10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസുകാരി മരിച്ചു

 

10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസുകാരി മരിച്ചു. തമിഴ് നാട് തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിന്റെ മകള്‍ കാവ്യശ്രീ(5)യാണ് മരിച്ചത്. വീടിന് അടുത്തുള്ള പെട്ടിക്കടയില്‍ നിന്നാണ് കാവ്യശ്രീ ശീതളപാനീയം വാങ്ങിയതെന്നു പറയുന്നു.
ശീതളപാനീയം കുടിച്ച് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം  ശ്വാസ തടസം സംഭവിച്ചു. തുടര്‍ന്ന് വായില്‍ നിന്നും മൂക്കില്‍ നിന്നും നുരയും പതയും വന്ന് പെണ്‍കുട്ടി ബോധരഹിതയായി. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. നിലഗുരുതരമായതിനാല്‍ അവിടെ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ചെങ്കല്‍പട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മകളുടെ മരണത്തിന് കാരണം പഴകിയ ശീതളപാനീയമാണെന്ന് ആരോപിച്ച രാജ്കുമാര്‍ ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് അധികൃതര്‍ ശീതള പാനിയത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page