സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ ഭാര്യയുടെ മാല പൊട്ടിച്ചോടി; അക്രമി മൂന്നു ദിവസത്തിനുള്ളില്‍ കുടുങ്ങി

 

കണ്ണൂര്‍: സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, മൗവ്വഞ്ചേരി, പള്ളിപ്പൊയിലിലെ കണ്ടംകോട്ടില്‍ സര്‍ഫ്രാസി(28)നെയാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെരിങ്ങളായി, പാറമ്മല്‍ ബാലചന്ദ്രന്റെ കടയിലെത്തിയ സര്‍ഫ്രാസ്, കടയുടമയായ ബാലചന്ദ്രന്റെ ഭാര്യ പി.കെ ശ്രീകലയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടിയത്. അഞ്ചുപവന്‍ തൂക്കമുണ്ടായിരുന്നു മാലക്ക്. പിടിവലിക്കിടയില്‍ ഒന്നരപ്പവന്‍ മാത്രമേ സര്‍ഫ്രാസിനു കിട്ടിയുള്ളു. ചക്കരക്കല്ല് ഇന്‍സ്പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമിയെ തിരിച്ചറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്. മാലയുടെ കഷ്ണം ചക്കരക്കല്ലിലെ ഒരു ജ്വല്ലറിയില്‍ വിറ്റതായാണ് സര്‍ഫ്രാസ് പൊലീസിനോട് പറഞ്ഞത്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page