വീട്ടിൽ അതിക്രമിച്ച് കയറി ആറുവയസ്സുകാരിയെ ബലാൽസംഗം ചെയ്തു; മുറ്റത്തുണ്ടായിരുന്ന ആടിനെയും വെറുതെ വിട്ടില്ല; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ 

 

വീട്ടിൽ അതിക്രമിച്ചു കയറി ആറു വയസ്സ് കാരിയെയും ആടിനെയും പീഡിപ്പിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ അഹമ്മദ്ഗഢ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് കുറ്റകൃത്യം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു നാട്ടുകാരൻ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹര്‍ പൊലീസ് കേസെടുക്കുകയും പ്രതിയായ ഗജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗജേന്ദ്ര സിംഗ് യുപി സര്‍ക്കാറിലെ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്‌മെന്റ് ഉദ്യോഗസ്ഥനാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ബുലന്ദ്ഷഹറിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ ഗജേന്ദ്ര, പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കി. പിന്നാലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ബുലന്ദ്ഷഹര്‍ പൊലീസ് പറയുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആടിനെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വിധിക്കുന്ന ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 65(2) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വകുപ്പ് പ്രകാരം കുറ്റകൃത്യത്തിന് 20 വര്‍ഷത്തില്‍ കുറയാത്ത കഠിന തടവാണ് ശിക്ഷ. അത് ജീവപര്യന്തം വരെ നീണ്ടേക്കാം. അതല്ലെങ്കില്‍ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തിന്റെ ശേഷിക്കുന്ന കാലം തടവോ, അല്ലെങ്കില്‍ വധശിക്ഷയോ വിധിക്കാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page