയെ കറിവയ്ക്കാന്‍ ശ്രമിച്ച സിവില്‍ ഡിഫന്‍സ് അംഗത്തിനും ബന്ധുവിനുമെതിരെ വനം വകുപ്പ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ സിവില്‍ ഡിഫന്‍സ് അംഗം
ചെമ്മട്ടംവയല്‍ സ്വദേശി എച്ച് കിരണ്‍ കുമാര്‍, ചുള്ളിക്കര അയറോട്ട് പാലപ്പുഴ സ്വദേശി ഹരീഷ്‌കുമാര്‍
എന്നിവര്‍ക്കെതിരെയാണ് കേസ്. കേസെടുത്ത വിവരമറിഞ്ഞ് കിരണ്‍കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു.
ഇദ്ദേഹത്തെ ആദ്യം പൂടുംങ്കല്ല് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കോട്ടച്ചേരി മേല്‍പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെയോടെ നാട്ടുകാരാണ് മുള്ളന്‍പന്നിയെ വണ്ടിയിടിച്ച് ചത്തനിലയില്‍ കണ്ടെത്തിയത്. ഇതുവഴിയെത്തിയ സിവില്‍ സിവില്‍ ഡിഫന്‍സ് അംഗം
കിരണ്‍കുമാര്‍ കുഴിച്ചിടാനെന്ന വ്യാജേന ഇതിനെ ചാക്കിലാക്കി സ്‌കൂട്ടിയില്‍ എടുത്തുകൊണ്ടു പോവുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ ചിലര്‍ വനംവകുപ്പിന്റെ തിരുവനന്തപുരം ഓഫിസില്‍ വിവരം അറിയിച്ചു. ബന്ധുവായ ഹരീഷിന്റെ വീട്ടിലെത്തി കുഴിയെടുത്ത് മുള്ളന്‍പന്നിയെ ഇതില്‍ ഇറക്കി വെച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നീട് എടുത്ത് ചൂട് വെള്ളം മുള്ളന്‍പന്നിയുടെ ദേഹത്ത് ഒഴിക്കുകയും മുള്ള് കളയുകയും ചെയ്തു. വനംവകുപ്പ് അധികൃതര്‍ വിവരമറിഞ്ഞെത്തിയെന്ന്
മനസിലാക്കിയ കിരണ്‍ ഇതിനെ വീണ്ടും കുഴിച്ചിട്ടു. അധികൃതര്‍ പറമ്പില്‍ കുഴിച്ചിട്ട മുള്ളന്‍പന്നിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാളെ അറസ്റ്റുചെയ്തു. അറസ്റ്റിലായ ഹരീഷിനെ കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page