പുതിയ വണ്ടിയെന്നു പറഞ്ഞ് അഞ്ചുവര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷ നല്‍കിയെന്ന സംഭവം; ലീഗ് നേതാവിന്റെ പരാതി അസത്യമെന്ന് സ്ഥാപന പ്രതിനിധികള്‍

 

കാസര്‍കോട്: പുതിയ വണ്ടിയെന്നു പറഞ്ഞ് അഞ്ചുവര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷ നല്‍കിയെന്ന് പുത്തിഗെ പഞ്ചായത്തംഗവും ലീഗ് നേതാവുമായ കെഇ മുഹമ്മദ് കുഞ്ഞി ബജാജ് ഷോറൂമിനെതിരെ ഉപഭോക്തൃ കോടതയില്‍ നല്‍കിയ പരാതി അസത്യവും യുക്തി രഹിതവുമാണെന്ന് സ്ഥാപന പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചേസിസ് നമ്പര്‍ പരിശോധിച്ചാല്‍ വാഹനം നിര്‍മിച്ചത് എന്നാണെന്ന് വ്യക്തമായി അറിയാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. വിവാദ വാഹനം ബജാജ് കമ്പനി 2023 ജനുവരിയില്‍ നിര്‍മിച്ചതാണെന്ന് അവര്‍കൂട്ടിച്ചേര്‍ത്തു. വാഹനം വാങ്ങി മൂന്നുമാസം കഴിഞ്ഞപ്പോള്‍ എഞ്ചിനില്‍ നിന്ന് സൗണ്ട് വന്നു എന്നുപറയുന്നുണ്ട്. എന്നാല്‍ പരാതിക്കാരന്റെ വാഹന സര്‍സീസ് ഹിസ്റ്ററിയില്‍ അങ്ങനെ ഒരു പരാതിയില്ല. നൂറുകണക്കിന് വാഹനങ്ങള്‍ ദിവസവും സര്‍വീസ് ചെയ്യുന്ന ഷോറൂമില്‍ മെക്കാനിക്കില്ലാത്തതിനാല്‍ തിരിച്ചയച്ചു എന്നുപറയുന്നത് കള്ളമാണെന്നും കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page