റിട്ട. ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍ നിന്നു 23 പവനും 2 ലക്ഷം രൂപ വില വരുന്ന വജ്രമോതിരവും കവര്‍ന്ന കേസ്; കാസര്‍കോട് സ്വദേശികള്‍ പിടിയില്‍
കണ്ണൂര്‍: റിട്ട. എസ്.ബി.ഐ ജീവനക്കാരന്റെ വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപയുടെ വജ്രമോതിരവും കവര്‍ച്ച ചെയ്ത കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍. ബദിയഡുക്ക, നെല്ലിക്കട്ട, അര്‍ളടുക്കത്ത് താമസക്കാരനായ പാലക്കാട് സ്വദേശി കാജാ ഹുസൈന്‍ (50), ചെങ്കള, ആലമ്പാടിയിലെ അബ്ദുല്‍ ലത്തീഫ് (38) എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്‌ക്വാഡ് പിടികൂടിയത്. തൊണ്ടി മുതലുകള്‍ വിറ്റത് കാസര്‍കോട്ടാണെന്നു പ്രതികള്‍ മൊഴി നല്‍കി. ഇതേ തുടര്‍ന്ന് പ്രതികളെയും കൂട്ടി …