തിരുവനന്തപുരം: കാസര്‍കോടു ജില്ലയിലെ പയസ്വിനി, എരഞ്ഞിപ്പുഴ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നു കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിച്ചു. ഈ പ്രദേശങ്ങളില്‍ കേന്ദ്ര ജലസേചന കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍, ഗായത്രി നദീതീരങ്ങളില്‍ കേന്ദ്ര ജലകമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരിലെ വടക്കാഞ്ചേരി അകമലയില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പു നല്‍കി. ഇവിടെയുള്ള 41 കുടുംബങ്ങളോടു മഴക്കാലം കഴിയും വരെ മാറിത്താമസിക്കാന്‍ നിര്‍ദ്ദേശിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
