വനത്തില്‍ അതിക്രമിച്ചു കയറി; നാല് കെ എസ് ഇ ബി ജീവനക്കാര്‍ക്കും കോണ്‍ട്രാക്ടര്‍ക്കുമെതിരെ കേസ്

കാസര്‍കോട്: വനത്തില്‍ അതിക്രമിച്ചു കയറി വനംവകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ വനം വകുപ്പ് കേസെടുത്തു. അനുമതി ഇല്ലാതെ അതിക്രമിച്ചു കയറിയതിനും ചെടികളും അടിക്കാടുകളും നശിപ്പിച്ചതിനുമാണ് കേസ്. ചെറുപുഴ, പാടിയോട്ടുചാല്‍ വൈദ്യുതി സെക്ഷനുകളിലെ അസി. എഞ്ചിനീയര്‍ സനല്‍ പി സദാനന്ദന്‍, ജിജോതോമസ്, സബ്. എഞ്ചിനീയര്‍മാരായ ഷിജോ, സലാഷ് കോണ്‍ട്രാക്ടര്‍ മോഹനന്‍ എന്നിവര്‍ക്കെതിരെയാണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കേസെടുത്തത്. ചിറ്റാരിക്കാല്‍ ആക്കച്ചേരി റിസര്‍വ്വ് വനത്തിലെ കമ്പല്ലൂരില്‍ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. അനുമതിയില്ലാതെ വനത്തിനു അകത്തേയ്ക്ക് പ്രവേശിക്കരുതെന്നു മുന്നറിയിപ്പു ബോര്‍ഡ് അവഗണിച്ചാണ് ഉദ്യോഗസ്ഥര്‍ അകത്ത് കടന്നത്. ഇതിനെ ഫോറസ്റ്റ് വാച്ചര്‍ ചോദ്യം ചെയ്തപ്പോള്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ തട്ടിക്കയറിയെന്നാണ് പരാതി. വാച്ചറുടെ എതിര്‍പ്പ് മറികടന്ന സംഘം വനത്തിനകത്തെ വെള്ളച്ചാട്ടത്തിലേയ്ക്കും പോയതായി പരാതിയില്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നതിന്റെയും കേസെടുക്കാന്‍ വെല്ലുവിളിക്കുന്നതിന്റെയും വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page