നിപ്പ ബാധിച്ച് മരിച്ച 14 കാരൻ മികച്ച ഫുട്ബോൾ താരം; യാത്രയായത് സ്വപ്നങ്ങൾ പൂർത്തിയാക്കാതെ 

  നിപ ബാധിച്ച് മരിച്ച ചെമ്പ്രശേരി സ്വദേശിയായ 14 കാരൻ മികച്ച ഫുട്ബോൾ താരം. മരിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ഈ താരം ഫുട്ബോൾ പരിശീലിക്കുന്ന വീ‍ഡ‍ിയോകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. താരം ഇൻസ്റ്റഗ്രാമിൽ ഇട്ട വീഡിയോ ആണ് നൊമ്പരക്കാഴ്ചയായത്. ചെമ്പ്രശ്ശേരി എ.യു.പി സ്‌കൂളില്‍ ആറ് ഏഴ് ക്ലാസ്സുകളിൽ പഠിക്കുമ്പോള്‍ ടീമിലെ അംഗമായിരുന്നു ഈ 14 കാരൻ. മഞ്ചേരി ഉപജില്ല തല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഈ ബാലന്റെ മികച്ച പ്രകടനത്തിലൂടെ സ്‌കൂള്‍ കിരീടവും നേടി. പന്തല്ലൂര്‍ ഹയര്‍ …

ബ്രജ്മണ്ഡൽ ജലാഭിഷേകയാത്ര, ഹരിയാനയിലെ നൂഹ് ജില്ലയിൽ 24മണിക്കൂർ ഇന്റർനെറ്റ് സേവനം റദ്ദാക്കി

  ചണ്ഡിഗഡ്: തിങ്കളാഴ്ച നടക്കുന്ന ബ്രജ്മണ്ഡൽ ജലാഭിഷേകയാത്രയുടെ മുന്നോടിയായി നു ഹ് ജില്ലയിൽ ഞായറാഴ്ച സന്ധ്യക്ക് ആറു മണി മുതൽ തിങ്കളാഴ്ച സന്ധ്യയക്ക് ആറു മണി വരെ ഇൻ്റർനെറ്റ് സർവീസ് നിറുത്തി വച്ചു. കഴിഞ്ഞ വർഷം ഘോഷയാത്രയ്ക്കു നേരെയുണ്ടായ അക്രമത്തിൻ്റെ പശ്ചാത്തലത്തിലാണിത്. അക്രമത്തിൽ അന്നു രണ്ടു ഹോം ഗാഡുകൾ കൊല്ലപ്പെടുകയും പൊലീസുകാരുൾപ്പെടെ 15 പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഘോഷയാത്രയുടെ ഭാഗമായി 2500 പൊലീസുകാരെ സുരക്ഷാ സന്നാഹത്തിനായി നിയോഗിച്ചു. ഘോഷയാത്ര കടന്നു പോവുന്ന വഴികൾ സുരക്ഷാ സേനയുടെ …

അർജുൻ രക്ഷാ ദൗത്യം: ടിപ്പർ ലോറികൾ വിട്ട് നൽകാൻ തയ്യാറെന്നു കാസർകോട് ജില്ലാ ടിപ്പർ ഓണേഴ്സ് യൂണിയൻ 

  കാസർകോട്: ഉത്തരകർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിന് ലോറികൾ വിട്ടു നൽകാമെന്ന് കാസർകോട് ജില്ലാ ടിപ്പർ ലോറി ഓണേഴ്സ് യൂണിയൻ സന്നദ്ധത പ്രകടിപ്പിച്ചു. മണ്ണിടിച്ചിലിൽ ഹൈവേയിൽ കുന്നുകൂടിയ മണ്ണുനീക്കി അർജുനെ കണ്ടെത്താനുള്ള രക്ഷാ പ്രവർത്തനത്തിന് ടിപ്പർ ലോറികൾ വിട്ട് കൊടുക്കാൻ തയ്യാറാണെന്നും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സന്നദ്ധരാണെന്നും യൂണിയൻ അറിയിച്ചു. ആറാം ദിവസവും നടത്തിയ രക്ഷാപ്രവർത്തനത്തിൽ ലോറി കണ്ടെത്തിയില്ല. നാളെ പുഴയിൽ രക്ഷാപ്രവർത്തനം നടത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

റീൽസ് ചെയ്യാൻ ഡിഎസ് എൽ ആർ ക്യാമറ വേണം’; ജോലിചെയ്യുന്ന വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച് മുപ്പതുകാരി

  ന്യൂഡൽഹി: റീൽസ് ചിത്രീകരിക്കാനുള്ള ക്യാമറ വാങ്ങാനായി ജോലി ചെയ്യുന്ന വീട്ടിൽനിന്നും സ്വർണം മോഷ്ടിച്ച 30കാരി അറസ്റ്റിൽ. രാജസ്ഥാന്‍ സ്വദേശിയായ നീതു യാദവിനെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. സ്വന്തം യൂട്യൂബ് ചാനലിനായി വിഡിയോകൾ ചിത്രീകരിക്കാൻ നിക്കോണിന്റെ ഡിഎസ്എൽആർ ക്യാമറ വാങ്ങാൻ നീതു ആഗ്രഹിച്ചിരുന്നു.  ഇതിനായി ലക്ഷങ്ങൾ വിലവരുന്ന സ്വർണവും വെള്ളിയും ഉൾപ്പെടുന്ന ആഭരണങ്ങൾ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് മോഷ്ടിക്കുകയാണു നീതു എളുപ്പവഴിയായി കണ്ടെത്തിയത്. ജൂലായ് 15-നാണ് സംഭവത്തിനെ തുടര്‍ന്ന് വീട്ടുടമ പരാതി നൽകിയത്. സ്വര്‍ണത്തിന്റെ ബ്രേസ് …

പരപ്പയില്‍ നിന്നു കാണാതായ വിദ്യാര്‍ത്ഥിയെ ഷൊര്‍ണ്ണൂരില്‍ കണ്ടെത്തി

കുറ്റിക്കോല്‍: കുറ്റിക്കോലില്‍ നിന്ന് ശനിയാഴ്ച രാവിലെ കാണാതായ ബേത്തൂര്‍പാറ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആധിഷിനെ ഷൊര്‍ണ്ണൂരില്‍ കണ്ടെത്തി. പരപ്പയിലെ സുമേഷ്- നിതാ ദമ്പതികളുടെ മകനാണ് ആധിഷ്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്താണ് ആധിഷിനെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ ഷൊര്‍ണ്ണൂരിലേക്കു തിരിച്ചിട്ടുണ്ട്. പഠിക്കാന്‍ വിഷമമുള്ളതിനാല്‍ എറണാകുളത്തേക്കു ജോലി തേടി പോവുകയായിരുന്നുവെന്നു പറയുന്നു. മുമ്പു നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. അന്നും ഒരു തവണ ഇത്തരത്തില്‍ സ്ഥലം വിട്ടിരുന്നുവെന്നു പറയുന്നു.

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു, മാതാവും മക്കളും ആശുപത്രിയിൽ, അപകടം വിവാഹ വീട്ടിൽ നിന്ന് മടങ്ങി വരവേ

  കണ്ണൂർ∙ മട്ടന്നൂർ നെല്ലൂന്നിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് (44), മകൻ യാസിൻ (10) എന്നിവരാണ് മരിച്ചത്. നവാസിന്റെ ഭാര്യ അസീറ, മക്കളായ റിഷാൻ, ഫാത്തിമ എന്നിവരെ ഗുരുതര നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവാസും യാസിനും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പഴശിയിൽ ഉള്ള വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് രാത്രി 12 മണിക്ക് നെല്ലുന്നിയിൽ വച്ച് അപകടം സംഭവിച്ചത്. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

ഒരു കിഡ്നിയ്ക്ക് 40 ലക്ഷം രൂപവരെ; അന്തർ സംസ്ഥാന കിഡ്നി റാക്കറ്റിലെ 15 പേർ അറസ്റ്റിൽ; പിടിയിലായവരിൽ ഡോക്ടർമാരും 

  ഡൽഹിയിൽ അന്തർസംസ്ഥാന കിഡ്നി റാക്കറ്റ് സംഘത്തിലെ 15 പേർ അറസ്റ്റിൽ. ഡോക്ടര്‍മാരും, ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരും ഉൾപ്പെടെയുള്ള സംഘത്തെ ഡൽഹി ക്രൈം ബ്രാഞ്ച് ആണ് പിടികൂടിയത്. രോഗികളില്‍ നിന്ന് 40 ലക്ഷം രൂപ വരെ ഈടാക്കിയായിരുന്നു ഇവരുടെ ഇടപാടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കിഡ്നി നൽകുന്നവർക്ക് 5 ലക്ഷം രൂപയാണ് നൽകിയിരുന്നത്. വൃക്ക തട്ടിപ്പ് സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാഴ്ചയായി പൊലീസ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ തിരച്ചില്‍ …

അതി തീവ്രമഴയ്ക്ക് ശമനം; വരും ദിവസങ്ങളിൽ മഴ ദുർബലമാകും, വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ദുർബലമാകുമെന്ന് പ്രവചനം. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 24 ആം തീയതിയും കണ്ണൂരും കാസർകോടും യെല്ലോ അലർട്ടാണ്. പ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മഴ തുടരുമെങ്കിലും അതിശക്തമായ മഴക്കുള്ള സാധ്യത കുറവാണെന്നാണ് പ്രവചനം. അതേസമയം മാസം അവസാനത്തോടെ വീണ്ടും കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ …

അർജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യം ഇറങ്ങും, റഡാർ കണ്ടെത്തിയ ലൊക്കേഷനിൽ പ്രതീക്ഷ

  കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിന് ഇന്നു സൈന്യം ഇറങ്ങും. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഇക്കാര്യം ഇന്നലെ എം.കെ രാഘവൻ എം.പിയെ അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ ഇറക്കണമെന്ന് അര്‍ജുന്റെ കുടുംബവും കർണാടക സർക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ സൈന്യത്തിലാണ് ഇനി വിശ്വാസമെന്ന് അർജുന്റെ സഹോദരി പ്രതികരിച്ചു. അതേസമയം മോശം കാലാവസ്ഥയെ തുടർന്ന് അർജുനായുള്ള തെരച്ചിൽ ശനിയാഴ്ച വൈകിട്ട് അവസാനിപ്പിച്ചിരുന്നു. പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. …

മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചു, രണ്ട് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി, ജനങ്ങൾ മാസ്ക് ധരിക്കണം

  മലപ്പുറം: പതിനാലുകാരന് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാണ്ടിക്കാട് നിപ ബാധിച്ച കുട്ടിയുടെ വീടും ആനക്കയം കുട്ടി പഠിച്ച വിദ്യാലയവും ഉൾപ്പെടുന്ന സ്ഥലങ്ങളാണ്. മലപ്പുറം ജില്ലയിലുള്ളവർ മാസ്‌ക്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. രണ്ട് പഞ്ചായത്തുകളിലും മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചടങ്ങുകളിൽ വലിയ ആൾക്കൂട്ടങ്ങൾ പാടില്ലെന്നും നിർദ്ദേശമുണ്ട്. ഇരു പഞ്ചായത്തുകളിലും വ്യാപാര സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും നിയന്ത്രണമുണ്ട്. ഹോട്ടലുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനം രാവിലെ …

നീലേശ്വരത്ത് വീട്ടിൽ വൻ കവർച്ച; 18 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി, പൊലീസ് അന്വേഷണം ആരംഭിച്ചു

  കാസർകോട്: നീലേശ്വരത്ത് തട്ടാച്ചേരിയിലെ വീട്ടിൽ വൻ കവർച്ച. വീട്ടിൽനിന്നും 18 പവൻ സ്വർണാഭരണങ്ങൾ കവർ ചെയ്യപ്പെട്ടു. കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ ശ്രീചിത്രപ്രിന്റ്റേഴ്സ് നടത്തുന്ന പ്രമോദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണഭരണങ്ങളാണ് കവർച്ച ചെയ്തത്. ജൂൺ 25ന് മുമ്പുള്ള ദിവസങ്ങളിലാണ് കവർച്ചാ നടന്നതെന്ന് സംശയിക്കുന്നതായി പ്രമോദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വർണ്ണം അലമാരയിൽ വെച്ച് പൂട്ടി താക്കോൽ അലമാരക്ക് മുകളിൽ തന്നെ വച്ചിരുന്നു. പ്രമോദിന്റെ ഭാര്യ അധികവും സ്വർണാഭരണങ്ങൾ ധരിക്കാത്തതിനാൽ ഇതേക്കുറിച്ച് …

12 വയസുകാരിയെ നിരന്തരം ബലാൽസംഗത്തിനിരയാക്കി; വയോധികന് മരണം വരെ തടവും 3.75 ലക്ഷം രൂപ പിഴയും

  കണ്ണൂർ: 12 വയസുകാരിയെ നിരന്തരം ബലാൽസംഗത്തിനിരയാക്കിയ വയോധികനെ മരണം വരെ തടവിന് ശിക്ഷിച്ച് കോടതി ഉത്തരവായി. നടുവിൽ വേങ്കുന്ന് സ്വദേശിയായ ആക്കാട്ടെയിൽ അലോഷ്യസ് എന്ന ജോസിനെ യാണ് (64) തളിപ്പറമ്പ പോക്സോ കോടതി ജഡ്‌ജ് ആർ. രാജേഷ് ശിക്ഷിച്ചത്. പുതിയ ശിക്ഷാ നിയമപ്രകാരം ഈ കേസില്‍ ജീവപര്യന്തം ജീവിതകാലം മുഴുവനുള്ള ശിക്ഷയായതിനാല്‍ മരണം വരെ പ്രതി ജയിലില്‍ തന്നെയായിരിക്കും. മാനസിക വൈകല്യവും ഹൃദ്രോഗവുമുള്ള പെൺകുട്ടിയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പിതാവിൻ്റെ പ്രായത്തിലുള്ളയാൾ ചെയ്‌ത കുറ്റം മാപ്പ് അർഹി …

കുപ്പി തുറന്നപ്പോള്‍ മദ്യത്തില്‍ പുല്‍ച്ചാടി; പരാതിക്കാരന് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

  മലപ്പുറം: വിദേശമദ്യ ബോട്ടിലില്‍ അഴുകിയ പ്രാണിയെ കണ്ടെത്തിയ സംഭവത്തില്‍ പോണ്ടിച്ചേരി ആസ്ഥാനമായ വിന്‍ ബ്രോസ് ആന്‍ഡ് കമ്പനിക്കും കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. എടപ്പാള്‍ കണ്ടനകത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ കടയില്‍ നിന്നാണ് മലപ്പുറം സ്വദേശി 1,100 രൂപയുടെ മദ്യം വാങ്ങിയത്. കുറച്ചു കഴിച്ചപ്പോഴാണ് പുല്‍ച്ചാടിയെ കുപ്പിയില്‍ കണ്ടത്. 950 രൂപ വിലയുള്ള മദ്യത്തിന് 160 രൂപ അധികം ഈടാക്കിയെന്നും പരാതിയില്‍ പറയുന്നു. 2017 ന് തയ്യാറാക്കിയ കുപ്പിക്കകത്ത് ഒരു പ്രാണി …

കാലാവധി അവസാനിക്കാന്‍ ഇനി അഞ്ചുവര്‍ഷം; യു.പി.എസ്.സി ചെയര്‍മാന്‍ മനോജ് സോണി രാജിവച്ചു

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ മനോജ് സോണി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനാണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നത് എന്നാണ് വിശദീകരണം. രണ്ടാഴ്ച മുന്‍പ് മനോജ് സോണി രാജിക്കത്ത് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മേലധികാരികള്‍ രാജി അംഗീകരിച്ചിട്ടില്ല. പുതിയ ചെയര്‍മാനെ ഇത് വരെയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രൊബേഷന്‍ പീരിഡിലുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ വിഷയത്തിന് പിന്നാലെയാണ് രാജി. നിലവില്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളുടെ …

‘ഞാന്‍ മാട്ടൂല്‍ ജോസ്, ഞാനാണ് ഇവിടെ കട്ടത്’; സ്‌കൂളിലെ മുട്ടകള്‍ കൊണ്ടുപോകുന്നതിന് മുമ്പ് കള്ളന്‍ ഡയറികുറിപ്പും എഴുതി വച്ചു

കണ്ണൂര്‍: ‘ഞാന്‍ മാട്ടൂല്‍ ജോസ്, ഞാനാണ് ഇവിടെ കട്ടത്’ അടിയില്‍ ഒരു ശരി ചിഹ്നവും…ചെറുകുന്ന് പള്ളക്കരയിലെ എഡിഎല്‍പി സ്‌കൂളില്‍ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവര്‍ന്ന കള്ളന്‍ മേശപ്പുറത്തിരുന്ന ഡയറിയിലാണ് ഇങ്ങനെ കുറിപ്പെഴുതി വച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സ്‌കൂളില്‍ മോഷണം നടന്നതായി അധികൃതര്‍ അറിയുന്നത്. കുട്ടികള്‍ക്ക് പാചകം ചെയ്തു നല്‍കാനായി കൊണ്ടുവന്ന 60 മുട്ടയില്‍ നിന്നും 40 മുട്ട, ഡയറിയില്‍ സൂക്ഷിച്ച 1800 രൂപ, വിദ്യാര്‍ഥികളുടെ 2 സമ്പാദ്യക്കുടുക്ക എന്നിവയാണ് കള്ളന്‍ കൊണ്ടു പോയത്. …

ബാല്യകാലസഖി; ശബ്ദനാടകത്തിന്റെ ആദ്യ അവതരണം നാളെ

  കാസര്‍കോട്: വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ യുടെ ശബ്ദനാടക ഭാഷ്യം നാളെ അരങ്ങില്‍. കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച പെരിയ, ചെര്‍ക്കാപ്പാറ മരിയ ഭവനില്‍ നടക്കുന്ന ‘ചെമ്പകസംഗമ’ത്തിലാണ് വൈകുന്നേരം 3 ന് നാടകത്തിന്റെ ആദ്യ അവതരണം നടക്കുന്നത്. മധു ബേഡകം നാടക ഭാഷയും സംവിധാനവും നിര്‍വ്വഹിച്ച ‘ബാല്യകാലസഖി’ ‘ചെമ്പകം റീഡിംഗ് തീയേറ്റര്‍’ആണ് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുന്നത്. മധു ബേഡകം, ഡോ.സന്തോഷ് പനയാല്‍, കണ്ണാലയം നാരായണന്‍, …

ഷിറിയ പുലിമുട്ട് നിര്‍മാണം ഉടന്‍ തുടങ്ങണം

  കാസര്‍കോട്: ഷിറിയ പുലിമുട്ട് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആരിക്കാടി കടവത്ത്-കോയിപ്പാടി കടപ്പുറം-പെര്‍വാഡ് കൊപ്പളം പരമ്പരാഗത മല്‍സ്യത്തൊഴിലാളി വികസന സമിതി യോഗം ആവശ്യപ്പെട്ടു. കുമ്പള പഞ്ചായത്തിലെ മുഴുവന്‍ കടലോരമേഖലകളിലും കടല്‍ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷിറിയ പുലിമുട്ടിന് 24.30 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചെങ്കിലും പദ്ധതി നിര്‍വഹണം തടസപ്പെട്ടിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ഷിറിയ-കോയിപ്പാടി പുലിമുട്ട് വികസന സമിതി രൂപീകരിച്ചു. ഭാരവാഹികളായി, കെവി വിനോദന്‍(ചെയര്‍മാന്‍), മുഹമ്മദ് കുഞ്ഞി പള്ളിക്കുഞ്ഞി(വൈസ് ചെയര്‍മാന്‍), കെഎം മുഹമ്മദ് കുഞ്ഞി(കണ്‍വീനര്‍), എറമുഞ്ഞി, അബ്ദുല്‍ഖാദര്‍ …