‘ഞാന്‍ മാട്ടൂല്‍ ജോസ്, ഞാനാണ് ഇവിടെ കട്ടത്’; സ്‌കൂളിലെ മുട്ടകള്‍ കൊണ്ടുപോകുന്നതിന് മുമ്പ് കള്ളന്‍ ഡയറികുറിപ്പും എഴുതി വച്ചു

കണ്ണൂര്‍: ‘ഞാന്‍ മാട്ടൂല്‍ ജോസ്, ഞാനാണ് ഇവിടെ കട്ടത്’ അടിയില്‍ ഒരു ശരി ചിഹ്നവും…ചെറുകുന്ന് പള്ളക്കരയിലെ എഡിഎല്‍പി സ്‌കൂളില്‍ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവര്‍ന്ന കള്ളന്‍ മേശപ്പുറത്തിരുന്ന ഡയറിയിലാണ് ഇങ്ങനെ കുറിപ്പെഴുതി വച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സ്‌കൂളില്‍ മോഷണം നടന്നതായി അധികൃതര്‍ അറിയുന്നത്. കുട്ടികള്‍ക്ക് പാചകം ചെയ്തു നല്‍കാനായി കൊണ്ടുവന്ന 60 മുട്ടയില്‍ നിന്നും 40 മുട്ട, ഡയറിയില്‍ സൂക്ഷിച്ച 1800 രൂപ, വിദ്യാര്‍ഥികളുടെ 2 സമ്പാദ്യക്കുടുക്ക എന്നിവയാണ് കള്ളന്‍ കൊണ്ടു പോയത്. സാധനങ്ങളും വാരിവലിച്ചിട്ടാണ് മോഷണം നടത്തിയത്. സ്‌കൂളിലെ പ്രധാനാധ്യാപിക പി.ജെ.രേഖ ജെയ്സിയുടെ പരാതിയെത്തുടര്‍ന്ന് കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page