കാസര്‍കോട്: വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ യുടെ ശബ്ദനാടക ഭാഷ്യം നാളെ അരങ്ങില്‍. കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച പെരിയ, ചെര്‍ക്കാപ്പാറ മരിയ ഭവനില്‍ നടക്കുന്ന ‘ചെമ്പകസംഗമ’ത്തിലാണ് വൈകുന്നേരം 3 ന് നാടകത്തിന്റെ ആദ്യ അവതരണം നടക്കുന്നത്. മധു ബേഡകം നാടക ഭാഷയും സംവിധാനവും നിര്‍വ്വഹിച്ച ‘ബാല്യകാലസഖി’ ‘ചെമ്പകം റീഡിംഗ് തീയേറ്റര്‍’ആണ് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുന്നത്. മധു ബേഡകം, ഡോ.സന്തോഷ് പനയാല്‍, കണ്ണാലയം നാരായണന്‍, മയൂരം ബാലകൃഷ്ണന്‍, സുജിത്ത് തോക്കാനം, ശാരദാമധു, രാധ ബേഡകം എന്നിവരാണ് ബഷീര്‍ കഥാപാത്രങ്ങള്‍ക്കു ശബ്ദം പകരുന്നത്. അജിത് ആലക്കോടിന്റേതാണ് സംഗീതം.
ചെമ്പക സംഗമം ഞായറാഴ്ച രാവിലെ 10ന് പൂരക്കളി അക്കാദമി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് സി.എം വിനയചന്ദ്രന്‍ പ്രഭാഷണം നടത്തും.