കാപ്പ കേസില്‍ ജയിലില്‍ നിന്നു ഇറങ്ങിയത് അടുത്തിടെ; ബാറിലെ അടിക്കേസില്‍ പ്രതിയായി യുവാവ് വീണ്ടും ജയിലിലായി

കാസര്‍കോട്: കാപ്പ കേസില്‍ അറസ്റ്റിലായി അടുത്തിടെ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും അറസ്റ്റില്‍. മാവുങ്കാല്‍, കല്യാണ്‍ റോഡിലെ സുധീഷി(30)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കളവ്, അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് സുധീഷെന്ന് പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് സുധീഷിനെ കാപ്പ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. പിന്നീട് ഹൈക്കോടതി ഇടപെടലിലൂടെ പുറത്തിറങ്ങി. അടുത്തിടെ കാഞ്ഞങ്ങാട് അലാമിപ്പള്ളിക്കു സമീപത്തെ ബാറില്‍ ഉണ്ടായ സംഘട്ടനത്തില്‍ ഒരു യുവാവിനു ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് സുധീഷിനെ വീണ്ടും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page