ബൈക്കിലെത്തി മാല പൊട്ടിക്കല്‍: കൊല്ലം സ്വദേശികള്‍ എറണാകുളത്ത് പിടിയില്‍

എറണാകുളം: ബൈക്കിലെത്തി മാല പൊട്ടിച്ചു രക്ഷപ്പെടുന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരായ കൊല്ലം സ്വദേശികളായ രണ്ടു യുവാക്കളെ പാലക്കാട് പൊലീസ് എറണാകുളത്ത് അറസ്റ്റു ചെയ്തു.
കൊല്ലം അയത്തില്‍ വടക്കേവിള സെയ്താലി, വടക്കേവിള പള്ളിമുക്കിലെ അമീര്‍ഷാ എന്നിവരെയാണ് എറണാകുളം ചെറായിയില്‍ നിന്നു പാലക്കാട് കസബ പൊലീസ് അറസ്റ്റു ചെയ്തത്. ജൂണ്‍ 29ന് പാലക്കാട് എലപ്പുള്ളിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്നു മാല പൊട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കെതിരെ മാല പൊട്ടിക്കല്‍, കഞ്ചാവ്, പിടിച്ചുപറി, ബൈക്ക് മോഷണം, പോക്‌സോ തുടങ്ങി നിരവധി കേസുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്‌നാട്ടിലുമുണ്ടെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page