സ്‌കൂള്‍ സഹപാഠികളുടെ ഭീഷണിയും അശ്ലീല സന്ദേശവും; മൂന്നു വര്‍ഷം മുമ്പ് വിവാഹിതയായ യുവതി ജീവനൊടുക്കി

ബംഗ്‌ളൂരു: സ്‌കൂളില്‍ സഹപാഠികളായിരുന്ന രണ്ടു പേരുടെ ഭീഷണിയും അശ്ലീല സന്ദേശങ്ങളും സഹിക്കാന്‍ കഴിയാതെ യുവതി ജീവനൊടുക്കി. ബംഗ്‌ളൂരു, സിഡതെഹള്ളിയിലെ ലോകേഷിന്റെ ഭാര്യ മമത (31) യാണ് വീട്ടിനകത്തു ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. സംഭവത്തില്‍ മമതയുടെ സ്‌കൂളിലെ സഹപാഠികളായിരുന്ന അശോക, ഗണേഷ് എന്നിവരെ ബാഗളഗുണ്ടെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസിനാസ്പദമായ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ-‘മമതയും ലോകേഷും മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ഇതിനു ശേഷം മമതയുടെ സ്‌കൂള്‍ സഹപാഠികളായിരുന്ന അശോകും ഗണേഷും നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്നു. രാത്രിയില്‍ വീട്ടിനു പുറത്തിറങ്ങി വരണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മമത വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്’.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page