നാലുദിവസം മുമ്പ് കുഡ്‌ലുവില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍

  കാസര്‍കോട്: നാലുദിവസം മുമ്പ് കുഡ്‌ലുവില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തി. കുഡ്ലു സ്വദേശിയും ചൗക്കി പായിച്ചാല്‍ താമസക്കാരനുമായ  കെ വിനയ(27)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച വൈകീട്ട് പുഴയില്‍ കണ്ടെത്തിയത്. ഈമാസം 19 നാണ് വിനയയെ കാണാതായത്. ജോലിക്ക് പോയ യുവാവ് പിന്നീട് വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും പലവഴിക്ക് അന്വേഷണം നടത്തിയെങ്കിലും ഒരുവിവരവും ലഭിച്ചില്ല. തുടര്‍ന്ന് പിതാവ് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച രാത്രി ചന്ദ്രഗിരിപ്പുഴയില്‍ ഒരു മധ്യവയസ്‌കന്‍ …

വിവരാവകാശ കമ്മീഷന്‍ പറയാത്ത വലിയ ഭാഗം വെട്ടിക്കളഞ്ഞതിന്റെ പിന്നില്‍ ഗൂഢാലോചന; കെ.സുരേന്ദ്രന്‍

  കാസര്‍കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ പറയാത്ത വലിയ ഭാഗം വെട്ടിക്കളഞ്ഞതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇരകള്‍ക്ക് നീതി നിഷേധിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ആസൂത്രിതമായി പ്രവര്‍ത്തിച്ചുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. റിപ്പോര്‍ട്ട് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമായി മാറാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചു. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന വിചിത്രമായ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന്‍ കാസര്‍കോട്ട് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടക്കം മുതലേ ഒളിച്ചുകളിയാണ് സര്‍ക്കാര്‍ നടത്തുന്നത്. …

വടക്കന്‍ ജില്ലകളില്‍ മഴ വീണ്ടും ശക്തമാകും; കാസര്‍കോടും കണ്ണൂരും നാലുദിവസം യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും, തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന്‍ …

കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

  കാസര്‍കോട്: നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. മായിപ്പാടി ബി.ടി റോഡ് ആനന്ദ നിലയത്തിലെ ചന്ദ്രമോഹനന്‍(54) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവിട്ടതിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം വൈകീട്ട് മായിപ്പാടി പൊതുശ്മശാനത്തില്‍ നടക്കും. പരേതരായ ആനന്ദന്റെയും നാരായണിയുടെയും മകനാണ്. സുമതിയാണ് ഭാര്യ. നന്ദു, രഞ്ജിമ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: സദാശിവന്‍, ശ്രീധരന്‍, ഇന്ദിര, സുജാത.

”ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു, പവര്‍ ഗ്രൂപ്പ് എന്ന ഒന്നില്ല, തെറ്റുചെയ്തവര്‍ക്കെതിരെ പൊലീസ് നടപടി വേണം-”; താരസംഘടനയായ ‘അമ്മ’

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കി മലയാള താരസംഘടനയായ ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. ‘അമ്മ’ ഒളിച്ചോടില്ലെന്നും ഞങ്ങള്‍ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ മൊത്തത്തില്‍ കുറ്റപ്പെടുത്തരുത്. പവര്‍ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അത് എവിടെ നിന്നുവന്നു എന്ന് അറിയില്ല. പവര്‍ ഗ്രൂപ്പ് എന്ന ഒന്ന് മലയാള സിനിമക്കകത്തില്ലെന്നും ആ …

രൂപമാറ്റം വരുത്തിയ ബുള്ളറ്റിന്റെ ഫോട്ടോയെടുത്ത പൊലീസുകാരോട് തട്ടിക്കയറി; മംഗല്‍പാടി പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

  കാസര്‍കോട്: രൂപമാറ്റം വരുത്തിയ ബുള്ളറ്റിന്റെ ഫോട്ടോയെടുത്ത പൊലീസുകാരോട് പഞ്ചായത്തംഗം തട്ടിക്കയറിയതായി പരാതി. മംഗല്‍പ്പാടി പഞ്ചായത്തിലെ മുസ്ലിംലീഗ് അംഗം മുഹമ്മദ് ഹുസൈനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം ഉപ്പള ടൗണിലാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് ഹുസൈന്‍ രൂപമാറ്റം വരുത്തിയ ബൈക്കില്‍ സഞ്ചരിക്കുന്നതു കണ്ട ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ ഫോട്ടോയെടുത്തു. ഇത് കണ്ട് മുഹമ്മദ് ഹുസൈന്‍ പൊലീസുകാരോട് തട്ടിക്കയറുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഏഴുവയസ്സുകാരനെ പീഡിപ്പിച്ച് പോക്‌സോ കേസില്‍ പ്രതിയായി മുങ്ങിയ 47കാരന്‍ അറസ്റ്റില്‍

  കണ്ണൂര്‍: ഏഴുവയസ്സുകാരനു നേരെ ലൈംഗിക അതിക്രമം നടത്തി മുങ്ങിയ 47കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്, തണ്ടേലം പഞ്ചായത്ത് സ്വദേശി വേലുസ്വാമി (47)യെയാണ് തളിപ്പറമ്പ് എസ്.ഐ. ദിലീപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 2020 ജൂണ്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. വേലുസ്വാമിയെ അന്നു തന്നെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തിരുന്നു. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങി. ഇയാളെ തേടി പല തവണ പൊലീസ് തമിഴ്‌നാട്ടിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഇയാള്‍ …

17കാരിയെ ക്രൂരമായി പീഡിപ്പിച്ചു,നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; മാനസിക നില തകര്‍ന്ന പെണ്‍കുട്ടി ചികിത്സയില്‍, രണ്ടു പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: 17കാരിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്നചിത്രം പകര്‍ത്തിയതായും പരാതി. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പീഡനത്തിനു ഇരയായ പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയില്‍ ചികിത്സയിലാണ്. പിലാത്തറ സ്വദേശി ഫയാസ്, ചെറുകുന്നിലെ യാസിം എന്നിവര്‍ക്കെതിരെയാണ് പെരിങ്ങോം പൊലീസ് കേസെടുത്തത്. പയ്യന്നൂര്‍ പൊലീസ് സബ്ഡിവിഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍, എസ്.ഐ ഖദീജ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് യാസിം പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് …

നേപ്പാളില്‍ 40 ഇന്ത്യന്‍ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു; 14 പേര്‍ മരിച്ചു

  ന്യൂഡല്‍ഹി: നേപ്പാളിലേക്ക് 40 ഇന്ത്യന്‍ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു. 14 യാത്രക്കാര്‍ മരിച്ചു. പൊഖ്റയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.  29 യാത്രക്കാരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട യാത്രക്കാരുടെ വിവരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യുപി രജിസ്‌ട്രേഷന്‍ ബസ് നദിയിലേക്ക് മറിഞ്ഞെന്ന് തനാഹുന്‍ ജില്ലയിലെ ഡിഎസ്പി ദീപ്കുമാര്‍ രായ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.30ഓടെ ഐന പഹാരയിലെ തനാഹുന്‍ ജില്ലയിലാണ് സംഭവം. ആംഡ് പൊലീസ് ഫോഴ്സ് നേപ്പാള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ട്രെയിനിംഗ് സ്‌കൂളിലെ സീനിയര്‍ …

ജില്ലാ പൊലീസ് മേധാവിയായി ഡി. ശില്‍പ ഐ.പി.എസ് ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ഡി. ശില്‍പ ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയ ശില്‍പ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ജില്ലാ പൊലീസ് മേധാവി പി. ബിജോയിയില്‍ നിന്നും അധികാരം ഏറ്റെടുത്തു. ചടങ്ങില്‍ അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍. ഡിവൈ.എസ്.പിമാരായ എം. സുനില്‍ കുമാര്‍, സി.കെ സുനില്‍കുമാര്‍, വി.വി മനോജ്, ബാബു പെരിങ്ങേത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

  കാസര്‍കോട്:  വ്യാപാരി സമൂഹത്തെ രാഷ്ട്രീയ രംഗത്തെ സ്വാധീന ശക്തിയായി മാറ്റുന്നതിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് നിയമസഭാ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണയോഗം വ്യാപാര ഭവനില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.അഹമ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.എ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ.സജി, യൂണിറ്റ് പ്രസിഡന്റ് ടി.എ ഇല്യാസ്, ജില്ലാ സെക്രട്ടറിമാരായ കെ.ദിനേശ്, ബി.എം ഷെരീഫ്, അന്‍വര്‍ …

ചില്ല് കൊട്ടാരം തകര്‍ന്നപ്പോള്‍…

ഡോക്ടര്‍ മോഹനന്‍ കുമാര്‍ സ്ഥാപനത്തില്‍ നിന്ന് ക്വാട്ടേഴ്‌സിലെത്തി. സമയം ആറു മണിയായി. ഫോണ്‍കോള്‍ മുഴങ്ങി അവളുടെതാണ്. ക്വാട്ടേഴ്‌സിന്റെ സ്ഥലം കൃത്യമായി ഡോക്ടര്‍ പറഞ്ഞു കൊടുത്തു. കാറ് ഗേറ്റിനടുത്ത് എത്തി. അകത്തേക്ക് വരാന്‍ ഗേറ്റ് തുറന്നു വെച്ചു. ഇറങ്ങിവരുമ്പോള്‍ ആളാകെ മാറിയിട്ടുണ്ട്. സാരി മാറി ചുരിദാര്‍ ആയിട്ടുണ്ട്. ഒന്നുകൂടി ചെറുപ്പം തോന്നി അകത്തേക്ക് കടന്നു. സ്വീകരിക്കാന്‍ എല്ലാം ഒരുക്കിയിട്ടുണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളെ കുറിച്ചായിരുന്നു ചര്‍ച്ച തുടങ്ങിവച്ചത്. മൊത്തം ഒരു കോടിയുടെ മുതല്‍മുടക്ക് വേണം. ‘പൊന്നമ്മയുടെ കയ്യില്‍ പണമില്ലെങ്കില്‍ ഞാന്‍ …

കാറഡുക്ക സൊസൈറ്റിയിലെ 4.76 കോടിയുടെ തട്ടിപ്പ്; തട്ടിയെടുത്ത സ്വര്‍ണ്ണം മാണിക്കോത്ത് പണയം വച്ചു, വീണ്ടെടുക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി

  കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണ സംഘത്തില്‍ നിന്നു തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ നിന്ന് ഒരു ഭാഗം കാഞ്ഞങ്ങാട്, മാണിക്കോത്തെ ഒരു സ്ഥാപനത്തില്‍ പണയപ്പെടുത്തിയിട്ടുള്ളതായി സൂചന. സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ഉടന്‍ കാഞ്ഞങ്ങാട്ടെത്തും. കാറഡുക്കയില്‍ നിന്നു തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ നിന്നു 160 ഗ്രാമോളം വരുന്ന സ്വര്‍ണമാണ് മാണിക്കോത്തെ ഒരു സ്ഥാപനത്തില്‍ പണയം വച്ചിട്ടുള്ളതെന്നാണ് സൂചന. തട്ടിപ്പ് കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികളില്‍ ഒരാളായ അതിയാമ്പൂര്‍ സ്വദേശിയാണ് കാറഡുക്ക സംഘത്തില്‍ …

ആമേനിലൂടെ ശ്രദ്ധേയനായ നടന്‍ നിര്‍മല്‍ വി ബെന്നി അന്തരിച്ചു

  കൊച്ചി: ചലച്ചിത്രനടന്‍ നിര്‍മല്‍ വി ബെന്നി അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ്. നിര്‍മാതാവ് സഞ്ജയ് പടിയൂര്‍ ആണ് നിര്‍മലിന്റെ മരണ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. യൂട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയുമാണ് നിര്‍മല്‍ ബെന്നി കരിയര്‍ ആരംഭിച്ചത്. 2012 -ല്‍ നവാഗതര്‍ക്ക് സ്വാഗതം എന്ന സിനിമയിലൂടെ ചലച്ചിത്രാഭിനയരംഗത്തെത്തി. ആമേനിലെ കൊച്ചച്ചന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. സഞ്ജയ് പടിയൂരിന്റെ ദൂരം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. …

ഓട്ടോഡ്രൈവര്‍ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍

  കാസര്‍കോട്: കാലിക്കടവിലെ ആദ്യകാല ഓട്ടോഡ്രൈവറെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ ആണൂരിലെ പരേതനായ കുയ്യനങ്ങാടന്‍ അമ്പുവിന്റെ മകന്‍ പി.പി രാജന്‍(59) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മുന്നരയോടെ വീടിന് പിറക് വശത്തെ ആലയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണൂരിലെ വീട്ടിലെത്തിക്കും. ശേഷം സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും. മാതാവ്: പി കാര്‍ത്യായനി. ഭാര്യ: …

പ്രസിഡണ്ട് രാജി വയ്ക്കണം; മധൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തി

  കാസര്‍കോട്: അഴിമതി ഭരണത്തിനു നേതൃത്വം കൊടുക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മധൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് ചൂരി ആധ്യക്ഷം വഹിച്ചു. നേതാക്കളായ സുമിത പി.പി, ഷാജിദ് മൗവ്വല്‍, എം. രാജീവന്‍ നമ്പ്യാര്‍, ടി.എം ഇക്ബാല്‍, മജീദ് പട്‌ല, ഹബീബ് ചെട്ടുംകുഴി, …

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ചു; യൂട്യൂബര്‍ വിജെ മച്ചാന്‍ അറസ്റ്റില്‍

    പോക്സോ കേസില്‍ യൂട്യൂബര്‍ വിജെ മച്ചാന്‍ അറസ്റ്റില്‍. 16 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും കളമശ്ശേരി പൊലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം  കോടതിയില്‍ ഹാജരാക്കി. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം, തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞത്. ഇയാളുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ് …

ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്ന് പ്രചാരണം; കാസര്‍കോട്ട് സൈബര്‍ പൊലീസ് കേസെടുത്തു, അക്കൗണ്ട് ഉടമയെ തെരയുന്നു

  കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കരുതെന്ന് പ്രചരിപ്പിച്ച ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഫേസ് ബുക്കിലാണ് പ്രചാരണം നടത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കാസര്‍കോട് സൈബര്‍ പൊലീസാണ് സ്വമേധയാ കേസെടുത്തത്. വ്യാജപ്രചരണം നടത്തിയ ആളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വയനാട് ദുരന്തത്തിനു ശേഷം ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ വര്‍ധിച്ചതോടെ സാമൂഹ്യമാധ്യമങ്ങള്‍ സൈബര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.