വയനാട് ഉരുള്‍പൊട്ടല്‍; കേന്ദ്രം എല്ലാ സഹായവും നല്‍കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായ ഭയാനകമായ ഉരുള്‍പൊട്ടലിലും കെടുതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി അതീവ ദുഃഖം പ്രകടിപ്പിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സൈനിക ഹെലികോപ്ടറുകളും സൈനികരെയും അയച്ചു. അടിയന്തര സഹായം കേരളത്തിനു പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
ഉരുള്‍പൊട്ടലിനെക്കുറിച്ചു മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിനും പരിക്കേറ്റവര്‍ക്കു അടിയന്തര ചികിത്സക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തില്‍പെട്ടു ജീവഹാനി സംഭവിച്ചവരുടെ ആശ്രിതരെ അദ്ദേഹം അഗാധ ദുഃഖം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page