വിമാന യാത്ര നിരക്കുവര്‍ധന; കെഎംസിസി ഡയസ്‌പോറ സമ്മിറ്റ് ആഗസ്റ്റ് 8 ന് ഡല്‍ഹിയില്‍

  അബുദാബി: സീസണ്‍ സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ ഡല്‍ഹിയിലേക്ക്. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ വിവിധ പ്രവാസികളുടെ ആഭിമുഖ്യത്തിലാണ് ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 8ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ജനപ്രതിനിധിളും പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. അബുദാബി കെഎംസിസി, ഡല്‍ഹി കെഎംസിസിയുടെ സഹകരണത്തോടെ അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ …

കൊളവയലില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് മരപ്പണിക്കാരന്‍ മരിച്ചു

  കാസര്‍കോട്: കാഞ്ഞങ്ങാട് കൊളവയലില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. രാവണീശ്വരം കൂട്ടക്കനി സ്വദേശിയും മരപ്പണിക്കാരനുമായ ചന്ദ്രൻ (60) ആണ്  മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ഒന്‍പതോടെ ആണ് അപകടം. ജോലിയെടുക്കാനായി സുഹൃത്ത് മുരളിയോടൊപ്പം ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ചന്ദ്രന്‍. കൊളവയലില്‍ വച്ച് അജാനൂരിലെ ക്രസ്സന്റ് സ്‌കൂള്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും മരണപ്പെട്ടു. സുഹൃത്തിനും പരിക്കുണ്ട്. സംസ്‌കാരം ചൊവ്വാഴ്ച. ഭാര്യ: ലളിത.  

ചെങ്കല്ല് വ്യവസായ മേഖലയിലെ പ്രതിസന്ധി; ക്വാറി ഉടമകള്‍ കലക്ടറേറ്റ് ധര്‍ണ്ണ നടത്തി

  കാസര്‍കോട്: ചെങ്കല്ല് വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചെങ്കല്‍ ഉല്‍പ്പാദക ഉടമസ്ഥ ക്ഷേമ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുധാകര പൂജാരി ആധ്യക്ഷം വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് നാരായണന്‍ കൊളത്തൂര്‍, ജില്ലാ സെക്രട്ടറി ഹുസൈന്‍ ബേര്‍ക്ക, കെ.വി ബാബു, സത്യന്‍ ഉപ്പള, അര്‍ജുനന്‍ തായലങ്ങാടി, സുകുമാരന്‍ നായര്‍, ഗോപാലകൃഷ്ണന്‍, ചന്ദ്രന്‍ അരയാലിങ്കാല്‍, ഹരീഷ് ഷെട്ടി, വിശ്വംഭരന്‍, അനില്‍ …

ചാലക്കുടി പുഴയില്‍ നാലുപേര്‍ വീണു; ഒരാളെ ട്രെയിന്‍ തട്ടിയെന്ന് ലോക്കോ പൈലറ്റിന്റെ മൊഴി; പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തുന്നു

  ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ പുഴയിലേക്ക് വീണതായും ഒരാള്‍ക്ക് പരിക്കേറ്റതായും ലോക്കോ പൈലറ്റിന്റെ മൊഴിയെ തുടര്‍ന്ന് പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. ഞായറാഴ്ച അര്‍ധരാത്രിക്കുശേഷം ഇതിലൂടെ കടന്നുപോയ ട്രെയിനിലെ ലോക്കോ പൈറ്റാണ് ഈ വിവരം പൊലീസിന് കൈമാറിയത്. സ്വര്‍ണ കൈമാറ്റവുമായി ബന്ധപ്പെട്ട് ചിലര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നുണ്ട്. ഇവര്‍ ആയിരിക്കാം പാലത്തിന് മുകളിലുണ്ടായിരുന്നവരെന്ന് സംശയിക്കുന്നു. ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ …

ആനയൊഴുകും ഓടകള്‍!

അനന്തശായി ഭഗവാന്റെ ദ്വിതിയാവതാരം ‘കൂര്‍മ്മം’. മലയാളത്തില്‍ ‘ആമ’. അതുകൊണ്ടാവാം ആമയിഴഞ്ചാന്‍ തോട് (ആമയിഴയുന്ന തോട്) എന്ന് പേര് വന്നത്. കാലാന്തരത്തില്‍ ആമ മാത്രമല്ല, ആനയും ഒഴുകുന്ന തോടായി. പക്ഷെ, ഇപ്പോള്‍ പുഴുക്കള്‍ പുളയ്ക്കുന്ന തോട്. തനിയെ സംഭവിച്ചതല്ല, പലരും ചേര്‍ന്ന് ങ്ങനെ ആക്കിയത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് ആയതല്ല. ആമയിഴഞ്ചാന്‍ തോട് മാത്രമല്ല, പാതയോരത്തെ ഓടകളും റെയില്‍പ്പാളങ്ങള്‍ക്ക് ഇരുവശങ്ങളും ഒഴിവല്ല. ജൈവവും അജൈവവുമായ മാലിന്യം കൊണ്ട് തള്ളുന്നത് ഇവിടെയാണ്. എവിടെ വലിച്ചെറിയുന്നതും ഇങ്ങോട്ട് ഒഴുകിയെത്തും. അവിടവിടെ …

കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍

  തൃശൂര്‍: തൃശൂരില്‍, പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ, ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. വലക്കാവ് സ്വദേശി ഷിജോ, പൊന്നൂക്കരയിലെ സജിതന്‍, പൂച്ചട്ടിയിലെ ജോമോന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നു സംശയിക്കുന്നു. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.  

കുമ്പളയില്‍ വീണ്ടും കവര്‍ച്ച; കുന്നില്‍പ്പര തറവാട്ടിലെ തിരുവാഭരണങ്ങളും തിരുവായുധങ്ങളും നഷ്ടപ്പെട്ടു

  കാസര്‍കോട്: കുമ്പള, കുന്നില്‍പ്പര തറവാട്ടില്‍ കവര്‍ച്ച. തിരുവാഭരണങ്ങളും തിരുവായുധങ്ങളും നഷ്ടപ്പെട്ടു. ശനിയാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ഞായറാഴ്ച വൈകുന്നേരം നിത്യനൈമിത്തിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ എത്തിയവരാണ് കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്. പള്ളിയറയുടെയും കുടുംബവീടിന്റെയും വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. ഒന്നരപ്പവന്‍ തൂക്കമുള്ള കത്തി, പൂവ്, വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ തിരുവായുധങ്ങള്‍, ഓട്ടുവിളക്ക്, കാണിക്കപ്പെട്ടി, 25 പുതിയ ഓട്ടുവിളക്കുകള്‍, മുടിപ്പു വെങ്കിട്ടരമണ ക്ഷേത്രത്തിലേക്കുള്ള കാണിക്കഡബ്ബി എന്നിവയാണ് നഷ്ടപ്പെട്ടത്. കവര്‍ച്ച സംബന്ധിച്ച് കുമ്പള ശബരശങ്കര സേവാ …

പൊവ്വല്‍ കോട്ട റോഡിലെ അബ്ദുല്ല കുഞ്ഞി ഹാജി പീടിക അന്തരിച്ചു

  കാസര്‍കോട്: മുളിയാര്‍ പൊവ്വല്‍ കോട്ട റോഡിലെ അബ്ദുല്ല കുഞ്ഞി ഹാജി പീടിക(63) അന്തരിച്ചു. പരേതരായ പിടിക അബ്ദുള്‍ ഖാദര്‍, ആയിഷ എന്നിവരുടെ മകനാണ്. മൈമൂനയാണ് ഭാര്യ. മക്കള്‍: സഫ്വാന്‍ (മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലിഗ് കൗണ്‍സില്‍ അംഗം), ഇര്‍ഫാന്‍ (ദുബൈ), അഹ്‌സന. മരുമക്കള്‍: സഫീര്‍ അലി ബേവിഞ്ച, അഫീഫ കോറക്കോട്. സഹോദരങ്ങള്‍: ഹാരിസ് ഹാജി പീടിക, സുലൈമാന്‍ പീടിക, ജമീല ബേവിഞ്ച, റുഖിയ പൊവല്‍. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പൊവ്വല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. …

മൂന്ന് വര്‍ഷം മുന്‍പ് പ്രണയവിവാഹം, 21 കാരി ആത്മഹത്യ ചെയ്തു; മനംനൊന്ത ഭര്‍ത്താവ് ആശുപത്രിയിലെ എക്‌സ്‌റേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍, ഒന്നുമറിയാതെ രണ്ടു പിഞ്ചുമക്കള്‍

  കൊച്ചി: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ ഭര്‍ത്താവ് ആശുപത്രിയിലെ എക്‌സ്‌റേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭര്‍ത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതു കണ്ട ഭര്‍ത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രി പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു. ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്‌സ്‌റേ മുറിയില്‍ കയറിയ ഇമ്മാനുവല്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ …

ബെളിഞ്ചയില്‍ ചുഴലിക്കാറ്റ്; സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു; അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി

കാസര്‍കോട്: കുംബഡാജെ ബെളിഞ്ചയില്‍ ഞായറാഴ്ച രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ വന്‍ നാശം. സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. മരം കടപുഴകി വീണു വൈദ്യുതി ലൈന്‍ തകര്‍ന്നു; ഗതാഗതം തടസ്സപ്പെട്ടു. ബെളിഞ്ച എ.എല്‍.പി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഞായറാഴ്ച ആയതിനാലാണ് വന്‍ അപകടം ഒഴിവായത്. പെട്ടെന്നു രൂപം കൊണ്ട ചുഴലിക്കാറ്റ് രണ്ടു കിലോമീറ്ററോളം പ്രദേശത്ത് വ്യാപകമായ നാശം വരുത്തി. കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ കഠിന പ്രയത്നത്തിനു ശേഷമാണ് ബെളിഞ്ചയിലെ ഗതാഗതതടസം നീക്കിയത്.  

യുവതി കുളിക്കുമ്പോള്‍ ഒളിഞ്ഞുനോട്ടം; യുവാവിനെ നാട്ടുകാര്‍ വളഞ്ഞു പിടിച്ചു

  മംഗളൂരു: യുവതി കുളിക്കുമ്പോള്‍ കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയ വിരുതനെ നാട്ടുകാര്‍ വളഞ്ഞു പിടിച്ചു പൊലീസിനു കൈമാറി. ഉപ്പിനങ്ങാടി, പെരിയടുക്കയിലെ അബ്ദുല്‍ റഹ്‌മാന്‍ (41) ആണ് പിടിയിലായത്. രാത്രിയില്‍ വീട്ടിലെ കുളിമുറിയില്‍ കുളിക്കുകയായിരുന്നു യുവതി. ഇതിനിടയില്‍ പതുങ്ങിയെത്തിയ അബ്ദുല്‍ റഹ്‌മാന്‍ വെന്റിലേറ്റര്‍ വഴി കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളം വെച്ച് വിവരം മാതാവിനെ അറിയിച്ചു. തുടര്‍ന്ന് പരിസരവാസികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ഓടിരക്ഷപ്പെടുകയായിരുന്ന അബ്ദുല്‍ റഹ്‌മാനെ വളഞ്ഞു പിടിച്ചത്. ഇയാള്‍ക്കെതിരെ സമാന രീതിയിലുള്ള …

മരുന്നു നല്‍കേണ്ട ആയുര്‍വേദ ഡോക്ടര്‍ മയക്കുമരുന്നുമായി പിടിയില്‍, പിടിയിലായത് സ്വിഫ്റ്റ് ബസില്‍ യാത്രചെയ്യവേ, കയ്യില്‍ കണ്ടെത്തിയത് 160.77 ഗ്രാം എംഡിഎംഎ

  സുല്‍ത്താന്‍ ബത്തേരി: എം.എഡി.എം.എയുമായി ആയുര്‍വേദ ഡോക്ടറെ പിടികൂടി. കരുനാഗപ്പള്ളി തൊടിയൂര്‍ തഴവ ചിറ്റുമല ഇടമരത്തുവീട്ടില്‍ എന്‍ അന്‍വര്‍ഷാ(32)യെയാണ് വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വച്ച് അറസ്റ്റുചെയ്തത്. മൈസൂര്‍ പൊന്നാനി സ്വിഫ്റ്റ് ബസിലെ യാത്രക്കാരനായിരുന്നു ഡോക്ടര്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെവി നിധിനും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് ഡോക്ടറുടെ കയ്യില്‍ നിന്നും 160.77 ഗ്രാം എം.ഡിഎം.എ പിടികൂടിയത്. ഇതിന് അഞ്ചുലക്ഷം രൂപവരുമെന്ന് അധികൃതര്‍ അറിയിച്ചു. അന്‍വര്‍ ദുബായിയില്‍ സ്വന്തമായി ആയുര്‍വേദ ചികില്‍സാലയം നടത്തുണ്ട്.

ഭാര്യയെ വെടിവച്ച് കൊന്ന യുവാവ് തോക്കുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

മടിക്കേരി: ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭര്‍ത്താവ് തോക്കുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുടക്, വീരാജ്‌പേട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെട്ടോളിയിലാണ് സംഭവം. ശില്‍പ (36)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഭര്‍ത്താവായ ബോപ്പണ്ണ (45)തോക്കുമായി വീരാജ്‌പേട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ഇയാള്‍ അറിയിച്ചതനുസരിച്ച് പൊലീസ് ബെട്ടോളിയിലെ വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിനകത്താണ് ശില്‍പയുടെ മൃതദേഹം ഉണ്ടായിരുന്നത്. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യയിലുള്ള സംശയമാണ് ബോപ്പണ്ണയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു.

എം പി മാര്‍ക്ക്, ഖലിസ്ഥാന്റെ പാര്‍ലമെന്റ് സ്ഫോടന ഭീഷണി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നതിനു മുമ്പായി ഇന്നലെ ഖലിസ്ഥാന്‍ തീവ്രവാദികളെന്നവകാശപ്പെടുന്ന സംഘം ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കി. സിഖ്ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പേരിലാണ് എം പി മാരായ ശിവദാസന്‍, എ എ റഹീം എന്നിവര്‍ക്കു ഭീഷണി സന്ദേശം ലഭിച്ചത്. ഇവര്‍ അപ്പോള്‍ത്തന്നെ ഈ വിവരം ഡെല്‍ഹി പൊലീസിനു കൈമാറി. കഴിഞ്ഞ ഡിസംബറില്‍ നടന്ന പാര്‌ലമെന്റ് സമ്മേളനത്തില്‍ ഒരു സംഘം യുവാക്കള്‍ ലോക്സഭയില്‍ മുദ്രാവാക്യം വിളിക്കുകയും സ്മോക്ക് കാനിസ്റ്റര്‍ തുറന്നു പുക പുറത്തുവിടുകയും …

നീര്‍ച്ചാലില്‍ നിന്നു യുവതിയെ കാണാതായി; മറ്റൊരാളെ വിവാഹം കഴിച്ചതായി ഫോണ്‍ സന്ദേശം

കാസര്‍കോട്: ബദിയഡുക്ക, നീര്‍ച്ചാലില്‍ നിന്നു മൂന്നു മക്കളുടെ മാതാവായ 37കാരിയെ കാണാതായതായി പരാതി. നീര്‍ച്ചാലിലെ ഒരു ഫാന്‍സി കടയിലെ സെയില്‍സ് ഗേളായ യുവതിയെ ആണ് 18 മുതല്‍ കാണാതായത്. പതിവു പോലെ ജോലിക്കു പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. 19ാം തിയതി യുവതി വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും സുരക്ഷിതയായിട്ടുണ്ടെന്നും ഉടന്‍ തിരിച്ചെത്തുമെന്നും അറിയിച്ചുവത്രെ. എന്നാല്‍ രണ്ടാം നാള്‍ വീണ്ടും ഫോണ്‍ ചെയ്ത് താന്‍ വേറൊരു കല്യാണം കഴിച്ചുവെന്നും കാത്തിരിക്കേണ്ടെന്നും പറഞ്ഞു. തുടര്‍ന്നാണ് വീട്ടുകാര്‍ …

കാസര്‍കോട് ബട്ടംപാറയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തു, നാലുപേരെ പൊലീസ് തെരയുന്നു

കാസര്‍കോട്: പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് പെരുവഴിയിലായ സ്‌കൂട്ടര്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തു. മധൂര്‍ ചേനക്കോട്ടെ ശൈലേഷ് (28) ആണ് പരാതിക്കാരന്‍. രാത്രി 11.45മണിയോടെ ബട്ടംപാറയില്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്നു താനെന്നും ഈ സമയത്ത് നാലു പേര്‍ കാറിലെത്തിയെന്നും ശൈലേഷ് പൊലീസിനു മൊഴി നല്‍കി. പെട്രോള്‍ തീര്‍ന്നതിനാലാണ് വഴിയിലായതെന്നും കാറിലെത്തിയവരോട് പറഞ്ഞതായി ശൈലേഷിന്റെ മൊഴിയില്‍ പറഞ്ഞു. തങ്ങള്‍ സഹായിക്കാമെന്നും പറഞ്ഞ് തന്നെ കാറില്‍ കയറ്റിയെന്നും പിന്നീട് പട്‌ള ഭാഗത്ത് എത്തുകയായിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കി. പട്‌ളയില്‍ എത്തിയപ്പോള്‍ വിട്ടയക്കാന്‍ സംഘം …

തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാർത്ഥികളും ലക്ഷ്യം; ഇവർക്ക് സ്ഥിരം കഞ്ചാവ് എത്തിക്കുന്ന തോമസുകുട്ടി പൊലീസ് പിടിയിലായി

തിരുവനന്തപുരം വെള്ളറടയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കിളിയൂർ വാഴപ്പറമ്പ് വീട്ടിൽ തോമസുകുട്ടി (28) ആണ് പൊലീസ് പിടിയിലായത്. തൊഴിലുറപ്പ് തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, സ്‌കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവരാണ് പ്രധാന ഉപഭോക്താക്കൾ. നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നു പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. സ്ഥിരമായി വാങ്ങുന്ന ആളുകളെ കണ്ടെത്തി അവരെ പിന്തുടർന്നപ്പോഴാണ് തോമസ് കുട്ടിയുടെ കഞ്ചാവ് പിടികൂടിയത്. പ്രദേശത്ത് മുമ്പും കഞ്ചാവ് കച്ചവടം നടത്തിയതിന് തോമസുകുട്ടി പൊലീസ് വലയിലായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാള്‍ക്ക് കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്നതടക്കം …

യു എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; ജോ ബൈഡൻ പിന്മാറി; കമല ഹാരിസ് സ്ഥാനാർത്ഥിയായേക്കും

  അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ പിന്‍മാറി. രാജ്യത്തിന്‍റെയും പാര്‍ട്ടിയുടേയും താല്‍പര്യം നിലനിര്‍ത്തിയാണ് തീരുമാനമെന്ന് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ ഡെമോക്രാറ്റിക് നേതാവുകൂടിയായ ബൈഡന്‍ വ്യക്തമാക്കി. അതോടൊപ്പം ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി കമല ഹാരിസിനെ നിർദേശിച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലയെ പിന്തുണയ്‌ക്കുന്നുവെന്ന് ബൈഡൻ എക്‌സിലൂടെ അറിയിച്ചു. കമല ഹാരിസിന്‍റെ ചിത്രം പങ്കുവച്ചായിരുന്നു ബൈഡന്റെ പിന്തുണ. നിലവിലെ യുഎസ് വൈസ് പ്രസിഡന്റ് കൂടിയായ കമലാ ഹാരിസ്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ആദ്യ …