കാസര്‍കോട് ടൗണിനടുത്ത് മണ്ണിടിച്ചല്‍ ഭീഷണി; മണ്ണിടിച്ചല്‍ തടയാന്‍ ടാര്‍പാളിന്‍ പുതപ്പ്

 

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ അമേയ് കോളനിയില്‍ 40 അടി താഴ്ചയില്‍ മണ്ണെടുത്തതു വന്‍ മണ്ണിടിച്ചല്‍ ഭീഷണിക്കിടയാക്കിയിരിക്കുന്നു. മണ്ണിടിച്ചല്‍ തുടര്‍ന്നാല്‍ ഇവിടെയുള്ള ശ്രീകൃഷ്ണ ഭജന മന്ദിരവും റോഡും 12 വോളം വീടുകളും തകര്‍ന്നേക്കുമെന്നു കോളനി നിവാസികള്‍ ആശങ്കപ്പെടുന്നു. അതേസമയം മണ്ണിടിച്ചല്‍ തടയുന്നതിന് സ്ഥലം ഉടമ ആസ്ഥലത്ത് ടാര്‍പളിന്‍ പുതച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അധികൃതരാരും ഈ ഭാഗത്തു തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പും ഇവിടെ മണ്ണിടിച്ചലുണ്ടായിരുന്നു. അന്ന് മണ്ണെടുത്ത സ്ഥലത്തോട് ചേര്‍ന്ന 40അടിയോളം ഉയര്‍ന്ന സ്ഥലം മതില്‍കെട്ടി സംരക്ഷിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നുവെന്ന് കോളനി നിവാസികള്‍ ചൂണ്ടിക്കാട്ടി. ആ പ്രസ്താവന അവരിപ്പോള്‍ മനസില്‍ സൂക്ഷിക്കുന്നു. അതിനിടിയില്‍ മതിലുപോലെ കെട്ടാന്‍ തുടങ്ങിയത് നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇപ്പോള്‍ മതിലിനൊപ്പിച്ച സ്ഥലത്താണ് മണ്ണിടിഞ്ഞിട്ടുള്ളതെന്ന് കോളനി നിവാസികള്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page