കാസര്‍കോട്: കാലിക്കടവിലെ ആദ്യകാല ഓട്ടോഡ്രൈവറെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ ആണൂരിലെ പരേതനായ കുയ്യനങ്ങാടന്‍ അമ്പുവിന്റെ മകന്‍ പി.പി രാജന്‍(59) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മുന്നരയോടെ വീടിന് പിറക് വശത്തെ ആലയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണൂരിലെ വീട്ടിലെത്തിക്കും. ശേഷം സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും. മാതാവ്: പി കാര്‍ത്യായനി. ഭാര്യ: സിപി പ്രേമ. മകന്‍ നിധിന്‍.