12 വയസുകാരിയെ നിരന്തരം ബലാൽസംഗത്തിനിരയാക്കി; വയോധികന് മരണം വരെ തടവും 3.75 ലക്ഷം രൂപ പിഴയും

 

കണ്ണൂർ: 12 വയസുകാരിയെ നിരന്തരം ബലാൽസംഗത്തിനിരയാക്കിയ വയോധികനെ മരണം വരെ തടവിന് ശിക്ഷിച്ച് കോടതി ഉത്തരവായി. നടുവിൽ വേങ്കുന്ന് സ്വദേശിയായ ആക്കാട്ടെയിൽ അലോഷ്യസ് എന്ന ജോസിനെ യാണ് (64) തളിപ്പറമ്പ പോക്സോ കോടതി ജഡ്‌ജ് ആർ. രാജേഷ് ശിക്ഷിച്ചത്. പുതിയ ശിക്ഷാ നിയമപ്രകാരം ഈ കേസില്‍ ജീവപര്യന്തം ജീവിതകാലം മുഴുവനുള്ള ശിക്ഷയായതിനാല്‍ മരണം വരെ പ്രതി ജയിലില്‍ തന്നെയായിരിക്കും. മാനസിക വൈകല്യവും ഹൃദ്രോഗവുമുള്ള പെൺകുട്ടിയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പിതാവിൻ്റെ പ്രായത്തിലുള്ളയാൾ ചെയ്‌ത കുറ്റം മാപ്പ് അർഹി ക്കാത്തതാണെന്ന് കോടതിവിലയിരുത്തി. ഇരട്ട ജീവപര്യ ന്തത്തിന് പുറമെ 60 വർഷം കഠിന തടവുമെന്നാണ് വിധി. ഇതിനും പുറമെ 3,75,000രൂപ പിഴയടക്കുകയും വേണം. ഒമ്പത് വകുപ്പുകൾ പ്രകാരമാണ് ശിക്ഷ പ്രഖ്യാപിച്ചത്. കുടിയാൻമല പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ കുട്ടിയെ 2019 വരെയുള്ള കാലത്ത് നിരവധി തവണ യാണ് ബലാൽസംഗത്തിനിരയാ
ക്കിയത്. നാലാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പ്രതി സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചിക്കുകയായിരുന്നു. വീട്ടിലെത്തിയും ഇയാൾ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ തായും മൊഴിയുണ്ടായിരുന്നു. കേസെടുത്ത് രണ്ട് മാസത്തിന് ശേഷം 2020 ജനുവരിയിലാണ് അന്നത്തെ കുടിയാൻമല സി.ഐ ജെ. പ്രദീപ് അലോഷ്യസിനെ അറസ്റ്റ് ചെയ്തിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page