കാസര്‍കോട്: മംഗല്‍പാടി പഞ്ചായത്തിലെ ഒരു സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെയുയര്‍ന്ന പീഡനശ്രമ പരാതിയെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ 25 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ചു മൊഴിയെടുക്കാന്‍ തിങ്കളാഴ്ച പൊലീസ് എത്തിയെങ്കിലും പെണ്‍കുട്ടി അസ്വസ്ഥതയും ക്ഷീണിതയുമായതിനാല്‍ പൊലീസ് പിന്തിരിയുകയും കൗണ്‍സിലര്‍മാരെ അയക്കുകയും ചെയ്തു. ഇന്നു മൊഴിയെടുക്കുന്നതിനു വീണ്ടും ശ്രമിക്കുമെന്നു പൊലീസ് പറഞ്ഞു. ഈ സംഭവത്തില്‍ സ്‌കൂളില്‍ അതിക്രമിച്ചു കടന്ന് സ്റ്റാഫിനെ മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് 25 പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമുണ്ടായ സംഭവം സ്‌കൂളില്‍ ഭീതി പരത്തിയിരുന്നു. വിവരമറിഞ്ഞു പൊലീസും സ്ഥലത്തെത്തിയിരുന്നു.
