അല്‍ ഖസീം: വയനാട് ഉള്‍പ്പടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരന്തത്തില്‍ അകപ്പെട്ട് മരണപ്പെട്ടവര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും പ്രത്യേക പ്രാര്‍ഥനാ സദസ്സ് സംഘടിപ്പിച്ചു. മുഹിമ്മാത്ത് അല്‍ ഖസീം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുറൈദ ഇസ്തിറാഹയില്‍ നടന്ന സംഗമത്തിന് മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ നേതൃത്വം നല്‍കി. അല്‍ഖസീം ഐസിഎഫ് ദാഇ ജാഫര്‍ സഖാഫി കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ഐസിഎഫ് സൗദി നാഷണല്‍ പബ്ലിക്കേഷന്‍ പ്രസിഡണ്ട് അബൂസ്വാലിഹ് മുസ്ലിയാര്‍ വിഴിഞ്ഞം അദ്ധ്യക്ഷത വഹിച്ചു.
കെ സി എഫ് നാഷണല്‍ സെക്രട്ടറി സ്വാലിഹ് ബെളളാരെ, ആര്‍.എസ്.സി ചെയര്‍മാന്‍ യാസീന്‍ ഫാളിലി ശറഫുദ്ധീന്‍ വാണിയമ്പലം, ഉസ്മാന്‍ ലത്വീഫി മഞ്ഞനാടി, ഫൈസല്‍ ഹാജി നല്ലളം, മന്‍സൂര്‍ ഹാജി കൊല്ലം, യാക്കൂബ് സഖാഫി, ഉസ്മാന്‍ ലത്വീഫി, ഹാരിസ് പടന്ന, അലി കോട്ടക്കല്‍, ലത്വീഫ് മുസ്ലിയാര്‍ കൊടഗ്, ഹനീഫ അട്ടഗോളി, ഇസ്മാഈല്‍ അല്‍ ഷിഫാ ചേപിനടുക്കം, മുഹമ്മദ് ഇച്ചിലങ്കോട്, അശ്രഫ് ജൗഹരി, ശക്കീര്‍ കട്ടത്തടുക്ക, ഹാരിസ് അദനി, സിദ്ധീഖ് സഖാഫി കൊല്ലം, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി തിരുവനന്തപുരം, അദ്ദു ഉപ്പള തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്‌റാഹീം അഹ്‌സനി കുദിങ്കില സ്വാഗതവും ഫസല്‍ ലത്വീഫി പള്ളങ്കോട് നന്ദിയും പറഞ്ഞു.